വയൽവരമ്പൻ
വയൽവരമ്പൻ | |
---|---|
![]() | |
In Kolkata, West Bengal, India. | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. rufulus
|
Binomial name | |
Anthus rufulus Vieillot, 1818
| |
Synonyms | |
Corydalla rufula |
വയൽവരമ്പന്റെ[2] [3][4][5] ഇംഗ്ളീഷ് നാമം Paddyfield Pipit അല്ലെങ്കിൽ Oriental Pipit എന്നാണ്.[6]ശാസ്ത്രീയ നാമം Anthus rufulus എന്നാണ്. ഫിലിപ്പീൻസ്ന് കിഴക്ക് തെക്കേഏഷ്യയിലെ തദ്ദേശവാസിയാണ്.
വിവരണം[തിരുത്തുക]

ഈ പക്ഷിക്ക് 15 സെ.മീ നീളമുണ്ട്. വരകളോടുകൂടിയ ചാരനിറം കലർന്ന തവ്വിട്ടുനിറം മുകൾ ഭാഗവും മങ്ങിയ അടിവശവും ഉണ്ട്. നെഞ്ചിൽ വരകളുണ്ട്. നീളമുള്ള കാലുകൾ, നീളമുള്ള വാൽ, നീളമുള്ള ഇരുണ്ട കൊക്ക് എന്നിവയുണ്ട്. വടക്കുകിഴക്കൻ ഇന്ത്യ്യിൽ കാണപ്പെടുന്ന ഇന്ത്തേക്കാൾ പശ്ചിമഘട്ടത്തിലുള്ളവയ്ക്ക് വലിപ്പം കൂടുതലുണ്ട്. നെഞ്ചിലെ വരകൾ കൂടുതൽ തെളിഞ്ഞതാണ്. ഇവയ്ക്ക് മലവരമ്പനോട് സാമ്യമുണ്ട്.[7][8]
ആവാസം[തിരുത്തുക]
ചെറിയ പുല്പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കാണുന്ന ഇവ നിലത്താണ് ഇര തേടുന്നത്. ഇവ അധിക ദൂറം പറക്കാറില്ല. പുല്ലുകളും ഇലകളും ചേർത്ത് മിടഞ്ഞുണ്ടാക്കുന്ന കോപ്പയുടെ ആകൄതിയിലുള്ള കൂട് നിലത്താണ് ഉണ്ടാക്കുന്നത്. മഴയില്ലാത്ത കാലത്ത് വർഷം മുഴുവൻ പ്രജനനം നടത്താറുണ്ട്. 3-4 മുട്ടകളിടും. കുടിന് അടുത്തു വരുന്ന ശത്രുക്കളെ ജോടികൾ ആക്രമിക്കും. [9]
ഭക്ഷണം[തിരുത്തുക]
പ്രാണികൾ, പാറ്റകൾ, ചെറിയ ഒച്ചുകൾ, പറക്കുന്ന കൊതുകുകൾ, ഈയാമ്പാറ്റകൾ എന്നിവയെ ഭക്ഷണമാക്കാറുണ്ട്. [8]
പ്രജനനം[തിരുത്തുക]
വേനൽക്കാലത്താണ് വരമ്പൻ പ്രജനനം നിർവഹിക്കുക.അക്കാലത്തു ആൺ പക്ഷികൾ വീണ്ടും വീണ്ടും പറന്നുപൊന്തി അമ്പത്തറുപത്തടി ഉയരത്തെത്തിയ ശേഷം ചിറകു വിറപ്പിച്ചുക്കൊണ്ട് പിറ്റ് -പിപിറ്റ് എന്ന് അഞ്ചാറു തവണ ആവർത്തിച്ച ശേഷം 'പിലു പിലു' എന്ന് കുറെ നേരത്തേക്ക് ശബ്‌ദിക്കും. പക്ഷേ വാനമ്പാടിയെ പോലെ വളരെ നേരത്തേക്ക് ധാരമുറിയാതെ പാടുന്ന സ്വാഭാവക്കാരല്ല ഇവർ അൽപ്പനേരം പാടിയ ശേഷം ഒന്ന് ചുറ്റിപറക്കുകയോ പെട്ടെന്ന് താഴോട്ടിറങ്ങി ഇരിക്കുകയോ ചെയ്യും.വരമ്പും പറമ്പുകളും അങ്ങിങ്ങു കാണാവുന്ന ചേരുമെടുക്കലുമാണ് വരമ്പന് ഇഷ്ട്ടം. സർവ്വേ കല്ലുകളും ഇവ ഇരിപ്പിടമായി ഉപയോഗിക്കാറുണ്ട്. വൈദ്യുത കമ്പികളിലും അപൂർവമായി ഇവയെ കാണാറുണ്ട്. പക്ഷേ ഇവയെ മരങ്ങളിൽ ഇരിക്കുന്നതായി കാണാറില്ല.
ചിത്രശാല[തിരുത്തുക]
കൂജനം, ഹരിയാനയിലെ സുൽത്താൻപൂരിൽ.
പറക്കൽ, കൊൽക്കൊത്ത
കൂടും മുട്ടയും, ബംഗളൂരു.
അവലംബം[തിരുത്തുക]
- ↑ BirdLife International (2012). "Anthus rufulus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
|access-date=
requires|url=
(help) - ↑ Paddyfield Pipit on Avibase
- ↑ Rasmussen PC & JC Anderton (2005). Birds of South Asia: The Ripley Guide. Volume 2. Smithsonian Institution & Lynx Edicions. p. 318.
- ↑ 8.0 8.1 Baker, ECS (1926). Fauna of British India. Birds. Volume 3 (2 ed.). Taylor and Francis, London. pp. 290–291.
- ↑ Ali, S & SD Ripley (1998). Handbook of the birds of India and Pakistan. 9 (2 ed.). Oxford University Press. pp. 255–260.