മധു റോഡ് ദേശീയോദ്യാനം

Coordinates: 08°55′50″N 80°12′50″E / 8.93056°N 80.21389°E / 8.93056; 80.21389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madhu Road National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധു റോഡ് ദേശീയോദ്യാനം
மடு றோட் தேசிய பூங்கா
Map showing the location of മധു റോഡ് ദേശീയോദ്യാനം
Map showing the location of മധു റോഡ് ദേശീയോദ്യാനം
Madhu Road National Park
Location within Northern Province
Map showing the location of മധു റോഡ് ദേശീയോദ്യാനം
Map showing the location of മധു റോഡ് ദേശീയോദ്യാനം
Madhu Road National Park
Madhu Road National Park (Sri Lanka)
LocationNorthern Province
Nearest cityMannar
Coordinates08°55′50″N 80°12′50″E / 8.93056°N 80.21389°E / 8.93056; 80.21389
Area631 km2 (244 sq mi)
Established28 ജൂൺ 1968 (1968-06-28) (sanctuary)
22 ജൂൺ 2015 (2015-06-22) (national park)
AdministratorDepartment of Wildlife Conservation

വടക്കൻ ശ്രീലങ്കയിലെ മന്നാറിൽ നിന്ന് കിഴക്ക് ഏകദേശം 25 കിലോമീറ്റർ ദൂരത്തിൽ 40,445 ഏക്കർ വിസ്തീർണ്ണത്തിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം ആണ് മധു റോഡ് ദേശീയോദ്യാനം.[1][2]

ചരിത്രം[തിരുത്തുക]

1937-ലെ ഫൗണ ആൻഡ് ഫ്ലോറ പ്രൊട്ടക്ഷൻ ഓർഡിനൻസ് (Fauna and Flora Protection Ordinance (No. 2) of 1937) അനുസരിച്ച് 1968 ജൂൺ 28 ന് മധുറോഡ് മേഖലയെ സങ്കേതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3] ശ്രീലങ്കൻ അഭ്യന്തരയുദ്ധം അവസാനിച്ചതിനെ തുടർന്ന് വടക്കൻ പ്രവിശ്യയിലുള്ള സങ്കേതങ്ങൾ ദേശീയോദ്യാനമാക്കി മാറ്റുന്നതായി ഗവൺമെന്റ് പ്രസ്താപിക്കുകയുണ്ടായി.[4] ഇന്റഗ്രേറ്റെഡ് സ്ട്രാറ്റെജിക് എൻവിയോൺമെന്റൽ അസ്സെസ്മെന്റ് ഓഫ് നോർത്തേൻ പ്രൊവിൻസ് ഗവൺമെന്റുമായി കൂടിച്ചേർന്ന് യുണൈറ്റഡ് ഡവലപ്പ്മെന്റ് പ്രോഗ്രാമും യുണൈറ്റഡ് നേഷൻസ് പ്രോഗ്രാമും 2014 ഒക്ടോബറിൽ പ്രസിദ്ധീകരിച്ചതിൽ മധുറോഡ് സങ്കേതവും ചുറ്റുമള്ള വനപ്രദേശങ്ങളും എല്ലാം കൂടിചേർത്ത് ദേശീയോദ്യാനമായി മാറ്റപ്പെടുകയുണ്ടായി.[5] ഷ്രൈൻ ഓഫ് ഔവർ ലേഡി ഓഫ് മധു ഈ ദേശീയോദ്യാനത്തിനകത്താണ് സ്ഥിതിചെയ്യുന്നത്.[6] 2015 മേയിൽ മധു റോഡിന്റെ ഭാഗങ്ങളും, കൂടെ ആഡംസ് ബ്രിഡ്ജും ചുണ്ടിക്കുളവും ഡെൽഫ്റ്റും ദേശീയോദ്യാനമായി നാമനിർദ്ദേശം ചെയ്തു.[7]

സസ്യജന്തുജാലങ്ങൾ[തിരുത്തുക]

വിവിധതരം വർഗ്ഗത്തിൽപ്പെട്ട പക്ഷികളെ മധു റോഡിൽ കാണപ്പെടുന്നു. വൻതത്ത, കരിവയറൻ വാനമ്പാടി, കതിർവാലൻ കുരുവി, ഇണകാത്തേവൻ, നാട്ടുകുയിൽ, പനങ്കൂളൻ, ആറ്റക്കുരുവി, ആനറാഞ്ചി പക്ഷി, മഞ്ഞക്കറുപ്പൻ, നാട്ടുമരംകൊത്തി, വെള്ളി എറിയൻ, നീലക്കണ്ണൻ പച്ചച്ചുണ്ടൻ, കൃഷ്ണപ്പരുന്ത്, ചെങ്കണ്ണൻ കുട്ടുറുവൻ, കിന്നരിപ്പരുന്ത്, ഓമനപ്രാവ്, അയോറ, മൈന, തുന്നാരൻ, അസുരത്താൻ, ചെമ്പുകൊട്ടി, തേൻകൊതിച്ചിപ്പരുന്ത്, ക്രിംസൺ-ഫ്രോൻഡെഡ് ബാർബെറ്റ്, ചെമ്പോത്ത്, കാടുമുഴക്കി, നാട്ടുവേലിത്തത്ത, മേനിപ്രാവ്, താലിക്കുരുവി, പേനക്കാക്ക, അങ്ങാടിക്കുരുവി, നാകമോഹൻ, മയിൽ, കൽമണ്ണാത്തി, പനങ്കാക്ക, ചെമ്പൻപാടി, നാട്ടിലക്കിളി, ജംഗിൾ ക്രോ, ചെട്ടിക്കുരുവി, ചാരപ്പൂണ്ടൻ, പാണ്ടൻ വേഴാമ്പൽ, മഞ്ഞവരിയൻ പ്രാവ്, മണ്ണാത്തിപ്പുള്ള്, വയൽവരമ്പൻ, വയൽക്കുരുവി, ശ്രീലങ്ക ഗ്രീൻ പീജിയൻ, കറുപ്പൻ തേൻകിളി, വരയൻ കത്രിക, നാട്ടുബുൾബുൾ, ചെങ്കണ്ണി തിത്തിരി, മാടപ്രാവ്, മോതിരത്തത്ത, ചുട്ടീയാറ്റ, പ്രാപ്പിടിയൻ, തീച്ചിന്നൻ, അരിപ്രാവ്, ശ്രീലങ്ക ഗ്രേ ഹോൺബിൽ, ശ്രീലങ്കൻ കാട്ടുകോഴി, റ്റൗണി-ബെല്ലീഡ് ബബ്ലർ, വെള്ളവയറൻ കടൽ‌പ്പരുന്ത്‌, തവിടൻ ബുൾബുൾ, ആട്ടക്കാരൻ പക്ഷി, ആറ്റക്കറുപ്പൻ, ഷാമക്കിളി, പൂത്താങ്കീരി, മഞ്ഞക്കണ്ണിച്ചിലപ്പൻ, പോതപ്പൊട്ടൻ മുതലായവ ഇവിടെ സ്വൈരവിഹാരം നടത്തുന്നു.

ഏഷ്യൻ ആന, കരടി, ചെവ്റോട്ടെയ്ൻ, പുള്ളിമാൻ, ഗോൾഡൻ ജക്കോൾ , ഹനുമാൻ കുരങ്ങ്, ചാമ്പൽ മലയണ്ണാൻ, ഇന്ത്യൻ ഗ്രേ മങ്കൂസ്, കാട്ടുമുയൽ, അണ്ണാറക്കണ്ണൻ, പുള്ളിപ്പുലി, കേഴമാൻ, പർപ്പിൾ-ഫേസെഡ് ലാംഗുർ, ചുണയൻ കീരി, ടോക്യു മകാക്യു, പോത്ത്, കാട്ടുപന്നി എന്നീ സസ്തനികളും ഇവിടത്തെ ജൈവവൈവിധ്യത്തിൽപ്പെടുന്നു.[8]

അവലംബം[തിരുത്തുക]

  1. "National Parks". Department of Wildlife Conservation.
  2. Green, Michael J. B. (1990). IUCN Directory of South Asian Protected Areas. International Union for Conservation of Nature. p. 194. ISBN 2-8317-0030-2.
  3. "Clean Energy and Network Efficiency Improvement Project - Initial Environmental Examination" (PDF). Asian Development Bank. October 2014. pp. 24–25.
  4. Ladduwahetty, Ravi (28 July 2014). "Elephant experts predict miserable failure". Ceylon Today. Archived from the original on 26 January 2016.
  5. Mallawatantri, Ananda; Marambe, Buddhi; Skehan, Connor, eds. (October 2014). Integrated Strategic Environment Assessment of the Northern Province of Sri Lanka (PDF). Central Environmental Authority, Sri Lanka and Disaster Management Centre of Sri Lanka. p. 75. ISBN 978-955-9012-55-9.
  6. Rodrigo, Malaka (10 May 2015). "Wild north gets Govt's helping hand at last". The Sunday Times (Sri Lanka).
  7. "PART I : SECTION (I) — GENERAL Government Notifications THE FAUNA AND FLORA PROTECTION ORDINANCE (CHAPTER 469) Order under Subsection (4) of Section 2" (PDF). The Gazette of the Democratic Socialist Republic of Sri Lanka Extraordinary. 1920/03. 22 June 2015.[permanent dead link]
  8. Abhayagunawardena, Vidya (29 March 2015). "Will conservation boom in the north?". The Sunday Times (Sri Lanka).
"https://ml.wikipedia.org/w/index.php?title=മധു_റോഡ്_ദേശീയോദ്യാനം&oldid=3949366" എന്ന താളിൽനിന്ന് ശേഖരിച്ചത്