ആറ്റക്കറുപ്പൻ
ആറ്റക്കറുപ്പൻ | |
---|---|
Adult L. s. striata at Mangalore (Karnataka, India) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. striata
|
Binomial name | |
Lonchura striata (Linnaeus, 1766)
| |
Core native range in green Northern populations (see text) not shown | |
Synonyms | |
Uroloncha striata |
കേരളത്തിൽ കണ്ടു വരുന്ന ആറോ ഏഴോ ജാതി മുനിയകളിൽ സാധാരണ കൂടുതൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ആറ്റക്കറുപ്പൻ (White-rumped munia). ദക്ഷിണേഷ്യയ്ക്കു പുറമേ ചൈനയിലും ജപ്പാനിലും ഈ ആറ്റക്കറുപ്പനെ കാണാറുണ്ട്.
ശരീരപ്രകൃതി
[തിരുത്തുക]10-12 സെൻറീമീറ്ററാണ് ഇവയുടെ പൊതുവേയുള്ള വലിപ്പം. കറുപ്പിനോടടുത്ത ഇരുണ്ട തവിട്ടു നിറവും മങ്ങിയ വെളുപ്പും മാത്രമാണ് ശരീരത്തിലെ നിറങ്ങൾ. തലയും പുറവും തവിട്ടു നിറം, പുറത്ത് വാലിനോടടുത്ത ഭാഗത്ത് ഒരു വെളുത്ത പട്ട കാണാം. നെഞ്ചു മുതൽ താഴോട്ട് ശരീരത്തിനടിഭാഗം മങ്ങിയ വെളുപ്പ്, വാൽ കറുപ്പു നിറം. ത്രികോണാകൃതിയിലുള്ള വലിയ കൊക്ക് മുനിയ വർഗ്ഗത്തിലെ എല്ലാ കിളികളുടെയും ഒരു പൊതു സവിശേഷതയാണ്.
സ്വഭാവസവിശേഷതകൾ
[തിരുത്തുക]ധാന്യങ്ങളാണ് ആറ്റക്കറുപ്പന്റെ പ്രധാന ഭക്ഷണം. വിളഞ്ഞു നിൽക്കുന്ന പാടങ്ങൾക്കു സമീപം ചെറിയ കൂട്ടങ്ങളായി ഈ പക്ഷിയെ കാണാം. പനയുടെ പട്ടകൾക്കിടയിലും ഇത്തിൾക്കണ്ണിക്കൂട്ടങ്ങൾക്കിടയിലും മറ്റുമാണ് ആറ്റക്കറുപ്പൻ സാധാരണയായി കൂടു കെട്ടാറുള്ളത്. ധാന്യസംഭരണശാലകൾ, അവ വിൽക്കുന്ന കടകൾ ചന്തകൾ എന്നിവയുടെ പരിസരങ്ങളിലും ഇവയെ ധാരാളമായി കണ്ടു വരുന്നു. അഞ്ചോ ആറോ മുട്ടകളാണ് സാധാരണ ഇടാറ്.
കൃഷിസ്ഥലങ്ങളോടടുത്ത പ്രദേശങ്ങളാണ് ചേക്കേറാൻ തിരഞ്ഞെടുക്കാറുള്ളത്. പത്ത് അടി മുതൽ 25 അടിവരെ ഉയരമുള്ള ഇടങ്ങളിലാണ് ഇവ ചേക്കയിരിക്കുക. തെങ്ങിൻപ്പൂക്കുലത്തണ്ടുകൾ, ഇലകളില്ലാത്ത ചില്ലകൾ, ടെലഫോൺ കേബിളുകൾ, വൈദ്യുത കമ്പികൾ എന്നിവിടങ്ങളിൽ ഇവ അന്തിയുറങ്ങുന്നതു കാണാം.[1]
പ്രത്യേകത
[തിരുത്തുക]ആറ്റക്കരറുപ്പന്റെ ഒരു പ്രത്യേകത കൂട് കെട്ടുമ്പോഴാണ് കാണുക. ഇതിനു ഏറ്റവും പ്രിയം തെങ്ങുകൾക്ക് ചുറ്റും കള്ളന്മാർക്കെതിരായി കെട്ടാറുള്ള മുൾപ്പൊത്തുകളാണ്. നിവൃത്തിയുണ്ടെങ്കിൽ ഇത്തരം പൊത്തുകളിൽ മാത്രമേ ആറ്റക്കരറുപ്പൻ കൂട് കെട്ടുകയുള്ളു. വേണ്ട സമയത്ത് പൊത്തുകൾ കണ്ടെത്തിയില്ലങ്കിൽ ആറ്റക്കറുപ്പൻ തേടിപ്പിടിക്കുന്നത് പ്ലാവിലും മാവിലും മറ്റുമുള്ള ഇത്തിക്കണ്ണി കൂട്ടങ്ങളെ ആണ്. ചിലപ്പോൾ ഉയർന്ന പനകളുടെ പട്ടകൾക്കിടയിലും കൂടുകെട്ടാറുണ്ട്.
ചിത്രശാല
[തിരുത്തുക]-
ആറ്റക്കറുപ്പൻ
-
ആറ്റക്കുരുവിയുടെ കൂട് ഉപയോഗപ്പെടുത്തുന്ന ആറ്റക്കറുപ്പൻ, ബാംഗ്ലൂരിനടുത്തു നിന്നുള്ള ദൃശ്യം
-
ആറ്റക്കറുപ്പൻ
-
ആറ്റക്കറുപ്പൻ കിളികൾ
അവലംബം
[തിരുത്തുക]- ↑ പക്ഷിക്കൂട്: ഒരു പഠനം-പി.വി. പത്മനാഭൻ (ഡി.സി.ബുക്സ്-2012 )ISBN 978-81-264-3583-8