മാധവ് ദേശീയോദ്യാനം
ദൃശ്യരൂപം
മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ശിവപുരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് മാധവ് ദേശീയോദ്യാനം. ശിവപുരി ദേശീയോദ്യാനം എന്ന പേരിലും ഇതറിയപ്പെടുന്നു. 1959-ലാണ് ഈ ഉദ്യാനം രൂപീകൃതമായത്.
ഭൂപ്രകൃതി
[തിരുത്തുക]375 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. ഇലപൊഴിയും വനങ്ങളുടെ വിഭാഗത്തില്പ്പെട്ടതാണീ പ്രദേശം.
ജന്തുജാലങ്ങൾ
[തിരുത്തുക]ചിങ്കാര, ചൗസിംഗ, കടുവ, പുലി എന്നീ മൃഗങ്ങളുടെ ആവാസകേന്ദ്രമാണിവിടം. ദേശാടനപ്പക്ഷികളായ പലയിനം താറാവുകളെയും കൊക്കുകളെയും ചിലസമയങ്ങളിൽ ഇവിടെ കാണുവാൻ സാധിക്കും.