ചുണ്ടിക്കുളം ദേശീയോദ്യാനം

Coordinates: 09°29′55″N 80°30′25″E / 9.49861°N 80.50694°E / 9.49861; 80.50694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chundikkulam National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചുണ്ടിക്കുളം ദേശീയോദ്യാനം
சுண்டிக்குளம் தேசிய பூங்கா
Locationവടക്കൻ പ്രവിശ്യ
Nearest cityകിളിനൊച്ചി
Coordinates09°29′55″N 80°30′25″E / 9.49861°N 80.50694°E / 9.49861; 80.50694
Area196 km2 (76 sq mi)
Established25 ഫെബ്രുവരി 1938 (1938-02-25) (sanctuary)
22 ജൂൺ 2015 (2015-06-22) (national park)
AdministratorDepartment of Wildlife Conservation

ചുണ്ടിക്കുളം ദേശീയോദ്യാനം (Tamil: சுண்டிக்குளம் தேசிய பூங்கா Cuṇṭikkuḷam Tēciya Pūṅkā) ശ്രീലങ്കയിലെ വടക്കൻ പ്രവിശ്യയിൽ ഏകദേശം 12 കിലോമീറ്റർ വടക്കുകിഴക്ക് കിളിനൊച്ചി ജില്ലയിൽ സ്ഥിതിചെയ്യുന്നു.

ചരിത്രം[തിരുത്തുക]

1937-ലെ ഫൗണ ആൻഡ് ഫ്ളോറ പ്രൊട്ടക്ഷൻ ഓർഡിനൻസ് (No. 2) പ്രകാരം 1938 ഫെബ്രുവരി 25- ന് ചുണ്ടിക്കുളം ലഗൂണിനു ചുറ്റമുള്ള പ്രദേശങ്ങളും പക്ഷിസങ്കേതമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു[1]. ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എൽ.ടി.ടി.ഇ) എന്ന സൈനികസംഘടനയിൽ നിന്നും ശ്രീലങ്കൻ ആർമിയുടെ അഞ്ചാമത്തെ ഡിവിഷൻ ചുണ്ടിക്കുളം പക്ഷിസങ്കേതവും ചുറ്റുമുള്ളപ്രദേശങ്ങളും പിടിച്ചെടുക്കപ്പെട്ടു[2][3]. തുടർന്ന് ശ്രീലങ്കൻ ആർമി അവിടെ സൈനികത്താവളങ്ങൾ നിർമ്മിക്കുകയും, സൈന്യം സങ്കേതത്തിൽ മീൻപിടുത്തക്കാരെ നിരോധിച്ചും താല്ക്കാലിക താമസക്കാരെ അവരവരുടെ വീടുകളിലേയ്ക്ക് മടക്കിഅയക്കുകയും ചെയ്തു[4][5]. 2012 ജനുവരിയിൽ ആർമി, സങ്കേതത്തിൽ ചുണ്ടിക്കുളം നാച്യൂർ പാർക്ക് ഹോളിഡേ റിസോർട്ട് തുറന്നു[6]. ശ്രീലങ്കൻ ആഭ്യന്തരയുദ്ധം അവസാനിച്ചപ്പോൾ ഗവണ്മെന്റ് വടക്കൻ പ്രവിശ്യയിലെ നിരവധി സങ്കേതങ്ങൾ ദേശീയോദ്യാനമായി മാറ്റപ്പെട്ടു[7][8]. നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാമും യുണൈറ്റഡ് നേഷൻസ് എൻവിറോണ്മെന്റ് പ്രോഗ്രാമും ഗവണ്മെന്റും കൂടിചേർന്ന് ഇന്റഗ്രേറ്റെഡ് സ്ട്രാറ്റെജിക് എൻവിറോണ്മെന്റൽ അസ്സെസ്സ്മെന്റ് ഓഫ് നോർത്തേൺ പ്രൊവിൻസ് നിർമ്മിക്കപ്പെടുകയും ചുണ്ടിക്കുളം സങ്കേതം എലിഫന്റ് പാസ്സ് വരെ നീട്ടിയതായി 2014 ഒക്ടോംബറിൽ പ്രസിദ്ധീകരിച്ചു[9]. തുടർന്ന് തെക്കുകിഴക്കൻ ഭാഗത്തുള്ള ചാലൈയും പല്ലമറ്റാലനും ദേശീയോദ്യാനമായി ഉയർത്തപ്പെടുകയും ചെയ്തു. ഇതിനെ തുടർന്ന് ചുണ്ടിക്കുളം സങ്കേതം 11,149 ഹെക്ടറിൽ (27,550 ഏക്കർ) നിന്ന് 19,565 ഹെക്ടർ (48,347 ഏക്കർ) പ്രദേശമായി വളർന്നു[10]. മേയ് 2015 -ൽ ആദംസ് ബ്രിഡ്ജ്, ഡെൽഫ്റ്റ്, മധു റോഡ് എന്നീ ഭാഗങ്ങൾ ചുണ്ടിക്കുളം ദേശീയോദ്യാനത്തിന്റെ ഭാഗമാകുമെന്നു പ്രഖ്യാപിച്ചു. 2015 ജൂൺ 22നു 19,565 ഹെക്ടർ (48,347 ഏക്കർ) പ്രദേശമുള്ള ചുണ്ടിക്കുളം സങ്കേതം ദേശീയോദ്യാനമായി മാറ്റപ്പെട്ടു[11][12]

സസ്യജാലവും ജന്തുജാലവും[തിരുത്തുക]

ചുണ്ടിക്കുളം ലഗൂണിനുചുറ്റും ഭാഗികമായി കണ്ടൽചതുപ്പുകളും കടൽപുല്ലുകളും കാണപ്പെടുന്നു. പാൽമിറ പാം പ്ലാന്റേഷനുകളും കുറ്റിക്കാടുകളും വരണ്ടമേഖലയിൽ കാണുന്ന സസ്യജാലങ്ങളും ചുറ്റുമുള്ള പ്രദേശങ്ങളിലുൾപ്പെട്ടിരിക്കുന്നു.

ധാരാളം വർഗ്ഗത്തിൽപ്പെട്ട ജലപക്ഷികളും വേഡർ പക്ഷികളും ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു. വരവാലൻ ഗോഡ്‌വിറ്റ് (Limosa lapponica), പട്ടവാലൻ ഗോഡ്‌വിറ്റ് (Limosa limosa), നീർക്കാട (Tringa hypoleucos), പവിഴക്കാലി (Himantopus himantopus), തവിട്ടു തലയൻ കടൽകാക്ക (Chroicocephalus brunnicephalus), കടൽക്കാട (Calidris ferruginea), യൂറേഷ്യൻ കൂട്ട് (Fulica atra),വാൾക്കൊക്കൻ (Numenius arquata), പട്ടക്കണ്ണൻ എരണ്ട (Anas crecca), ചന്ദനക്കുറി എരണ്ട (Mareca penelope), വരി എരണ്ട (Spatula querquedula), ചട്ടുകക്കൊക്കൻ (Platalea leucorodia), വലിയ അരയന്നകൊക്ക് (Phoenicopterus roseus), പാത്തകൊക്കൻ ആള (Gelochelidon nilotica), ചതുപ്പൻ കാടക്കൊക്ക് (Tringa stagnatilis), വാലൻ എരണ്ട (Threskiornis melanocephalus), കഷണ്ടിക്കൊക്ക് (Anas acuta), വർണ്ണക്കൊക്ക് (Mycteria leucocephala), ബഹുവർണ്ണൻ മണലൂതി (Calidris pugnax), ഷോവെലെർ, ടെരെക് മണലൂതി (Xenus cinereus), പുള്ളിക്കാടക്കൊക്ക് (Tringa glareola) തുടങ്ങിയ ജലപക്ഷികൾ ഈ ദേശീയോദ്യാനത്തിൽ കണ്ടുവരുന്നു[1][13].

പുള്ളിപ്പുലി, സ്ലോത്ത് ബീയർ, മാൻ എന്നീ സസ്തനികൾ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. മുഗ്ഗർ ക്രോക്കഡൈൽ, സാൾട്ട് വാട്ടർ ക്രോക്കഡൈൽ എന്നിവയും ജൈവവൈവിധ്യത്തിലുൾപ്പെടുന്നു[10] [14] .

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Green, Michael J. B. (1990). IUCN Directory of South Asian Protected Areas. International Union for Conservation of Nature. pp. 201–202. ISBN 2-8317-0030-2.
  2. Sara, Sally (14 January 2009). "Sri Lankan forces 'capture Jaffna Peninsula'". ABC News (Australia).
  3. "A Battle Remembered" (PDF). The Nation (Sri Lanka). 22 May 2011. Archived from the original (PDF) on 2016-03-04. Retrieved 2017-12-16.
  4. "Colombo accelerates Sinhalicisation of land link between Jaffna and Vanni". TamilNet. 24 December 2013.
  5. "NPC Minister demands de-militarisation of Chu'ndiku'lam Bird Sanctuary". TamilNet. 12 May 2015.
  6. "Army opens yet another holiday resort in Jaffna". Tamil Guardian. 11 January 2012.
  7. "New Wildlife Parks In The North". The Sunday Leader. 1 June 2010. Archived from the original on 2016-01-28. Retrieved 2017-12-16.
  8. Ladduwahetty, Ravi (28 July 2014). "Elephant experts predict miserable failure". Ceylon Today. Archived from the original on 26 January 2016.
  9. Mallawatantri, Ananda; Marambe, Buddhi; Skehan, Connor, eds. (October 2014). Integrated Strategic Environment Assessment of the Northern Province of Sri Lanka (PDF). Central Environmental Authority, Sri Lanka and Disaster Management Centre of Sri Lanka. p. 75. ISBN 978-955-9012-55-9. Archived from the original (PDF) on 2016-01-26. Retrieved 2017-12-16.
  10. 10.0 10.1 Abhayagunawardena, Vidya (29 March 2015). "Will conservation boom in the north?". The Sunday Times (Sri Lanka).
  11. "PART I : SECTION (I) — GENERAL Government Notifications THE FAUNA AND FLORA PROTECTION ORDINof the Democratic Socialist Republic of Sri Lanka]] Extraordinary" (PDF). 1920/03. 22 June 2015. {{cite journal}}: Cite journal requires |journal= (help)[പ്രവർത്തിക്കാത്ത കണ്ണി]
  12. "National Parks". Department of Wildlife Conservation. Archived from the original on 2016-01-20. Retrieved 2017-12-16.
  13. "Birdwatching sites". Ceylon Bird Club.
  14. Santiapillai, Charles; Wijeyamohan, S. (1 February 2004). "Return of the croc to Jaffna". The Sunday Times (Sri Lanka).