നാട്ടുകുയിൽ
നാട്ടുകുയിൽ (Asian Koel) | |
---|---|
പുള്ളികുയിൽ (പെൺ) | |
കരിങ്കുയിൽ (ആൺ) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | E. scolopaceus
|
Binomial name | |
Eudynamys scolopaceus (Linnaeus, 1758)
| |
The distribution of Asian Koel in black[2] | |
Synonyms | |
Cuculus scolopaceus |
കുയിൽ വർഗ്ഗത്തിൽപ്പെട്ട പക്ഷിയാണ് നാട്ടുകുയിൽ. (English: Asian Koeal or Common Koel). ഇവയുടെ പൂവൻ പക്ഷിയെ കരിങ്കുയിൽ എന്നും പിടയെ പുള്ളിക്കുയിൽ എന്നും വിളിക്കുന്നു. ഇവയുടെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. ദക്ഷിണേഷ്യക്കു പുറമേ ചൈനയിലും ഓസ്ട്രേലിയയിലും ഈ പക്ഷിയെ കണ്ടു വരാറുണ്ട്. മറ്റു പല കുയിൽ വർഗ്ഗങ്ങളേപ്പോലെ നാട്ടുകുയിലും മറ്റു പക്ഷികളുടെ കൂട്ടിൽ മുട്ടയിടാറുണ്ട്. കാക്കക്കുയിൽ, കരിങ്കുയിൽ, കോകിലം എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. ആൺ പക്ഷിയെ കരിങ്കുയിലെന്നും പെൺപക്ഷിയെ പുള്ളിക്കുയിലെന്നും വേർതിരിച്ച് പറയാറുണ്ട്.[3]
ഈ പക്ഷിയുടെ ശബ്ദം മഴയ്ക്കു കാരണമാകും എന്നൊരു വിശ്വാസം ഓസ്ട്രേലിയയിലെ ആദിവാസികൾക്കിടയിൽ പ്രചാരത്തിലുണ്ട്. പുതുച്ചേരിയുടെ സംസ്ഥാന പക്ഷിയാണ് നാട്ടുകുയിൽ.
ശരീരപ്രകൃതി
[തിരുത്തുക]ആൺ പക്ഷി
[തിരുത്തുക]കുയിൽ വർഗ്ഗത്തിൽ വെച്ച് വലിപ്പമേറിയൊരിനമായ നാട്ടുകുയിലിന് ഏകദേശം 18 ഇഞ്ചോളം നീളം വരും. ആൺകുയിലിന്റെ ശരീരമപ്പാടെ നീല വർണ്ണം കലർന്ന കറുപ്പാണ്. കൊക്കിന് ഇളം പച്ച കലർന്ന ചാരനിറം, കണ്ണുകൾ ചുവപ്പ്, കാലുകൾ ചാരനിറം. ഇവയെ കരിങ്കുയിൽ എന്നു വിളിക്കുന്നു.
പെൺ പക്ഷി
[തിരുത്തുക]തവിട്ടു കലർന്ന ചാരനിറമാണ് പെൺകുയിലിന്. ശരീരമാസകലം വെള്ളപ്പുള്ളികളും ഉണ്ടാവും. കണ്ണുകൾ ചുവപ്പ്, പെൺകുയിലിനെ പുള്ളിക്കുയിൽ എന്നു വിളിക്കുന്നു.
സ്വഭാവസവിശേഷതകൾ
[തിരുത്തുക]കുയിലിന്റെ ശബ്ദമാണ് അതിൻറെ ഒരു പ്രധാനസവിശേഷത. മധുരമായ ശബ്ദം പുറപ്പെടുവിക്കുന്നതിനാല് പാശ്ചാത്യർ വാനമ്പാടിക്ക് (Nightingale)കൊടുക്കുന്ന സ്ഥാനമാണ് കേരളത്തിൽ കുയിലുകൾക്ക് നൽകുന്നത്. സ്വന്തമായി കൂടുണ്ടാക്കി കുഞ്ഞുങ്ങളെ വളർത്തുകയില്ല എന്നത് കുയിലിന്റെ മറ്റൊരു പ്രത്യേകതയായി പറയാം. കാക്ക, കരിയിലക്കിളി തുടങ്ങിയ പക്ഷികളുടെ കൂട്ടിലാണ് കുയിൽ മുട്ടയിടാറ്. ഈ മുട്ട വിരിഞ്ഞുണ്ടാവുന്ന കുഞ്ഞുങ്ങൾ മറ്റു പക്ഷിക്കുഞ്ഞുങ്ങളോടൊപ്പം തന്നെ വളരുന്നു.
ചിത്രശാല
[തിരുത്തുക]-
പഴം ഭക്ഷിക്കുന്ന പെൺകുയിലും ആൺകുയിലും
-
കരിങ്കുയിൽ അഥവാ ആൺകുയിൽ
-
കരിങ്കുയിൽ - കുയിലിന്റെ പൂവൻ പക്ഷി
-
കുയിലും വളർത്തമ്മയും (ആസ്ത്രേലിയൻ വാട്ടർബേർഡ്)
-
പെൺകുയിൽ
-
പെൺകുയിൽ
-
ആൺകുയിൽ
-
Eudynamys scolopaceus + Corvus splendens
-
പുള്ളിക്കുയിൽ പപ്പായ പഴം തിന്നുന്നു.
അവലംബം
[തിരുത്തുക]- ↑ BirdLife International (2009). "Eudynamys scolopaceus". IUCN Red List of Threatened Species. Version 2009.2. International Union for Conservation of Nature.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Johnsgard, PA (1997). The avian brood parasites: deception at the nest. Oxford University Press. p. 259. ISBN 0195110420.
- ↑ കേരളത്തിലെ പക്ഷികൾ (ഇന്ദുചൂഡൻ)