മഞ്ഞക്കണ്ണിച്ചിലപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഞ്ഞക്കണ്ണിച്ചിലപ്പൻ
Chrysomma sinense.jpg
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Sylviidae
Genus: Chrysomma
Species: C. sinense
Binomial name
Chrysomma sinense
(Gmelin, 1789)
Synonyms

Pyctorhis sinensis

മഞ്ഞക്കണ്ണിച്ചിലപ്പൻ[2] [3][4][5] ആംഗലഭാഷയിൽ Yellow-eyed Babbler എന്നു പറയുന്നു. ശാസ്ത്രീയ നാമം Chrysomma sinense എന്നാണ്. തെക്കേ ഏഷ്യയിൽ തുറന്ന പുൽ പ്രദേശങ്ങളിലോ കുറ്റിച്ചേടില്ല്ക്കിടയിലൊ കൂട്ടമായി കാണുന്നു.

വിവരണം[തിരുത്തുക]

മഞ്ഞ മൂക്ക് ശ്രദ്ധിക്കുക, (ഹൊഡാൽ, ഹരിയാന)

ഈ പക്ഷിക്ക് 18 സെ.മീ നീളമുണ്ട്. ചെറിയ കൊക്കാണ് ഉള്ളത്. മുകൾ ഭാഗം തവിട്ടു നിറം ചിറകുകൾക്ക് ചെമ്പിച്ച നിറം. കണ്ണിനു ചുറ്റും മഞ്ഞനിറം. കൊക്കിന് കറുപ്പ്. അടിവശം മങ്ങിയ മഞ്ഞ നിറം. വാലിന്റെ നടുവിലെ തൂവലുകൾക്ക് വശത്തുള്ളതിനേക്കാൾ ഇരട്ടി നീളം. പൂവനും പിടയും ഒരേ പോലെയാണ്.[6][7]

വിതരണം[തിരുത്തുക]

ഇവ ബംഗ്ലാദേശ്, ചൈന, ഇന്ത്യ, ലാവോസ്, മ്യാൻമാർ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, തയ്ലന്റ്, വിയറ്റനാം എന്നിവിടങ്ങളിലെ തദ്ദേശ ഇനമാണ്.

പശ്ചിമഘട്ടത്തിലെ കൊടുംകാടുകളിൽ ഇവയെ കാണാറില്ല.[8]


Yellow-eyed Babbler (Chrysomma sinense) in Hodal W IMG 6230.jpg

ഇവയെ സാധാരണായായി പ്രജനന കാലത്തല്ലെങ്കിൽ 5-15 വരെയുള്ള കൂട്ടങ്ങളായി കാണുന്നു. കുറ്റിച്ചെടികൾക്കിടയിൽ സാധാരണാ കാണുന്ന ഇവ മുകൾ ഭാഗത്തു വരികയും പിന്നെ താഴേക്ക് അപ്രത്യക്ഷമാവുകയും ചെയ്യും. അവ പ്രാണികൾ, ചെറുപഴങ്ങൾ, തേൻ എന്നിവ കഴിക്കുന്നു. പ്രാണികളെ ഇവ കാലുകൊണ്ടാണ് പിടിക്കുന്നത്.[9] ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് പ്രജനന കാലം.[10][11][12] പുല്ലുകൾ കൊണ്ടൊ നനുത്ത നാരുകൾ കൊണ്ടൊ ഉള്ള കോൺ ആകൃതിയിലുള്ള കൂടാണ് ഉണ്ടാക്കുന്നത്. പുറംഭാഗം എട്ടുകാലി വലകൊണ്ട് മൂടിയിരിക്കും. 3-5 മുട്ടകൾ വരെയിടും. മുട്ടകൾ പിങ്കു കലർന്ന വെള്ളയാണ്. അതിൽ ചെമ്പിച്ച - ചുവന്ന അടയാളങ്ങൾ ഉണ്ടായിരിക്കും. അടയിരിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതും പൂവനും പിടയും ചേർന്നാണ്. മുട്ട 15-16 ദിവസത്തിനുള്ളിൽ വിരിയും. കുഞ്ഞുങ്ങൾ ഏകദേശം 13 ദിവസംകൊണ്ട് പറക്കും.

അവലംബം[തിരുത്തുക]

 1. BirdLife International (2012). "Chrysomma sinense". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009. 
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017. 
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 509. ISBN 978-81-7690-251-9. 
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
 6. Ali, S & S.D.Ripley (1996). Handbook of the birds of India and Pakistan. Volume 6 (2 ed.). New Delhi: Oxford University Press. pp. 189–192. 
 7. Oates, EW (1889). The Fauna of British India, including Ceylon and Burma. Birds. Volume 1. London: Taylor and Francis. pp. 137–138. 
 8. Neelakantan, KK (1990). "Yellow-eyed Babbler Chrysomma sinensis in Kerala". J. Bombay Nat. Hist. Soc. 87 (2): 302. 
 9. Clark, Jr., GA (1973). "Holding Food with the Feet in Passerines". Bird-Banding. 44 (2): 91–99. doi:10.2307/4511942. 
 10. Mukherjee, Rathin (1983). "Notes on breeding of Western Yelloweyed Babbler Chrysomma sinense hypocolium (Franklin) in Jammu District". Newsletter for Birdwatchers. 23 (5–6): 9–10. 
 11. Biddulph, CH (1956). "Nesting of the Yelloweyed Babbler (Chrysomma sinensis ssp.) in the Madura District, Madras Presidency". J. Bombay Nat. Hist. Soc. 53 (4): 697. 
 12. Whistler, H; Kinnear, NB (1932). "The Vernay Scientific Survey of the Eastern Ghats, part II". J. Bombay Nat. Hist. Soc. 35 (4): 737–760. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഞ്ഞക്കണ്ണിച്ചിലപ്പൻ&oldid=2811872" എന്ന താളിൽനിന്നു ശേഖരിച്ചത്