തവിടൻ ബുൾബുൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തവിടൻ ബുൾബുൾ
White-browed Bulbul
White-browed Bulbul (Pycnonotus luteolus) in Kawal WS, AP W IMG 1945.jpg
(കാവൽ വന്യജീവി സങ്കേതത്തിൽ നിന്നും, ഇന്ത്യ)
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. luteolus
Binomial name
Pycnonotus luteolus
(Lesson, 1841)
White browed bulbul in bird bath from koottanad Palakkad Kerala India

നാട്ടുബുൾബുൾ, ഇരട്ടത്തലച്ചി എന്നിവയ്ക്കു പുറമേ കേരളത്തിൽ കണ്ടു വരുന്ന ഒരിനം ബുൾബുളാണ് തവിടൻ ബുൾബുൾ.[2] [3][4][5] ഇംഗ്ലീഷ് : White browed Bulbul. ശാസ്ത്രീയ നാമം : Pycnonotus luteolus.

രൂപവിവരണം[തിരുത്തുക]

നാട്ടുബുൾബുളിന്റെ അതേ വലിപ്പം. ശരീരത്തിനു മുകൾ ഭാഗമെല്ലാം മഞ്ഞയും പച്ചയും കലർന്ന തവിട്ടു നിറം. അടിവശം പൊതുവേ ഇളം മഞ്ഞ; താടി, തൊണ്ട, നെറ്റി ഇവ വെള്ള. കണ്ണിനു മുകളിൽ പുരികം പോലെ കാണപ്പെടുന്ന ഒരു വെള്ള വരയും ഉണ്ട്.

സ്വഭാവം[തിരുത്തുക]

കുറ്റിക്കാടുകളിൽ ഇണകളായി കാണപ്പെടുന്നു. വളരെ നാണം കുണുങ്ങികളും ഒഴിഞ്ഞു മാറുന്ന സ്വഭവക്കാരുമാണ്.ഭക്ഷണം, പ്രജനന കാലം, കൂടു കെട്ടുന്നയിടങ്ങൾ ഇവയെല്ലാം മറ്റു ബുൾബുളുകളെ പോലെ തന്നെ. കൊങ്ങിണി പൂവിന്റേയും മറ്റും ചെറുപഴങ്ങളും ഷഡ്പദങ്ങളുമാണ് ഇവയുടെ മുഖ്യാഹാരം.

വാസസ്ഥലം[തിരുത്തുക]

ഉയരം കൂടുതലില്ലാത്ത പ്രദേശങ്ങളിലാണ് പ്രധാനമായും കാണുന്നത്. ഇലപ്പൊഴിയും മരങ്ങളുള്ള മേഖലകളിലും തുറസ്സായ കുറ്റിക്കാടുകളിലും കാണപ്പെടുന്നു.

ഉത്തരായനരേഖയ്ക്കു താഴെ ഇന്ത്യൻ ഉപദ്വീപിന് കിഴക്ക് അഹമ്മദാബാദ് മുതൽ പടിഞ്ഞാറ് ബംഗാളിലെ മിഡ്നാപൂർ വരെയുള്ള ഭാഗങ്ങളിൽ കണ്ടുവരുന്നു. ശ്രീലങ്കയിലും കാണാം.

ശബ്ദം[തിരുത്തുക]

സാധാരണഗതിയിൽ ഒതുങ്ങിയ 'ചിർ ' ശബ്ദം ആൺപക്ഷി പുറപ്പെടുവിക്കുന്നു. പിന്നീടുള്ള വിളികളിൽ അത് ഉച്ചസ്ഥായിയിലേക്ക് കടക്കുന്നു. ഒരിക്കൽ കേട്ടാൽ മാറി പോകാൻ ഇടയില്ലാത്ത ശബ്ദമാണ് ഉണ്ടാക്കുന്നത്.കേൾക്കാൻ ഇമ്പമുള്ളതാണ് ശബ്ദം.

പ്രജനനം[തിരുത്തുക]

ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് പ്രജനനകാലം. നാട്ടുബുൾബുളിന്റെയും മറ്റു ബുൾബുളുകളുടെയും കൂടിനോട് സാമ്യത പുലർത്തുന്നു. ചെറുവേരുകൾ കൊണ്ട് വൃത്തിയുള്ളതും മൃദുലമായതുമായ കൊട്ട രൂപത്തിലുള്ള കൂട് നിർമ്മിക്കുന്നു. തറയിൽ നിന്ന് 5 അടിയിൽ താഴെയുള്ള കുറ്റിക്കാടുകളിലാണ് കൂട് ഉണ്ടാക്കുന്നത്.രണ്ടു മുട്ടകളാണ് സാധാരണ ഇടാറ്‌. നീണ്ടുരുണ്ട മുട്ടകളിൽ ഊത നിറം കലർന്ന പൊട്ടുകളുണ്ടാവും. തവിടന് വരണ്ട പ്രദേശങ്ങളിലുള്ള കുറ്റിക്കാടുകളാണ് കൂടുതൽ ഇഷ്ടം.[6]ആൺപക്ഷികളും പെൺപക്ഷികളും കൂട് ഉണ്ടാക്കുന്നതിലും കുഞ്ഞുകളെ പോറ്റുന്നതിലും ഒരുപോലെ പങ്കുകൊള്ളുന്നു.

കൂടുതൽ ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2011). "Pycnonotus luteolus". IUCN Red List of Threatened Species. Version 3.1. International Union for Conservation of Nature. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. CS1 maint: discouraged parameter (link)
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. |access-date= requires |url= (help)CS1 maint: discouraged parameter (link)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)CS1 maint: discouraged parameter (link)
  6. കേരളത്തിലെ പക്ഷികൾ-ഇന്ദുചൂഡൻ (കേരള സാഹിത്യ അക്കാദമി തൃശൂർ)
"https://ml.wikipedia.org/w/index.php?title=തവിടൻ_ബുൾബുൾ&oldid=3491672" എന്ന താളിൽനിന്ന് ശേഖരിച്ചത്