പൂത്താങ്കീരി
പൂത്താങ്കീരി Yellow-billed Babbler | |
---|---|
കണ്ണൂർ ജില്ലയിലെ ഏഴിമലയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. affinis
|
Binomial name | |
Turdoides affinis (Jerdon, 1845)
|
മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പൂത്താങ്കീരി[2] [3][4][5] (Yellow billed babbler-Turdoides affinis). കേരളത്തിലെ നാട്ടിൻപുറങ്ങളിൽ കുറ്റിക്കാടുകളിലും പറമ്പുകളിലും സാധാരണ കണ്ടുവരുന്നു. ചവലാച്ചി, കരിയിലപ്പിടച്ചി, പീണിക്കിളി, ചിതല, ചാണകക്കിളി, ഉമിക്കാട എന്നൊക്കെയും അറിയപ്പെടുന്നു. വംശനാശഭീഷണി കുറവാണ്.[6] ദേശാടനസ്വഭാവം ഇല്ല.
ആവാസവ്യവസ്ഥകൾ
[തിരുത്തുക]ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന പക്ഷിയാണ് പൂത്താങ്കീരി.
പ്രത്യേകതകൾ
[തിരുത്തുക]ഏഴുമുതൽ പതിനഞ്ചെണ്ണം വരെയുള്ള സംഘങ്ങളായാണ് പുത്താങ്കീരികളെ കാണുന്നത്. ഇക്കാരണം കൊണ്ടുതന്നെ Seven Sisters എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്നു. ഒരു സ്ഥലത്തു തന്നെ ഒന്നിലധികം സംഘങ്ങളെ കാണാം പക്ഷേ ഒരു സംഘത്തിലുള്ളവർ മറ്റൊരു സംഘത്തോടു ചേരില്ല. മറ്റുജീവികൾക്കെല്ലാം കാവൽക്കാരായും ഇവ പ്രവർത്തിക്കുന്നു, ഒരു ശത്രുവിനെ സാധാരണ പാമ്പ്, കീരി, എറിയള്ള്(ഷിക്ര) മുതലായവയെ ആദ്യം കണ്ടെത്തുന്നതും അപായസൂചന നൽകുന്നതും പുത്താങ്കീരികളായിരിക്കും. ഇവ ഒച്ചവെക്കുന്നതോടെ പ്രദേശത്തെ മറ്റു ജീവികളെല്ലാം കരുതലോടെയിരിക്കുന്നു. അതുകൊണ്ട് കാട്ടിലെ കാവൽക്കാരൻ എന്നൊരു പേരും ഇവയ്ക്കുണ്ട്.
ശാരീരിക പ്രത്യേകതകൾ
[തിരുത്തുക]മൈനയുടെ അത്രയും മാത്രം വലിപ്പമുള്ള ഒരു ചെറിയ കിളിയാണ് പൂത്താങ്കീരി. ഉണങ്ങിയ പൊടിമണ്ണിന്റേതുപോലുള്ള ഒരു മങ്ങിയ നിറമാണ് പുത്താങ്കീരികൾക്ക്. വാലിന്റേയും ചിറകുകളിലെ വലിയ തൂവലുകൾക്കും അല്പം ഇരുളിമ കൂടും. തലയുടെ മുകളിൽ നരച്ച തവിട്ടുനിറമോ മങ്ങിയ വെള്ളനിറമോ ആയിരിക്കും. കാലുകളും ചുണ്ടുകളും മഞ്ഞനിറത്തിലായിരിക്കും. വട്ടത്തിലുള്ള ചെറിയ ദുർബലമായ ചിറകുകളാണുള്ളത്. അതുകൊണ്ടുതന്നെ ഉയരത്തിൽ പറക്കുന്നത് അപൂർവ്വമായേ കാണാനാവൂ. കാലുകളും ദുർബലമാണ്. മണ്ണിലിറങ്ങി ചാടിച്ചാടിയായിരിക്കും നടക്കുന്നത്.
ഭക്ഷണ സമ്പാദനം
[തിരുത്തുക]പൊന്തക്കാടുകളിലും ചപ്പുകളിലും ഒളിച്ചുകഴിയുന്ന ചെറുകീടങ്ങളും ഷഡ്‌പദങ്ങളുമാണ് പ്രധാന ഭക്ഷണം ചിലപ്പോൾ പഴങ്ങളും തിന്നുന്നു. ചീവീടുകൾ ഉള്ള പ്രദേശങ്ങളിൽ അവയെ ഭക്ഷിക്കാനായി പുത്താങ്കീരിയെ കാണാമെന്ന് ചിലർ പറയുന്നു. ഭക്ഷണശേഖരണത്തിനായി പ്രത്യേക പാതകൾ തിരഞ്ഞെടുക്കാറുണ്ടെന്നും സമയനിഷ്ഠപാലിക്കാറുണ്ടെന്നും വാദമുണ്ട്.
പ്രത്യുത്പാദനം
[തിരുത്തുക]ഒരു സംഘത്തിൽ ഒരു ജോഡി ഇണമാത്രമേ പ്രജനനത്തിനു തയ്യാറാവൂ. ഇവയെ കൂടുകെട്ടുന്നതിലും എല്ലാം മറ്റുസംഘാംഗങ്ങൾ സഹായിക്കുന്നു. പ്രത്യേക പ്രജനനകാലം ഇല്ലെങ്കിലും വേനൽകാലത്ത് കൂടുകൾ കൂടുതൽ കാണാം. പൊന്തയിലോ മറ്റോ നാരുകൾ കൊണ്ടാവും കൂടുണ്ടാക്കുക. കൂട്ടിൽ ഇലകൾ കൊണ്ട് നല്ലൊരു മെത്തയുണ്ടാക്കിയിരിക്കും. മൂന്നോനാലോ തിളങ്ങുന്ന മുട്ടകൾ ആണ് ഉണ്ടാവുക. മുട്ടവിരിയുന്നതുവരെ ഒരു കിളി കൂട്ടിൽ അടയിരിക്കുമ്പോൾ സംഘാംഗങ്ങൾ സമീപത്തു തന്നെയുണ്ടാവും. സംരക്ഷണം നൽകുന്നതും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കുന്നതും അവയെ പറക്കാൻ പഠിപ്പിക്കുന്നതുമെല്ലാം സംഘാംഗങ്ങൾ ഒന്നിച്ചാണ്. ഏതെങ്കിലും ശത്രുവിനെ കണ്ടെത്തിയാൽ സംഘം ഒന്നോടെ ശബ്ദമുണ്ടാക്കുകയും ശത്രുവിനെ ആക്രമിക്കുകയും ചെയ്യുന്നു. എങ്കിലും ചെമ്പോത്ത് സാധാരണയായി പുത്താങ്കീരികളുടെ മുട്ടയേയും, കുഞ്ഞുങ്ങളേയും ഭക്ഷിക്കാറുണ്ട്. പേക്കുയിലാകട്ടെ പുത്താങ്കീരിയുടെ കൂട്ടിൽ മുട്ടയിട്ട് കടന്നുകളയുകയും ചെയ്യുന്നു.[7]
ബന്ധുക്കൾ
[തിരുത്തുക]പുത്താങ്കീരികളുടെ അടുത്ത ബന്ധുക്കളാണ്കരിയിലക്കിളികൾ. ശ്രീലങ്കയിൽ ഇവയുടെ ഒരു ഉപവംശത്തിനേയും (Turdoides affinis taprobanus) കണ്ടുവരുന്നു.
ചിത്രശാല
[തിരുത്തുക]-
പൂത്താങ്കീരിയുടെ അടിവശം
-
പൂത്താങ്കീരി തന്റെ ഇണയുടെ ശരീരം വൃത്തിയാക്കാൻ സഹായിക്കുന്നു.
-
പുത്താങ്കീരി
-
പുത്താങ്കീരി
-
പുത്താങ്കീരി (ചെന്നൈയിൽ നഗരത്തിൽ നിന്നു്)
-
പുത്താങ്കീരി (ചെന്നൈയിൽ നഗരത്തിൽ നിന്നു്)
അവലംബം
[തിരുത്തുക]- ↑ BirdLife International (2009) Turdoides affinis In: IUCN 2009. IUCN Red List of Threatened Species. Version 2009.2. www.iucnredlist.org Retrieved on 2010-05-03.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 510. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Yellow-billed Babbler Turdoides affinis.
- ↑ "Babbler Nest Parasitism by Indian Hawk Cuckoo" (PDF). International Journal of Pure and Applied Zoology. 2 (1). Retrieved 5 മാർച്ച് 2017.