മഞ്ഞക്കറുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Black-headed Oriole
മഞ്ഞക്കറുപ്പൻ.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Oriolidae
ജനുസ്സ്: Oriolus
വർഗ്ഗം: O. larvatus
ശാസ്ത്രീയ നാമം
Oriolus larvatus
(Lichtenstein, 1823)
മഞ്ഞക്കറുപ്പന്റെ ശബ്ദം.

കേരളത്തിൽ മഞ്ഞക്കിളികളിൽപെട്ട ഒന്നാണ്‌ മഞ്ഞക്കറുപ്പൻ. ഇംഗ്ലീഷ്: Black headed Oriole. നിറപ്പകിട്ടുകൊണ്ട് ആരെയും ആകർഷിക്കുന്ന ഈ പക്ഷികൾ പ്രജനനകാലത്ത് വളരെ മധുരമായ ശബ്ദത്തിൽ പാടുകയും ചെയ്യും. മഞ്ഞക്കിളിയോട് വളരെയധികം സാമ്യമുള്ള ഈ പക്ഷിക്ക് മൈനയേക്കാളും അല്പം വലിപ്പം ഉണ്ടാകും. കേരളത്തിൽ തന്നെ വർഷം മുഴുവൻ താമസിക്കുകയും ഇവിടെത്തന്നെ പ്രജനനം നടത്തുകയും ചെയ്യുന്നു. സമതലപ്രദേശങ്ങളിൽ ധാരാളം മരങ്ങൾ ഉള്ളിടത്താണ്‌ ഇവ കൂടുതലായും വിഹരിക്കുന്നത്. [1]


വിതരണം[തിരുത്തുക]

ആഫ്രിക്കമുതൽ ഏഷ്യാഭൂഖണ്ഡം വരെ കാണപ്പെടുന്നു. ദക്ഷിണേന്ത്യയിൽ പ്രജനനകാലത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്.

വിവരണം[തിരുത്തുക]

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

പൂവനും പിടയും കാഴ്ചക്ക് ഒരു പോലെയിരിക്കും

പ്രധാന നിറം വളരെ ശോഭയുള്ള മഞ്ഞയാണ്‌. എന്നാൽ തല താടി തൊണ്ട, കഴുത്ത്, മാറീടം എന്നിവടങ്ങളിലെല്ലാം ഒട്ടാകെ കറുപ്പ് നിറമായിരിക്കും. കൊക്ക് ചുവപ്പ് കലർന്ന് പിങ്ക് നിറമാണ്‌. കണ്ണുകൾ ചുവന്നതും മദ്ധ്യത്തിൽ കറുത്ത പുള്ളിയുമുണ്ടായിരിക്കും. പൂവനും പിടയും കാഴ്ചക്ക് ഒരുപോലെയായിരിക്കും. കുഞ്ഞുങ്ങളുടെ താടി, തൊണ്ട, മാറിടം, എന്നിവീടങ്ങളിൽ അനവധി വെള്ളവരകൾ കാണാം. കൊക്ക് ചുവപ്പിനു പകരം കറുത്ത നിറം തന്നെയാണ്‌. [1]

വനവും വളർത്തുകാടും വളപ്പുകളുമെല്ലാം മഞ്ഞക്കറുപ്പനു പറ്റിയ താവളങ്ങൾ ആണ്‌. എന്നാൽ മലകളിൽ വളരെ ഉയരങ്ങളിലേക്ക് ഇവയെ കാണാൻ സാധിക്കുകയില്ല എങ്കിലും അപൂർവ്വമായി ഇവ വളരെ ഉയരങ്ങളിലേക്ക് പറക്കാറുമുണ്ട്. അല്പം വലിയ ഇലകൾ ഉള്ള മരങ്ങളാണ്‌ ഇവക്ക് പഥ്യം.

ചിത്രശാല[തിരുത്തുക]

തൃശ്ശുരിൽ

അവലംബം[തിരുത്തുക]

  1. 1.0 1.1 കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. തൃശൂർ: കേരളസാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-067-2. 
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കറുപ്പൻ&oldid=1965440" എന്ന താളിൽനിന്നു ശേഖരിച്ചത്