ഓമനപ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓമനപ്രാവ്
Chalcophaps indica -National Aquarium -Baltimore-8a.jpg
ആൺ ഓമനപ്രാവ് (ബാൾട്ടിമോർ നാഷണൽ അക്വേറിയത്തിൽ നിന്ന്)
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Columbiformes
കുടുംബം: Columbidae
ജനുസ്സ്: Chalcophaps
വർഗ്ഗം: C. indica
ശാസ്ത്രീയ നാമം
Chalcophaps indica
(Linnaeus, 1758)

മൈനയെക്കാൾ അല്പം വലിയ ഒരു പക്ഷിയാണ്‌ ഓമനപ്രാവ് എന്നറിയപ്പെടുന്നത്. ഇതിന്റെ ശാസ്ത്രനാമം: കാൽക്കൊഫാപ്സ് ഇൻഡിക്ക (Chalcophaps indica) എന്നാണ്‌. കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഈ പക്ഷി മൈസൂർ, ബംഗാൾ, ബീഹാർ, ഒറീസ, ആന്ധ്ര എന്നിവിടങ്ങളിലും സുലഭമാണ്. മൊത്തത്തിൽ തവിട്ടു കലർന്ന പാടല നിറമാണ് ഈ പ്രാവിനുള്ളത്. ശരീരത്തിന്റെ മുകൾ ഭാഗത്തിന് തിളങ്ങുന്ന പച്ച നിറവും, തലയുടെ മുകൾ ഭാഗത്തിന് വെള്ള നിറവും കാണാം. വാൽ ചെറുതും കറുപ്പുനിറമുള്ളതുമാണ്. നിരവധി വർണങ്ങൾ ചേർന്ന അഴകൊത്ത ഇതിന്റെ രൂപമാണ് ഓമനപ്രാവ് എന്ന പേര് ഇതിനു നേടികൊടുത്തത്. ആൺ-പെൺ പ്രാവുകളെ ബാഹ്യപ്രകൃതി മൂലം തിരിച്ചറിയാനാവില്ല. കാടുകളിലും വൃക്ഷങ്ങൾ ഇടതിങ്ങിയ പ്രദേശങ്ങളിലും ഇവ അധികമായി കാണപ്പെടുന്നു.[1]

ആഹാരസമ്പാദനം[തിരുത്തുക]

നിലത്തു നടന്നാണ് ഇവ ആഹാരസമ്പാദനം നടത്തുന്നത്. വിത്തുവകളാണ് മുഖ്യ ആഹാരം. ആഹാരസമ്പാദന വേളയിൽ മരുഷ്യരുടെ സാന്നിധ്യം മനസിലാക്കിയാലുടൻ ഇവ പ്രറന്നകന്ന് മരക്കൊമ്പുകളിൽ അഭയം തേടുന്നു.[2]

കൂടുനിർമാണം[തിരുത്തുക]

ഏപിൽ--മേയ്, നവംബർ--ഡിസംബർ ,മാസങ്ങളിലാണിവ കൂടു കെട്ടുന്നത്. നാരുകളും ചെറിയ ചുള്ളികളും ഉപയോഗിച്ച് കൂടു നിർമിക്കുന്നു. നിലത്തു നിന്ന് 1.5 മീറ്റർ മുതൽ 3 മീറ്റർ വരെ ഉയരത്തിലാണിവ കൂടു വയ്ക്കുക. വർഷത്തിൽ രണ്ടു പ്രാവശ്യം മുട്ട ഇടുന്നു. ഒരു പ്രാവശ്യം സാധാരണ രണ്ടു മുട്ട കാണാറുണ്ട്. മുട്ടയ്ക്കു മങ്ങിയ മഞ്ഞ നിറമാണ്.[3]

പ്രാവുകൾക്കിടയിലെ ശോഭയേറിയ ഈ ഇനത്തെപ്പറ്റി ശാസ്ത്രീയമായ അറിവ് അധികമില്ല.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Chalcophaps indica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ഓമനപ്രാവ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikipedia.org/w/index.php?title=ഓമനപ്രാവ്&oldid=1809224" എന്ന താളിൽനിന്നു ശേഖരിച്ചത്