Jump to content

ഹോർട്ടൻ പ്ലെയിൻസ് ദേശീയോദ്യാനം

Coordinates: 6°48′N 80°48′E / 6.800°N 80.800°E / 6.800; 80.800
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Horton Plains National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹോർട്ടൻ പ്ലെയിൻസ് ദേശീയോദ്യാനം
Forest covered hills with more highland in the misty background
World's End, a sheer precipice within the park
Map showing the location of ഹോർട്ടൻ പ്ലെയിൻസ് ദേശീയോദ്യാനം
Map showing the location of ഹോർട്ടൻ പ്ലെയിൻസ് ദേശീയോദ്യാനം
Horton Plains National Park
LocationCentral province, Sri Lanka
Nearest cityഒഹിയ, നുവാര എലിയ
Coordinates6°48′N 80°48′E / 6.800°N 80.800°E / 6.800; 80.800
Area3,160 ha (12.2 sq mi)
Established1969 (Nature reserve)
1988 (National park)
Governing bodyDepartment of Wildlife Conservation
World Heritage Site2010 (within the site Central Highlands of Sri Lanka)

ഹോർട്ടൻ പ്ലെയിൻസ് ദേശീയോദ്യാനം ശ്രീലങ്കയിലെ മദ്ധ്യമലനിരകളിലെ പുൽമേടുകളാലും മഴക്കാടുകളാലും വലയം ചെയ്യപ്പെട്ട ഒരു പ്രധാന സംരക്ഷിത മേഖലയാണ്. 2,100 മുതൽ 2,300 മീറ്റർവരെ (6,900-7,500 അടി) ഉയരമുള്ള ഈ പീഠഭൂമി ജൈവവൈവിധ്യത്താൽ സമൃദ്ധമാണ്. ഇവിടെ കാണപ്പെടുന്ന ഒട്ടേറെ ജീവിവർഗ്ഗങ്ങൾ ഈ പ്രദേശത്തു മാത്രം കാണപ്പെടുന്നവയാണ്.1988 ൽ ഈ മേഖല ഒരു ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടു. ഒരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടേയ്ക്ക് ഓഹിയയിൽനിന്ന് 8 കിലോമീറ്ററും (5.0 മൈൽ) ലോകപ്രസിദ്ധമായ ഓഹിയ ഗ്യാപ് / ദണ്ഡ്ര വാച്ചിൽ നിന്ന് 6 കിലോമീറ്ററും (3.7 മൈൽ), നുവാര എലിയയിൽനിന്ന് 32 കിലോമീറ്റർ (20 മൈൽ) ദൂരവുമാണുള്ളത്. ശ്രീലങ്കയിലെ മൂന്നു പ്രധാന നദികളായ മഹാവേലി, കെലാനി, വലാവെ തുടങ്ങിയവയുടെ ഉത്ഭവസ്ഥാനം ഹോർട്ടൻ പ്ലെയിൻസ് ആണ്. സിംഹളഭാഷയിൽ ഈ പീഠഭൂമി മഹാ എലിയ പ്ലെയിൻസ് എന്നറിയപ്പെടുന്നു. ബലൻഗോഡ സംസ്കാരവുമായി ബന്ധപ്പെട്ട ശിലാ ഉപകരണങ്ങൾ ഇവിടെനിന്നു കണ്ടെത്തിയിട്ടുണ്ട്.

സവിശേഷതകൾ

[തിരുത്തുക]

ശ്രീലങ്കയിലെ മദ്ധ്യ മലനിരകളിലെ തെക്കൻ പീഠഭൂമിയിലാണ് ഹോർട്ടൻ പ്ലെയിൻസ് ദേശീയദ്യാനം സ്ഥിതി ചെയ്യുന്നത്.[1] ശ്രീലങ്കയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ഉയരമുള്ള കൊടുമുടികളായ കിരിഗാൽപോത്ത 2,389 മീറ്റർ (7,838 അടി), തൊട്ടുപോല കണ്ട 2,357 മീറ്റർ (7,733 അടി) എന്നീ കൊടുമുടികൾ യഥാക്രമം ദേശീയോദ്യാനത്തിൻറെ പടിഞ്ഞാറും വടക്കുമായി സ്ഥിതി ചെയ്യുന്നു. 1,200 മുതൽ 2,300 മീറ്റർ (3,900 മുതൽ 7,500 അടി വരെ) വരെയാണ് ദേശീയോദ്യാനത്തിൻറ ശരാശരി ഉയരം.[2] 

അവലംബം

[തിരുത്തുക]
  1. "Horton Plains National Park". International Water Management Institute. Archived from the original on August 5, 2010. Retrieved 23 November 2009.
  2. Jayalal, R.G.U.; Wolseley, P.; Pathberiya, L.G.; Wijesundara, D.S.A. and Karunaratne, V. (30 November 2007). "Anzia (Lichenized Ascomycetes, Parmeliaceae) A New Record from the Horton Plains National Park, Sri Lanka" (PDF). Proceedings of the Peradeniya University Research Sessions, Sri Lanka. University of Peradeniya. Archived from the original (PDF) on 17 June 2011.{{cite web}}: CS1 maint: multiple names: authors list (link)