രാജാജി ദേശീയോദ്യാനം
ദൃശ്യരൂപം
Rajaji National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Uttarakhand, India |
Nearest city | Haridwar and Dehra Dun |
Coordinates | 30°03′29″N 78°10′22″E / 30.05806°N 78.17278°E |
Area | 202,630 ഏക്കർ (820.0 കി.m2) |
Established | 1983 |
Governing body | Principal Chief Conservator of Forests, Uttarakhand |
ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്‌വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് രാജാജി ദേശീയോദ്യാനം. 1983-ലാണ് ഉദ്യാനം രൂപീകൃതമായത്. ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ബഹുമാനാർത്ഥമാണ് ഉദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.
ഭൂപ്രകൃതി
[തിരുത്തുക]ഹിമാലയ പർവതത്തിന്റെ ഭാഗമായ സിവാലിക് പർവതനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി 820 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ സാൽവൃക്ഷങ്ങൾ വിക്കികണ്ണിധാരാളമായി വളരുന്നു.
ജന്തുജാലങ്ങൾ
[തിരുത്തുക]ആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്, എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെ ഉണ്ട്.