മഞ്ഞക്കറുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Black-hooded Ooriole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഞ്ഞക്കറുപ്പൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
O. xanthornus
Binomial name
Oriolus xanthornus
Synonyms
  • Coracias Xanthornus
മഞ്ഞക്കറുപ്പന്റെ ശബ്ദം.
തൃശ്ശുരിൽ
പൂവനും പിടയും കാഴ്ചക്ക് ഒരു പോലെയിരിക്കും

കേരളത്തിൽ മഞ്ഞക്കിളികളിൽപെട്ട ഒന്നാണ്‌ മഞ്ഞക്കറുപ്പൻ.[2][3][4][5] (ഇംഗ്ലീഷ്: Black-hooded Ooriole) നിറപ്പകിട്ടുകൊണ്ട് ആരെയും ആകർഷിക്കുന്ന ഈ പക്ഷികൾ പ്രജനനകാലത്ത് വളരെ മധുരമായ ശബ്ദത്തിൽ പാടുകയും ചെയ്യും. മഞ്ഞക്കിളിയോട് വളരെയധികം സാമ്യമുള്ള ഈ പക്ഷിക്ക് മൈനയേക്കാളും അല്പം വലിപ്പം ഉണ്ടാകും. കേരളത്തിൽ തന്നെ വർഷം മുഴുവൻ താമസിക്കുകയും ഇവിടെത്തന്നെ പ്രജനനം നടത്തുകയും ചെയ്യുന്നു. സമതലപ്രദേശങ്ങളിൽ ധാരാളം മരങ്ങൾ ഉള്ളിടത്താണ്‌ ഇവ കൂടുതലായും വിഹരിക്കുന്നത്.[4]

വിതരണം[തിരുത്തുക]

ആഫ്രിക്ക മുതൽ ഏഷ്യാഭൂഖണ്ഡം വരെ കാണപ്പെടുന്നു. ദക്ഷിണേന്ത്യയിൽ പ്രജനനകാലത്ത് കൂടുതലായി കാണപ്പെടുന്നുണ്ട്.

വിവരണം[തിരുത്തുക]

ശാരീരിക പ്രത്യേകതകൾ[തിരുത്തുക]

പ്രധാന നിറം വളരെ ശോഭയുള്ള മഞ്ഞയാണ്‌. എന്നാൽ തല, താടി, തൊണ്ട, കഴുത്ത്, മാറീടം എന്നിവിടങ്ങളിലെല്ലാം ഒട്ടാകെ കറുപ്പ് നിറമായിരിക്കും. കൊക്ക് ചുവപ്പ് കലർന്ന പിങ്ക് നിറമാണ്‌. കണ്ണുകൾ ചുവന്നതും മദ്ധ്യത്തിൽ കറുത്ത പുള്ളിയുമുണ്ടായിരിക്കും. പൂവനും പിടയും കാഴ്ചക്ക് ഒരുപോലെയായിരിക്കും. കുഞ്ഞുങ്ങളുടെ താടി, തൊണ്ട, മാറിടം, എന്നിവിടങ്ങളിൽ അനവധി വെള്ള വരകൾ കാണാം. കൊക്ക് ചുവപ്പിനു പകരം കറുത്ത നിറം തന്നെയാണ്‌.[4]

വനവും വളർത്തുകാടും വളപ്പുകളുമെല്ലാം മഞ്ഞക്കറുപ്പനു പറ്റിയ താവളങ്ങൾ ആണ്‌. എന്നാൽ മലകളിൽ വളരെ ഉയരങ്ങളിലേക്ക് ഇവയെ കാണാൻ സാധിക്കുകയില്ല എങ്കിലും അപൂർവ്വമായി ഇവ വളരെ ഉയരങ്ങളിലേക്ക് പറക്കാറുമുണ്ട്. അല്പം വലിയ ഇലകൾ ഉള്ള മരങ്ങളാണ്‌ ഇവക്ക് പഥ്യം.[4]

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Oriolus xanthornus". IUCN Red List of Threatened Species. Version 2016.3. International Union for Conservation of Nature. Retrieved 28 February 2017. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. 4.0 4.1 4.2 4.3 കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
"https://ml.wikipedia.org/w/index.php?title=മഞ്ഞക്കറുപ്പൻ&oldid=3747522" എന്ന താളിൽനിന്ന് ശേഖരിച്ചത്