ഋഷഭദേവൻ
ഋഷഭദേവൻ | |
---|---|
അജനാഭം | |
ദേവനാഗരി | ऋषभदेवः |
Affiliation | വിഷ്ണുവിന്റെ അവതാരം |
ജീവിത പങ്കാളി | ജയന്തി |
മഹാവിഷ്ണുവിന്റെ അവതാരമായ ഒരു രാജാവാണ് ഋഷഭദേവൻ. ശ്രീമദ്ഭാഗവതത്തിലെ പഞ്ചമസ്കന്ധത്തിൽ 3 മുതൽ 5 വരെ അധ്യായങ്ങളിലാണ് ഈ കഥ വർണ്ണിക്കുന്നത്.
കഥ
[തിരുത്തുക]മനുവിന്റെ ആദ്യപുത്രനാണ് പ്രിയവ്രതൻ. ബാല്യത്തിലേ അദ്ദേഹം നാരദശിഷ്യനായിരുന്നു. മുത്തശ്ശനായ ബ്രഹ്മാവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം വിവാഹിതനായി. രണ്ട് ഭാര്യമാരിലായി പതിമൂന്ന് പുത്രന്മാരുണ്ടായി. തേജോമയമായ തേരിൽ യാത്രചെയ്ത് രാത്രിയെ പകലാക്കി. നാരദന്റെ ശിഷ്യനായി ഭഗവത്കീർത്തനങ്ങൾ പാടിനടന്നു.[1] പ്രിയവ്രതന്റെ പുത്രനായ അഗ്നീധ്രൻ പൂർവ്വചിത്തി അപ്സരസ്സിനെ കണ്ട് അവളോട് ചേർന്ന് ഭോഗാസക്തനായി ജീവിച്ച് അവളിൽ നാഭി മുതലായ ഒമ്പത് പുത്രന്മാരുണ്ടായി[2]. നാഭി പുത്രന്മാരില്ലാതെ വന്നപ്പോൾ പുത്രാർത്ഥമായി യാഗം ചെയ്തു. ശ്രീഹരി പ്രത്യക്ഷനായി യാഗം ചെയ്യുന്ന മുനിമാർ വിഷ്ണുവിനെപ്പോലെ ശുഭകരനായ ഒരു പുത്രൻ നാഭിക്ക് ജനിക്കണമെന്ന് അഭ്യർത്ഥിച്ചു. നാഭിയുടെ പുത്രനായി പത്നിയായ മേരുവിൽ ഭഗവാൻ അവതരിച്ചു.[3] നാഭിയുടെ പുത്രനാണ് ഋഷഭൻ. അദ്ദേഹം അജൻ എന്നുകൂടി അറിയപ്പെട്ടിരുന്നു. നാഭിയുടെയും അജന്റെയും രാജ്യം എന്നനിലക്ക് ഈ രാജ്യത്തിനു അജനാഭം എന്ന് പേർവന്നു. അദ്ദേഹത്തിന്റെ ഭരണത്തിൽ അസൂയപൂണ്ട് ഇന്ദ്രൻ രാജ്യത്ത് മഴ പെയ്യിക്കാതിരുന്നു. ഋഷഭൻ സ്വന്തം യോഗശക്തിയാൽ മഴപെയ്യിച്ചു. പരാജിതനായ ഇന്ദ്രൻ ജയന്തി എന്ന പുത്രിയെ അദ്ദേഹത്തിനു ദാനം ചെയ്തു. അവളിൽ ഋഷഭനു നൂറു മക്കളുണ്ടായി. ചിലർ യോഗ്യരായ ബ്രാഹ്മണരായി. അദ്ദേഹം യജ്ഞം അനുഷ്ഠിച്ചു. മക്കളെല്ലാം അതിൽ പങ്കെടുത്തു. അവരോട് ഋഷഭൻ മുക്തിമാർഗ്ഗം ഉപദേശിച്ചു.[4] അദ്ദേഹത്തിന്റെ പുത്രനായ ഭരതൻ ഭരിച്ചതുകൊണ്ട് അജനാഭം പിന്നീട് ഭാരതം എന്നറിയപ്പെട്ടു.
ഋഷഭയോഗീശ്വരന്റെ ഉപദേശം
[തിരുത്തുക]കുട്ടികളെ, മനുഷ്യജന്മം അസുലഭമാണ് അത് നന്നായി ഉപയോഗിക്കുക. വിഷയാസക്തിയായ കുരുക്കിൽ പെട്ടുപോകരുത്. സജ്ജനസംസർഗ്ഗവും വിഷ്ണുഭക്തിയുമാണ് മോക്ഷകാരണം. പരസ്പരം മത്സരിക്കരുത്. ഇക്കാണുന്നതെല്ലാം ചേർന്നതാണ് ബ്രഹം എന്നെല്ലാം ഉപദേശിച്ച് അദ്ദേഹം സന്യാസിയായി നാടുവിട്ടുപോയി.
ശരീരത്യാഗം
[തിരുത്തുക]ഉപദേശാനന്തരം യോഗിയായ അദ്ദേഹം ജനപദം, ഗ്രാമം, വനം തീർത്ഥം എന്നിവിടങ്ങളിൽ സഞ്ചരിച്ച് അവസാനം തന്നിൽ തന്നെ ഭഗവാനെ കണ്ടെത്തി ഒരു കാട്ടുതീയിൽ സ്വയം ശരീരത്യാഗം ചെയ്തു. സന്യാസധർമ്മത്തിന്റെ പരമഗുരുവായി അദ്ദേഹത്തെ കണക്കാക്കുന്നു.
ജൈനതീർത്ഥങ്കരൻ
[തിരുത്തുക]ജൈനമതത്തിലെ പ്രഥമ തീർത്ഥങ്കരനായ ഋഷഭനാഥൻ വിഷ്ണു അവതാരം തന്നെയെന്ന് ചില അഭിപ്രായങ്ങളുണ്ട്.[5]
ഇതുകൂടി കാണൂക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ സ്കന്ധം 5അധ്യായം ഒന്ന്, ഹ്രസ്വഭാഗവതം , പാലേലി നാരായണൻ നമ്പൂതിരി, പേജ് 99
- ↑ സ്കന്ധം 5അധ്യായം രണ്ട്, ഹ്രസ്വഭാഗവതം , പാലേലി നാരായണൻ നമ്പൂതിരി, പേജ് 100
- ↑ विष्णुर्दत्त भगवान् परबर्षिभिः प्रसादितो नाभेः प्रियचिकीर्षया तदवरॉधायने मॅरुदेव्याम् धर्मान्दर्शयितुकामो वातरशनानाम् श्रमणानामृषीणामूर्ध्वमन्थिनाम् शुक्लया तनुवावतार സ്കന്ധം 5 അധ്യായം മൂന്ന്, ശ്രീമദ്ഭാഗവതപുരാണം, ഗീതാപ്രസ്, ഗോരഖ്പുർ. ബുക്ക് 1 പേജ് 108 വരി 2 ശ്ലോകം 20
- ↑ സ്കന്ധം 5അധ്യായം നാലു, ഹ്രസ്വഭാഗവതം , പാലേലി നാരായണൻ നമ്പൂതിരി, പേജ് 102
- ↑ D Dennis Hudson (2008). The Body of God: An Emperor's Palace for Krishna in Eighth-Century Kanchipuram. Oxford University Press. pp. 19–21. ISBN 978-0-19-970902-1.