വൻതത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വൻ തത്ത
Alexandrine Parakeet (Psittacula eupatria) pair -2pc.jpg
പൂവനും (ഇടത്) പിടയും (വലത്)
Scientific classification
Kingdom:
Phylum:
Class:
Order:
Superfamily:
Family:
Subfamily:
Tribe:
Genus:
Species:
P. eupatria
Binomial name
Psittacula eupatria
(Linnaeus, 1766)

വൻതത്തയുടേ[2] [3][4][5] ഇംഗ്ലീഷിലെ പേര് Alexandrine Parakeet എന്നും Alexandrian Parrot എന്നുമാണ്. ശാസ്ത്രീയ നാമം Psittacula eupatria എന്നാണ്. അലക്സാണ്ഡർ ചക്രവർത്തിയെ അനുസ്മരിച്ചാണ് ഈ പേർ ചെർത്തത്. അദ്ദേഹം പഞ്ചാബ് മേഖലയിൽ നിന്നും യൂറോപ്പിലേക്കും മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്കും അനേകം പക്ഷികളെ കയറ്റി അയച്ചിരുന്നു..[6] ഇത് ശരാശരി 40 വർഷം വരെ ജീവിച്ചിരിക്കും. പേരിലെ eupatria ഗ്രീക്ക് പദമാണ്. eu എന്നാൽ നല്ലത് അല്ലെങ്കിൽ രാജകീയം എന്നും patria എന്നാൽ പിതൃരാജ്യം അല്ലെങ്കിൽ പാരമ്പര്യം എന്നാണ്.

വിവരണം[തിരുത്തുക]

ഈ പക്ഷി അതിന്റെ വർഗ്ഗത്തിൽ വച്ച് ഏറ്റവും വലുതാണ്. 58 സെ.മീ നീളമുണ്ട്. ചിറകിന് 18.9-21.5 സെ.മീ നീളമുണ്ട്. വാലിന്റെ നീളം 21.5-35.5 സെ.മീ ആണ്. തൂക്കം 200-300 ഗ്രാം വരെ. [7][8]പ്രധാനമായും പച്ച നിറമാണ്. കവിളിൽ നീല കല്ര്ന്ന പച്ച നിറമുണ്ട്. വയർ മഞ്ഞകലർന്ന പച്ചയാണ്. വാലിന്റെ നടുഭാഗത്തിന്റെ മുകൾ ഭാഗം നീല കലർന്ന പച്ചയാണ്. വാലിന്റെ മുകൾവശം പച്ചയും അടിവശം മഞ്ഞയുമാണ്. വൻതത്തയുടെ എല്ലാ ഉപവിഭാഗങ്ങൾക്കും ചിറകിൽ കരിംചുവപ്പു നിറത്തിൽ ഒരു അടയാളം കാണാം. കാലുകൾ ചാരനിറമാണ്.

ഉപവിഭാഗങ്ങൾ[തിരുത്തുക]

 • Psittacula eupatria eupatria, നോമിനേറ്റ് വൻതത്ത

ഇന്ത്യയുടെ കിഴക്കു തൊട്ട് ഹൈദരബാദ് വരെ, തെക്ക് ശ്രീലങ്കയിലും].

 • Psittacula eupatria avensis,ഇന്തോ ബർമ്മീസ് വൻതത്ത

വടക്കു കിഴക്കൻ ഇന്ത്യ തൊട്ട് മ്യാൻമാറിലെ കൈക്കാമി വരെ.

 • Psittacula eupatria magnirostris, ആൻഡമാനിലെ വൻതത്ത
 • Psittacula eupatria nipalensis,നേപ്പാളീസ് വൻതത്ത

കിഴക്കൻ അഫ്ഗാനിസ്ഥാൻ തൊട്ട്, പാകിസ്താൻ, വടക്കെ ഇന്ത്യ, മദ്ധ്യ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ മുതൽ അസം വരെ.

 • Psittacula eupatria siamensis,സയാമീസ് വൻതത്ത

വിയറ്റ്നാം, കമ്പോഡിയ, ലാവ്വോസ്, വടക്കും കിഴക്കും തായ്ലന്റ്

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. BirdLife International (2013). "Psittacula eupatria". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 502. ISBN 978-81-7690-251-9. |access-date= requires |url= (help)
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
 6. Campbell-Johnston, Rachell (2007-02-13). "A squawk on the wild side". The Times. London. ശേഖരിച്ചത് 16 January 2013.
 7. Ali, S. (1988). The Book of Indian Birds. Bombay: Bombay Natural History Society. ISBN 978-0-19-562167-9.
 8. del Hoyo, J; Elliot, A; Sargatal, J (1996). Handbook of the Birds of the World. 3. Barcelona: Lynx Edicions. ISBN 84-87334-20-2.
"https://ml.wikipedia.org/w/index.php?title=വൻതത്ത&oldid=3549187" എന്ന താളിൽനിന്ന് ശേഖരിച്ചത്