"തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
121 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
 
===പാറമേക്കാവിലമ്മ (ഭദ്രകാളി - മൂലസ്ഥാനം)===
വടക്കുംനാഥക്ഷേത്രത്തിന് കിഴക്കുഭാഗത്ത് തൃശ്ശൂർ നഗരത്തിൽത്തന്നെയുള്ള പ്രസിദ്ധമായ ഭഗവതിക്ഷേത്രമാണ് പാറമേക്കാവ് ക്ഷേത്രം. എല്ലാ മാസവും [[തിരുമാന്ധാംകുന്ന് ക്ഷേത്രം|അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ]] പോയി ദർശനം നടത്തിയിരുന്ന അപ്പാട്ട് കുറുപ്പാൾക്ക് പ്രായാധിക്യം കാരണം പോകാൻ കഴിയാതെയായപ്പോൾ തിരുമാന്ധാംകുന്നിലമ്മ തന്നെ അദ്ദേഹത്തിന്റെ ഓലക്കുടയിൽ കയറിവന്ന് വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയിൽ കുടിയിരുന്നുവെന്നും പിന്നീട് ഭഗവതിയുടെ പ്രതിഷ്ഠ ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് ഒരു വലിയ പാറയുടെ മുകളിലാക്കിയെന്നും അങ്ങനെ ക്ഷേത്രത്തിന് പാറമേക്കാവ് എന്ന പേരുവന്നുവെന്നുമാണ് ഐതിഹ്യം. തൃശ്ശൂർ പുരത്തിന്റെ പങ്കാളികളിൽ മതിൽക്കെട്ടിനകത്ത് കയറുന്നത് പാറമേക്കാവിലമ്മ മാത്രമാണ്. പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായ ഇലഞ്ഞിത്തറമേളം പാറമേക്കാവ് വകയാണ്. പാറമേക്കാവിലമ്മയുടെ മൂലസ്ഥാനം വടക്കുംനാഥക്ഷേത്രത്തിലെ ഇലഞ്ഞിത്തറയായതുകൊണ്ടാണ് അവിടെ മേളം നടത്തുന്നത്. മാത്രവുമല്ല, പാറമേക്കാവിലെ ദീപാരാധനാസമയത്ത് ഇവിടെ വിളക്കുവയ്പുമുണ്ട്.
 
==തൊഴേണ്ട രീതികൾ==
1,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2563597" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി