പനങ്കൂളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനംകൂളൻ
Asian Palm Swift.svg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Apodiformes
കുടുംബം: Apodidae
ജനുസ്സ്: Cypsiurus
വർഗ്ഗം: C. balasiensis
ശാസ്ത്രീയ നാമം
Cypsiurus balasiensis
Gray,JE, 1829

പനംകൂളന്റെ ഇംഗ്ലീഷിലെ പേര് Asian Palm Swift എന്നാണ്. ശാസ്ത്രീയ നാമം Cypsiurus balasiensis എന്നാണ്.

പ്രജനനം[തിരുത്തുക]

ഏഷ്യയിൽ ഇന്ത്യ മുതൽ ഫിലിപ്പീൻസ് വരെ തദ്ദേശീയമായി പ്രജനനനം നടത്തുന്ന പക്ഷിയാണ്. പനമ്പട്ടയുടേ അടിയിൽ അപ്പൂപ്പൻ താടിയും ഉമിനീരും ചേർത്താണ് കൂടുണ്ടാക്കുന്നത്. കോപ്പയുടെ പകുതി പോലെയിരിക്കും. കൂടിന് രണ്ടോ മൂന്നോ ഇഞ്ച് വലിപ്പമുണ്ടാകും. അതിൽ രണ്ടോ മൂന്നോ മുട്ടകളിടും. [2][3]

രൂപ വിവരണം[തിരുത്തുക]

13 സെ.മീ. നീളമുണ്ട്. മങ്ങിയ തവിട്ടു നിറമാണ്. വാലുകൾ നീളമുള്ളതും ഫോർക്ക് പോലെയുള്ളതുമാണ്. എന്നാൽ വാൽ ചുരുക്കി വയ്ക്കുകയാണ് പതിവ്. ഇവ എപ്പോഴും പറന്നു നടക്കുകയാണ് പതിവ്. പറക്കുന്ന പ്രാണികളാണ് ഭക്ഷണം. ഇവ ഭൂമിയോട് ചേർന്നും പറക്കാറുണ്ട്. ചിറകുകൊണ്ടാണ് വെള്ളം കുടിയ്ക്കുന്നത്. [3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Cypsiurus balasiensis". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. പേജ് 18, കേരളത്തിലെ പക്ഷികൾ- ഇന്ദുചൂഡൻ, കേരള സാഹിത്യ അക്കാദമി
  3. 3.0 3.1 Birds of India by Grimmett, Inskipp and Inskipp, ISBN 0-691-04910-6
"https://ml.wikipedia.org/w/index.php?title=പനങ്കൂളൻ&oldid=1879747" എന്ന താളിൽനിന്നു ശേഖരിച്ചത്