രാജാജി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajaji National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ, ദെറാഡൂൺ, പൗഡി, ഗഡ്‌വാൾ എന്നീ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ദേശീയോദ്യാനമാണ് രാജാജി ദേശീയോദ്യാനം. 1983-ലാണ് ഉദ്യാനം രൂപീകൃതമായത്. ഇന്ത്യയുടെ അവസാന ഗവർണർ ജനറലായ സി. രാജഗോപാലാചാരിയുടെ ബഹുമാനാർത്ഥമാണ് ഉദ്യാനത്തിന് ഈ പേര് നൽകിയിരിക്കുന്നത്.

ഭൂപ്രകൃതി[തിരുത്തുക]

ഹിമാലയ പർവതത്തിന്റെ ഭാഗമായ സിവാലിക് പർവതനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഉദ്യാനത്തിന്റെ വിസ്തൃതി 820 ചതുരശ്ര കിലോമീറ്ററാണ്. ഇവിടെ സാൽവൃക്ഷങ്ങൾ വിക്കികണ്ണിധാരാളമായി വളരുന്നു.

ജന്തുജാലങ്ങൾ[തിരുത്തുക]

ആന, റീസസ് കുരങ്ങ്, ലംഗൂർ, കഴുതപ്പുലി, പുള്ളിമാൻ, നീൽഗായ്, എന്നീ മൃഗങ്ങൾ ഇവിടെ അധിവസിക്കുന്നു. 300-ലധികം ഇനങ്ങളില്പ്പെട്ട പക്ഷികളും ഇവിടെ ഉണ്ട്.


"https://ml.wikipedia.org/w/index.php?title=രാജാജി_ദേശീയോദ്യാനം&oldid=1687811" എന്ന താളിൽനിന്ന് ശേഖരിച്ചത്