ഇണക്കാത്തേവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇണകാത്തേവൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇണകാത്തേവൻ
Ashy Woodswallow (Artamus fuscus) at Jayanti, Duars, West Bengal W IMG 5285.jpg
ഇന്ത്യയിലെ ബുക്സാ കടുവാ സംരക്ഷണകേന്ദ്രത്തിൽ നിന്നെടുത്തത്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Artamidae
ജനുസ്സ്: Artamus
വർഗ്ഗം: A. fuscus
ശാസ്ത്രീയ നാമം
Artamus fuscus
Vieillot, 1817

നാട്ടുബുൾബുളിന്റെ വലിപ്പമുള്ള ഒരിനം പക്ഷിയാണ് ഇണകാത്തേവൻ (Ashy Swallow Shrike--Artamus fuscus.) ചാരനിറത്തിലെ മുകൾഭാഗവും അല്പം കൂടി ഇരുണ്ട തലയും പൃഷ്‌ഠഭാഗത്ത് വെളുപ്പു കലർന്ന നിറവും പിങ്ക് കലർന്ന ചാരനിറത്തിലെ മാറും അടിഭാഗവും കുറിയ വാലറ്റത്ത് വെളുപ്പു നിറവും ഉള്ള ചെറിയ തൂവൽപ്പക്ഷികളാണ് ഇവ. ഇവയുടെ കാലുകൾ കുറിയതും കറുത്ത നിറത്തോടു കൂടിയവയുമാണ്‌. വാലറ്റം ചതുരാകൃതിയിലുള്ളതും ചിറകുകൾക്ക് വളവുള്ളതുമാണ്‌. ഇലക്ട്രിക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം.[2]

തെക്കേ ഏഷ്യൻ രാജ്യങ്ങളിലാണ് ഇവയെ സാധാരണയായി കണ്ടുവരാറുള്ളത്. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ, തായ്ലാൻഡ്, ചൈന, നേപ്പാൾ, മാലി ദ്വീപ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ ധാരാളമായി കാണാം.

ഇവ കൂട്ടമായാണ് ഇരതേടുന്നതും വിശ്രമിക്കുന്നതും അന്തിയുറങ്ങുന്നതും. ചെറു പ്രാണികളെ പറന്നു നിന്നു തന്നെ പിടിക്കുകയും അവയെ കാലുകളിൽ ഇറുക്കിപിടിച്ചുകൊണ്ട് പറക്കുമ്പോൾ തന്നെ ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. മുരിക്കിന്റെ തേൻ ഇവയുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ്‌.[2]

മാർച്ച് മുതൽ ജൂൺ വരെയാണ് പ്രജനന കാലം. തെങ്ങിലും പനയിലും ചെറിയ കപ്പുപോലെയുള്ള കൂടുകൂട്ടി അതിൽ ഇളം പച്ചയിൽ ബ്രൌൺ പൊട്ടുകളോടു കൂടിയ രണ്ടു മുതൽ മൂന്നു വരെ മുട്ടകൾ ആണ് ഇടുക. കൂടുകൂട്ടുന്നതിലും അടയിരിക്കുന്നതിലും കുഞ്ഞുങ്ങൾക്ക് തീറ്റതേടുന്നതിലും ആൺകിളിയും പെൺകിളിയും തുല്യ പങ്കുവഹിക്കുന്നു.

ഇണകാത്തേവൻ കൂട്ടം (കുമ്പള , കാസറഗോഡ്)

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Artamus fuscus". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. 2.0 2.1 കേരളത്തിലെ പക്ഷികൾ(ഇന്ദുചൂഡൻ, കേരളസാഹിത്യ അക്കാദമി)
"https://ml.wikipedia.org/w/index.php?title=ഇണക്കാത്തേവൻ&oldid=2306846" എന്ന താളിൽനിന്നു ശേഖരിച്ചത്