അയോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അയോറ
Common Iora.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
A. tiphia
Binomial name
Aegithina tiphia
(Linnaeus, 1758)

വേനൽക്കാലങ്ങളിൽ നാട്ടിൻപുറങ്ങളിലെ സ്ഥിരക്കാറാണ് അയോറകൾ. അങ്ങടിക്കുരുവിയുടെ അത്രെയും തന്നെയുണ്ട് ഇവയുടെ വലിപ്പം. പ്രഥമവീക്ഷണത്തിൽ ആൺപക്ഷിയുടെ മുകൾഭാഗമെല്ലാം കറുപ്പും അടിഭാഗമെല്ലാം മഞ്ഞയുമാണെന്ന് തോന്നും. പൂട്ടിയ ചിറകുകളിൽ രണ്ടു വെള്ളപ്പട്ടകലുണ്ട്. പക്ഷി ചിറകുകൾ വിടർത്തുമ്പോൾ വാലിനുമീതെ തൂവെള്ള നിറമുള്ള അരപ്പട്ടയുണ്ടെന്നു വ്യക്തമാകും. പെൺപക്ഷിയ്ക്കു ഉപരിഭാഗത്ത്‌ കറുപ്പിന് പകരം ഇളംപച്ചയാണ്. ആൺപക്ഷിയുടെ വാലിൻറെ നിറം ഇപ്പോഴും കറുപ്പാണ്.

ഭക്ഷണം[തിരുത്തുക]

ചെടികളിലും മരങ്ങളിലും കാണുന്ന പ്രാണികളാണ് ഭക്ഷണം. മരങ്ങളിൽ, ഇലക്കൂട്ടങ്ങൾക്കിടയിൽ പതുക്കെ സഞ്ചരിച്ചു ചെറിയ പാറ്റകളെയും മറ്റു പ്രാണികളെയും പിടിച്ചുതിന്നാണ് ഈ പക്ഷി ജീവിക്കുന്നത്.

പ്രജനനം[തിരുത്തുക]

മഴക്കാലം കഴിയുമ്പോഴാണ് പ്രജനന കാലം. പ്രജനന കാലത്ത് നിറം മാറാറുണ്ട്. രണ്ടു മുതൽ നാലുവരെ മുട്ടകൾ ഇവ ഇടാറുണ്ട്. പ്രജനന കാലം കഴിഞ്ഞാൽ പൂവനും പിടയെ പോലെയിരിക്കും. ജനുവരി മുതൽ ഏകദേശം ജൂലൈ വരെ അയോറയുടെ ശബ്ദം സദാ കേൾക്കാം. അന്നാണ് പക്ഷിയുടെ ഗൃഹസ്ഥാശ്രമകാലം. ആൺ അയോറയുടെ ഭംഗിയും, കൌതുകവാഹമായ ചാപല്യങ്ങലുമെല്ലാം ഈ സമയങ്ങളിൽ നല്ല പോലെ കാണാം. പെൺപക്ഷിയുമൊന്നിച്ചു സാധാരണ രീതിയിൽ തീറ്റ തേടി നടക്കുന്ന ആൺപക്ഷി പെട്ടെന്നു ഒരു മുന്നറിയിപ്പുമില്ലാതെ ഒരു മരച്ചില്ലയിൽ നൃത്തം വച്ച് തുടങ്ങും. ചിറകുകളെ തൂക്കിയിട്ടു വാലിനുമീതെയുള്ള ഇളംമഞ്ഞപ്പട്ടയിലെ തൂവലുകളെ ഉയർത്തി, തന്റെ ശരീരത്തിനു തന്നെ ഒരു പന്തത്തിൻറെ ആകൃതി വരുത്തും. ഇടയ്ക്കിടെ ഇതിനു പിൻപാട്ടായി ചൂളംവിളിക്കുകയും ചീറുകയും ചെയ്യാറുണ്ട്. സാധാരണയായി മരത്തിൻറെ നെറുകയിലുള്ള ഏതെങ്കിലും ഒരു ചില്ലയിലായിരിക്കും ഈ നൃത്തം ഇവ ചെയ്യുക. അവിടെ നിന്ന് കൂടെക്കൂടെ ഈ പക്ഷി കഥകളി നടന്മാരെപോലെ, പെട്ടെന്നു മേൽപ്പോട്ടു കുതിക്കും. അങ്ങനെ ഉയർന്ന ശേഷം ചിറകുകൾ വിടർത്തി പിടിച്ച് പതുക്കെ ചക്ക്രം തിരിഞ്ഞുക്കൊണ്ട് വീണ്ടും ചില്ലയിലെതും.

ആവാസം[തിരുത്തുക]

വേനൽകാലത്ത്‌ ഇവയെ പതിവായി നാട്ടിൻപുറങ്ങളിൽ കാണാൻ സാധിക്കും. മാവ്, പുളി, വേപ്പ്, മുതലായ മരങ്ങളിലാണ് ഇവ സ്ഥിരമായി ഇരുപ്പുരപ്പിക്കുന്നത്.

കൂടുകൾ[തിരുത്തുക]

മേയ് മാസം മുതൽ സെപ്തംബർ വരെ മരച്ചില്ലകളിലാണ് കൂടുകെട്ടുന്നത്. പുൽനാരുകൊണ്ടാണ് കൂടുണ്ടാക്കുന്നത്.അയോറ കൂട് കെട്ടാൻ ഉപയോഗിക്കുന്നത് മാവോ, ഇലകൾ യഥേഷ്‌ടമുള്ള മരങ്ങലിലുമാണ്. നാലഞ്ചു ചില്ലകൾ മേൽപ്പോട്ടു പൊട്ടിപ്പുറപ്പെടുന്ന ശാഖാഗ്രമാണ് ഇവ കൂടിനായി തിരഞ്ഞെടുക്കുന്നത്. രണ്ടുമൂന്നിഞ്ചു വ്യാസമുള്ളതും ഒന്നര ഇഞ്ചോളം ആഴമുള്ളതുമായ ഒരു ചെറിയ കോപ്പയാണ് കൂട്. ചിലന്തി വലക്കൊണ്ട് ബന്ധിച്ചാണ് ഇവ കൂടുണ്ടാക്കുന്നത്. പണിതീർത്ത കൂടിൻറെ പുറം മുഴുവനും വെള്ളയാണെന്ന് തോന്നും. ചിലന്തിവലകൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ അതിൻറെ നിറം ആകപ്പാടെ വെള്ളയാനെന്നു തോന്നും.

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=അയോറ&oldid=3609318" എന്ന താളിൽനിന്ന് ശേഖരിച്ചത്