പേനക്കാക്ക
House crow | |
---|---|
![]() | |
Scientific classification ![]() | |
Kingdom: | ജന്തുലോകം |
Phylum: | Chordata |
Class: | Aves |
Order: | Passeriformes |
Family: | Corvidae |
Genus: | Corvus |
Species: | C. splendens
|
Binomial name | |
Corvus splendens Vieillot, 1817
| |
![]() |
കാക്കകളിലെ ഒരു തരമാണ് പേനക്കാക്ക. ഇംഗ്ലീഷ്: House Crow. വീട്ടുകാക്ക, കൊളംബോ കാക്ക, കാവതിക്കാക്ക എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യയിലാണ് ഇവ വ്യാപകമായി കാണപ്പെടുന്നത്. 40 സെന്റീമീറ്റർ നീളമുള്ള ഇത് വലിപ്പത്തിന്റെ കാര്യത്തിൽ ജാക്ക്‌ഡോ, കാരിയൺ കാക്ക എന്നിവയുടെ ഇടയിലാണ്. എന്നാൽ ഇവയേക്കാൾ വളരെയേറെ മെലിഞ്ഞതാണ് പേനക്കാക്ക. നെറ്റി, തലയുടെ മുകൾഭാഗം, തൊണ്ട, നെഞ്ചിന്റെ മുകൾഭാഗം എന്നിവ തിളങ്ങുന്ന കറുത്തനിറമുള്ളതും കഴുത്തും നെഞ്ചും ചാര നിറമുള്ളതും ചിറകുകളും വാലും കാലുകളും കറുത്ത നിറമുള്ളതുമാണ്. നിറത്തിലും കൊക്കിന്റെ വലിപ്പത്തിലും പ്രാദേശികമായ വ്യത്യാസങ്ങൾ കാണപ്പെടുന്നു.
കേരളത്തിൽ കാണപ്പെടുന്ന രണ്ട് തരം കാക്കകളിൽ ഒന്നാണ് പേനക്കാക്ക. ബലിക്കാക്കയാണ് മറ്റേത്.
സ്വഭാവവിശേഷങ്ങൾ[തിരുത്തുക]
ദിവസവും കുളിക്കുന്ന സ്വഭാവമുള്ള പക്ഷികളാണ് പേനക്കാക്കകൾ. സന്ധ്യാസമയങ്ങളിൽ കൂട്ടമായെത്തിയാണ് ഇവ കുളിക്കാനെത്തുന്നത്. കായൽ, കുളം, പുഴ തുടങ്ങിയ ജലശേഖരങ്ങളിലാണ് ഇവ സമൂഹസ്നാനത്തിനെത്താറുള്ളത്. പത്തു മിനിറ്റുവരെ നീണ്ടുനിൽക്കുന്ന കുളി കഴിഞ്ഞാൽ കുളക്കടവിൽ വെച്ചു തന്നെ കൊക്കുകൾ കൊണ്ട് ചിറകുകൾ ചീകി വൃത്തിയാക്കാറുണ്ട്.[2]
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Corvus splendens". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help) - ↑ പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 പേജ് 37)ISBN 978-81-264-3583-8