പനങ്കാക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനങ്കാക്ക
Indian Roller I2m IMG 9934.jpg
An Indian Roller (ssp. benghalensis) from Bandhavgarh National Park, India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Coraciiformes
കുടുംബം: Coraciidae
ജനുസ്സ്: Coracias
വർഗ്ഗം: C. benghalensis
ശാസ്ത്രീയ നാമം
Coracias benghalensis
(Linnaeus, 1758)
Coracias benghalensis distr.png
പര്യായങ്ങൾ

Corvus benghalensis
Coracias indica

വയലുകളും പറമ്പുകളും ചരൽ‌പ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക (Indian Roller). ഇവയ്ക്കു ഏകദേശം മാടപ്രാവിന്റെ വലിപ്പമുണ്ട്. ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാൽ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾ‌ഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകൾ കൂടുതൽ ഭംഗിയുള്ളതായി തോന്നും.

ദുബായിൽ നിന്നും പകർത്തിയ ചിത്രം
ദുബായിൽ നിന്നും പകർത്തിയ ചിത്രം

സാധാരണയായി ഈ പക്ഷികളെ തെങ്ങ്, പന, തുടങ്ങിയ വൃക്ഷങ്ങളുടെ മുകളിലായി കണ്ടുവരാറുണ്ട്. ടെലിഫോൺ കമ്പിത്തൂണുകൾ, വൈദ്യുതകമ്പികൾ, എന്നിവയിലും ഇവയെ കാണാം. പനങ്കാക്ക വളരെ ശ്രദ്ധയുള്ള പക്ഷിയാണ്. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയിൽ‌പ്പെട്ടാൽ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കിൽ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.

കർണ്ണാടക, ബിഹാർ, ഒറീസ്സ, ആന്ധ്രാപ്രദേശ്‌ എന്നിവിടങ്ങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്ക.


കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]


അവലംബം[തിരുത്തുക]

  1. BirdLife International (2008). "Coracias benghalensis". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 04 July 2009. 
"https://ml.wikipedia.org/w/index.php?title=പനങ്കാക്ക&oldid=2459380" എന്ന താളിൽനിന്നു ശേഖരിച്ചത്