തുന്നാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തുന്നാരൻ
Orthotomus sutorius.jpg
Male guzuratus in breeding plumage with elongated central tail feathers
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Cisticolidae
ജനുസ്സ്: Orthotomus
വർഗ്ഗം: ''O. sutorius''
ശാസ്ത്രീയ നാമം
Orthotomus sutorius
(Pennant, 1769)
Subspecies
 • O. s. sutorius (Pennant, 1769)
 • O. s. fernandonis (Whistler, 1939)
 • O. s. guzuratus (Latham, 1790)
 • O. s. patia Hodgson, 1845
 • O. s. luteus Ripley, 1948
 • O. s. inexpectatus La Touche, 1922
 • O. s. maculicollis F. Moore, 1855
 • O. s. longicauda (J. F. Gmelin, 1789)
 • O. s. edela Temminck, 1836

കേരളത്തിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു ചെറിയ പക്ഷിയാണ്‌ തുന്നാരൻ[2] [3][4][5] അഥവാ അടയ്ക്കാപ്പക്ഷി. തെക്കേ ഏഷ്യൻ‍ സ്വദേശിയായ ഈ പക്ഷിയെ പാകിസ്താൻ, ഇന്ത്യ, തെക്കൻ ചൈന, ഇന്തോനേഷ്യ തുടങ്ങി പല പ്രദേശങ്ങളിലും കണ്ടുവരുന്നു.[6] പൊളിക്കാത്ത അടയ്ക്കയോളം മാത്രമേ വലിപ്പമുള്ളു. പാണക്കുരുവി, തുന്നൽക്കാരൻപക്ഷി എന്നിങ്ങനെയും പേരുകളുണ്ട്. വാലും പൊക്കിപിടിച്ചുകൊണ്ട് ചെടികളിലും വേലികളിലും ചാടികളിച്ചുകൊണ്ടിരിക്കും.

രൂപവിവരണം[തിരുത്തുക]

ഇവയുടെ ആകെനീളം ഏകദേശം അഞ്ചിഞ്ചാണ്. പൂവന്റെ വാലിനു ഒരിഞ്ചോളം നീളം കൂടും. ആകെപ്പാടെ തവിട്ടു കൂടിയ ഇളം പച്ചനിറം. നെറ്റിയും മൂർദ്ധാവും ചുവപ്പ്. പുറം ചിറകുകൾ,വാൽ എന്നിവ മഞ്ഞകലർന്ന പച്ച. ചിറകുകളിലെ വലിയ തൂവലുകൾ തവിട്ടുനിറം. മുഖവും ദേഹത്തിന്റെ അടിവശവും വെള്ള. പൂവനും പിടയും തമ്മിൽ കാഴ്ചയ്ക്കു വാലിന്റെ ആകൃതിയിലും നീളത്തിലും മാത്രമേ വിത്യാസമുള്ളൂ. വാൽ സദാ പൊന്തിച്ചുപിടിക്കുന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. വാലിന് ശരീരത്തിൻറെ അത്രയും തന്നെ നീളമുണ്ട്. ആൺപക്ഷിക്ക് സന്താനോത്പാതന കാലത്ത് നീണ്ടു വീതി കുറഞ്ഞ രണ്ടു തൂവലുകൾ വാലിൽ വളർന്നു വരുന്നു.

ശബ്ദം[തിരുത്തുക]

"ത്രിപ്-ത്രിപ്-ത്രിപ്" എന്നോ, "റ്റ്യൂ-റ്റ്യൂ-റ്റ്യൂ" എന്നോ ശബ്‌ദിക്കും. പാട്ടിനു വേഗം കൂടുമ്പോൾ "വീറ്റു-വീറ്റു-വീറ്റു" എന്നായിത്തീരും. ആ സമയത്ത് കഴുത്തിന്‌ രണ്ടു വശങ്ങളിലുള്ള രണ്ടു കറുത്ത പൊട്ടുകൾ തെളിഞ്ഞു കാണാം.

കാണപ്പെടുന്നത്[തിരുത്തുക]

ഈർപ്പമുള്ള പ്രദേശങ്ങൾ, പ്രത്യേകിച്ചും കൈതയും പുല്ലും ധാരാളമുള്ള പുഴയോരങ്ങൾ, കായലോരങ്ങൾ, നെൽപ്പാടങ്ങൾ എന്നീ സ്ഥലങ്ങളിൽ കൂടുതലായും കാണപ്പെടുന്നു.

കൂടു നിർമ്മാണം[തിരുത്തുക]

ഇവയുടെ കൂട് വിശേഷപ്പെട്ടതാണ്. ഇലകൾ കൂട്ടിത്തുന്നി ഒരു ഉറയുടെ രൂപത്തിലാണ് കൂടു നിർമ്മിക്കുന്നത്.[7] ഈ പക്ഷി കൂട് തുന്നുവാൻ ഉപയോഗിക്കുന്നത് പരുത്തിയും ചിലന്തിവലയുമാണ്. കൂടുകെട്ടാൻ വലിപ്പമുള്ള ഇലകൾ കിട്ടിയാൽ പക്ഷി ആദ്യം ഇലയുടെ രണ്ടു വക്കുകളിൽ കൊക്കുകൊണ്ട് കുറെ തുളകൾ ഉണ്ടാക്കും. പിന്നീട് ചെറിയ കഷ്ണം പരുത്തി കൊണ്ടുവന്ന് തുളയിൽക്കൂടി കടത്തിവലിക്കും. മറ്റേ അറ്റം ഇലയുടെ മറ്റേ ഭാഗത്തു ആദ്യത്തെ തുളയ്‌ക്കെതിരെയുള്ള തുളയിൽകൂടി കടത്തി ആ തലയൊന്ന് ചതച്ചമർത്തിവിടും. ഇരുഭാഗത്തുമുള്ള തുമ്പുകൾ പറന്നുകിടക്കുന്നതിനാൽ നൂല് ബലമായി കിടക്കുകയും, അങ്ങനെ ആ രണ്ടു തുളകളെ അടുപ്പിച്ചു കൂട്ടിയിണക്കുമ്പോൾ ഇല സഞ്ചിയുടെ ആകൃതി അവലംബിക്കുകയും ചെയ്യും.

പ്രജനനം[തിരുത്തുക]

ചുവപ്പുനിറത്തിൽ അനവധി ചെറുപുള്ളികളാൽ അലങ്കരിക്കപ്പെട്ടതാണു ഇതിന്റെ മുട്ട. നാലു ദിവസം കൊണ്ട് നാലു മുട്ടകളിട്ടത്തിനു ശേഷമാണു പക്ഷി പോരുന്നയിരിക്കാൻ തുടങ്ങുന്നത്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

 1. BirdLife International (2008). "Orthotomus sutorius". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 3 Oct 2009. 
 2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
 3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
 4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 507. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
 5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
 6. http://www.iucnredlist.org/search/details.php/52537/all ഐ യു സി എൻ റെഡ് ലിസ്റ്റ് ശേഖരിച്ച തീയ്യതി ജൂൺ 3, 2008
 7. കൂടുനിർമ്മിക്കുന്നതിന്റെ വീഡിയോ


"https://ml.wikipedia.org/w/index.php?title=തുന്നാരൻ&oldid=2685621" എന്ന താളിൽനിന്നു ശേഖരിച്ചത്