മൊഗ്രാൽപ്പുഴ
ദൃശ്യരൂപം
(മൊഗ്രാൽ പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാസർഗോഡ് ജില്ലയിലെ നദികളിലൊന്നാണ് മൊഗ്രാൽപ്പുഴ.
പൂർവ്വഘട്ടത്തിലെ കാനത്തൂർ വില്ലേജിൽ നിന്നാരംഭിച്ച് 121.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 34 കിലോ മീറ്റർ സഞ്ചരിച്ച് മൊഗ്രാൽ പുഴ പടിഞ്ഞാറ് അഴിമുഖത്തെത്തി അറബിക്കടലിലേക്ക് ലയിക്കുന്നു.[1] മുളിയാർ, മധൂർ, പാട്‌ല, മൊഗ്രാൽ പുത്തൂർ, കോട്ടക്കുന്ന്, കമ്പാർ, പഞ്ചം, മൊഗർ, പുത്തൂർ പടിഞ്ഞാർ, കല്ലംങ്കൈ, കാവുഗോളി തുടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകുന്ന മൊഗ്രാൽപ്പുഴ അവിടെങ്ങളിലെ കാർഷിക മുന്നറ്റങ്ങൾക്ക് കാരണമായി തീർന്നിട്ടുണ്ട്. അഴിമുഖത്തുനിന്ന് മൊഗ്രാൽ വരെ പുഴയിൽ ഉപ്പുവെള്ളമാണ്. കക്കയുടെയും കടുക്കയുടേയും വൻശേഖരം ഇവിടങ്ങളിലുണ്ട്.
അവലംബം
[തിരുത്തുക]- ↑ "മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2016-03-04. Retrieved 2012-12-16.