ത്രികോണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഒരു ത്രികോണം

ത്രികോണം,(ആംഗലേയം: Triangle) മൂന്നു വശങ്ങളുള്ള ജ്യാമിതിയിലെ ബഹുഭുജം. മൂന്നു വശങ്ങളും നേർ‌രേഖാഖണ്ഡങ്ങൾ ആയിരിക്കും. A,B,C എന്നിവ വശങ്ങളായുള്ള ഒരു ത്രികോണത്തെ Trianglen.svg ABC എന്നു വിളിക്കുന്നു

വിവിധ തരം ത്രികോണങ്ങൾ[തിരുത്തുക]

വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി ത്രികോണങ്ങളെ മൂന്നായി തിരിക്കാം

സമഭുജ ത്രികോണം സമപാർശ്വ ത്രികോണം സ്കേലിൻ ത്രികോണം
സമഭുജ ത്രികോണംസമപാർശ്വ ത്രികോണംവിഷമഭുജ ത്രികോണം

ഏറ്റവും വലിയ ശീർഷകോണിന്റെ അടിസ്ഥാനത്തിലും ത്രികോണങ്ങളെ തരം തിരിക്കാം.

  • ത്രികോണത്തിന് 90°യിലുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ അതിനെ മട്ടത്രികോണം(Right-angled Triangle) എന്നു വിളിക്കാം. മട്ടത്രികോണത്തിലെ മട്ടകോണിന് എതിർവശത്തുള്ള വശമായിരിക്കും ആ ത്രികോണത്തിലെ ഏറ്റവും നീളമേറിയ വശം. ഈ വശത്തെ കർണ്ണം(Hypotenuse) എന്നു വിളിക്കുന്നു.
  • 90°യിൽ അധികമുള്ള ഒരു ശീർഷകോൺ ഉണ്ടെങ്കിൽ ആ ത്രികോണത്തെ വിഷമ ത്രികോണം(Obtuse Triangle) എന്ന് വിളിക്കാം.
  • എല്ലാ ശീർഷകോണുകളും 90°യിൽ താഴെയാണെങ്കിൽ പ്രസ്തുത ത്രികോണത്തെ ന്യൂന ത്രികോണം(Acute Triangle)എന്നും വിളിക്കാം.
മട്ടത്രികോണം വിഷമ ത്രികോണം ന്യൂന ത്രികോണം
മട്ടത്രികോണംവിഷമ ത്രികോണംന്യൂന ത്രികോണം
"https://ml.wikipedia.org/w/index.php?title=ത്രികോണം&oldid=3269888" എന്ന താളിൽനിന്ന് ശേഖരിച്ചത്