ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adam's Bridge Marine National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം
இராமர் பாலம் கடல்சார் தேசிய பூங்கா
Map showing the location of ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം
Map showing the location of ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം
Adam's Bridge Marine National Park
Location within Northern Province
LocationNorthern Province
Nearest cityMannar
Coordinates09°04′15″N 79°37′42″E / 9.07083°N 79.62833°E / 9.07083; 79.62833Coordinates: 09°04′15″N 79°37′42″E / 9.07083°N 79.62833°E / 9.07083; 79.62833
Area190 കി.m2 (73 sq mi)
Established22 ജൂൺ 2015 (2015-06-22)
Governing bodyGovernment of Sri Lanka

ആദംസ് ബ്രിഡ്ജ് സമുദ്രദേശീയോദ്യാനം (തമിഴ്: இராமர் பாலம் கடல்சார் தேசிய பூங்கா Irāmar Pālam Kaṭalcār Tēciya Pūṅkā) ആദംസ് ബ്രിഡ്ജിനു ചുറ്റുപാടുമുള്ള ഒരു ദേശീയോദ്യാനമാണ്. (രാമന്റെ പാലം എന്നും ആദംസ് ബ്രിഡ്ജ് അറിയപ്പെടുന്നു.) ഇത് വടക്കൻ ശ്രീലങ്കയിൽ മന്നാറിനു 30 കിലോമീറ്റർ ഉത്തര പശ്ചിമദിക്കിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

മാനാർ ദ്വീപിനു പിന്നിൽ കാണപ്പെടുന്ന ആദംസ് ബ്രിഡ്ജ് എന്ന രാമന്റെ പാലം.

2014 ഒക്ടോബറിൽ ശ്രീലങ്കൻ സർക്കാർ ആ രാജ്യത്തിന്റെ ഉത്തരഭാഗത്ത് ഒരു സംയുക്ത തന്ത്രപരമായ പരിസ്ഥിതി പഠനം നടത്തി. ഐക്യരാഷ്ട്രസഭാ വികസന പരിപാടി, ഐക്യരാഷ്ട്രസഭാ പരിസ്ഥിതി പരിപാടി എന്നിവയുടെ സഹായത്താലാണ് ഈ പഠനം നടത്തിയത്.18,990 ha (46,925 acre) വിസ്തീർണ്ണമുള്ള ഒരു ദേശീയോദ്യാനം ശ്രീലങ്കൻ ഭാഗത്തെ ആഡംസ് ബ്രിഡ്ജിൽ സ്ഥാപിക്കുവാൻ ഈ പഠനം ശുപാർശചെയ്തു.[1][2][3] 2015 മേയ് മാസം ആഡംസ് ബ്രിഡ്ജിന്റെ ഒരു ഭാഗം, ചുൻഡിക്കുളം, ഡെൽഫ്റ്റ്, മധു റോഡ് എന്നീ ഭാഗങ്ങൾ ഈ ദേശീയോദ്യാനത്തിന്റെ ഭാഗമാകുമെന്നു പ്രഖ്യാപിച്ചു. 2015 ജൂൺ 22നു ആഡംസ് ബ്രിഡ്ജ് 18,990 ha (46,925 acres)വിസ്തീർണ്ണമുള്ള ഒരു ദേശീയ പാർക്കായി മാറി.[4][5] ഈ പ്രാകൃതികപാലത്തിന്റെ ഇന്ത്യൻ ഭാഗം മാന്നാർ ഉൾക്കടൽ സമുദ്രദേശീയോദ്യാനമായും മാറി.

സസ്യജാലവും ജന്തുജാലവും[തിരുത്തുക]

അനേകം ദേശാടനപ്പക്ഷികൾ ശ്രീലങ്കയിലേയ്ക്കും അവിടെനിന്നും തിരിച്ചും യാത്രചെയ്യുന്നത് പാമ്പൻ ദ്വീപ് - ആഡംസ് ബ്രിഡ്ജ്-മാന്നാർ ദ്വീപ് വഴിയാണ്. ബ്രവുൺ നോബി പോലുള്ള പക്ഷികൾ ആഡംസ് ബ്രിഡ്ജിലെ മണൽക്കൂനകൾ തങ്ങളുടെ പ്രജനനത്താവളങ്ങളായി ഉപയൊഗിച്ചുവരുന്നു. അനേകം ഇനം മത്സ്യങ്ങളും കടൽപ്പുല്ലുകളും പായലുകളും ആഡംസ് ബ്രിഡ്ജിന്റെ ആഴം കുറഞ്ഞ ഭാഗങ്ങൾ ജിവിതത്തിനു തിരഞ്ഞെടുത്തിരിക്കുന്നു. ആഡംസ് ബ്രിഡ്ജിനറ്റുത്തുള്ള സമുദ്രഭാഗത്ത് മറ്റനേകം ജീവികളെപ്പോലെ ഡോൾഫിനുകൾ, ഡുഗോങ്, കടലാമകൾ എന്നിവ താവളമാക്കിയിരിക്കുന്നു.

അവലംബം[തിരുത്തുക]

  1. Abhayagunawardena, Vidya (29 March 2015). "Will conservation boom in the north?". The Sunday Times (Sri Lanka).
  2. Mallawatantri, Ananda; Marambe, Buddhi; Skehan, Connor, eds. (October 2014). Integrated Strategic Environment Assessment of the Northern Province of Sri Lanka (PDF). Central Environmental Authority, Sri Lanka and Disaster Management Centre of Sri Lanka. p. 75. ISBN 978-955-9012-55-9.
  3. Rodrigo, Malaka (10 May 2015). "Wild north gets Govt's helping hand at last". The Sunday Times (Sri Lanka).
  4. "PART I : SECTION (I) — GENERAL Government Notifications THE FAUNA AND FLORA PROTECTION ORDINANCE (CHAPTER 469) Order under Subsection (4) of Section 2" (PDF). The Gazette of the Democratic Socialist Republic of Sri Lanka Extraordinary. 1920/03. 22 June 2015.
  5. "National Parks". Department of Wildlife Conservation.