നെയ്യാർ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neyyar Dam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെയ്യാർ അണക്കെട്ട്
നെയ്യാർ അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി നെയ്യാർ
Creates നെയ്യാർ റിസർവോയർ
സ്ഥിതി ചെയ്യുന്നത് കാട്ടാക്കട, തിരുവനന്തപുരം, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 294.83 m
ഉയരം 56.08 m
തുറന്നു കൊടുത്ത തീയതി 1973
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 8°32′6″N 77°8′44.88″E / 8.53500°N 77.1458000°E / 8.53500; 77.1458000
നെയ്യാർ ജലസേചനപദ്ധതി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട ഗ്രാമപഞ്ചായത്തിൽ കള്ളിക്കാടിൽ നെയ്യാർ നദിയിൽനിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് നെയ്യാർ അണക്കെട്ട്[1] . 1958-ൽ നിർമ്മിച്ച അണക്കെട്ട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാര-ഉല്ലാസ കേന്ദ്രം കൂടിയാണ്.ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല നെയ്യാർ വന്യജീവിസംരക്ഷണകേന്ദ്രം[2], [3] എന്നറിയപ്പെടുന്നു. പശ്ചിമഘട്ടത്തിന്റെ തെക്കായുള്ള പൊക്കം കുറഞ്ഞ മലകൾ നെയ്യാർ ഡാമിന് അതിർത്തി തീർക്കുന്നു. സുന്ദരമാ‍യ ഒരു തടാകവും ഉണ്ട് ഇവിടെ. ഇവിടത്തെ പരിസ്ഥിതിയിലെ ജീവജാലങ്ങളിൽ കാട്ടുപോത്ത്, വരയാട്, സ്ലോത്ത് കരടി, കാട്ടുപൂച്ച, നീലഗിരി ലംഗൂർ, കാട്ടാന, സാമ്പാർ മാൻ എന്നിവ ഉൾപ്പെടുന്നു.നെയ്യാർ ജലസേചനപദ്ധതിയുടെ ഭാഗമായാണ് ഈ അണക്കെട്ട്[4] , [5], [6].പരമാവധി സംഭരണ ശേഷി 84.75 മീറ്ററാണ്


പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

  • സിംഹ സഫാരി ഉദ്യാനം
  • ബോട്ട് യാത്ര
  • മാൻ ഉദ്യാനം
  • സ്റ്റീവ് ഇർവിൻ സ്മാരക മുതല വളർത്തൽ കേന്ദ്രം.(മുതലകളെ കൂട്ടിൽ അടയ്ക്കാതെ തുറന്നു വിട്ടിരിക്കുന്നു)
  • ചെറിയ വന്യജീവി സംരക്ഷണ കേന്ദ്രം
  • തടാക ഉദ്യാനം
  • നീന്തൽക്കുളം
  • കാഴ്ചമാടം
  • ശുദ്ധജല അക്വാറിയം (ഏഷ്യയിലെ ഏറ്റവും വലുത്[അവലംബം ആവശ്യമാണ്], ഉദ്ഘാടനം ചെയ്തിട്ടില്ല)
  • കുട്ടികളുടെ ഉദ്യാനം
  • കേരളത്തിന്റെ ഒന്നാമത്തെ തുറന്ന ജയിൽ (തടവറയില്ലത്ത ജയിൽ)
  • കാളിപാറ ക്ഷേത്രം (2000 അടി ഉയരം,1കി.മി.ദൂരം,മല കയറ്റത്തിന് അനുയോജ്യം)
  • ഉദ്യാനവും പ്രതിമകളും
  • ശിവാനന്ദ ആശ്രമം (യോഗ പഠനകേന്ദ്രം)

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

ചിത്രശാല[തിരുത്തുക]

കൂടുതൽ കാണുക[തിരുത്തുക]


കണ്ണികൾ[തിരുത്തുക]


അവലംബങ്ങൾ[തിരുത്തുക]

  1. "Neyyar(Id) Dam D03075-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  2. "Neyyar Wildlife Sanctuary -". www.forest.kerala.gov.in. Archived from the original on 2019-03-04. Retrieved 2018-10-08.
  3. "Neyyar Wildlife Sanctuary -". www.keralatourism.org.
  4. "Neyyar Stage I & II Medium Irrigation Project Kerala JI02683-". www.www.indiawris.gov.in.[പ്രവർത്തിക്കാത്ത കണ്ണി]
  5. "Neyyar Irrigation Scheme -". www.irrigation.kerala.gov.in. Archived from the original on 2019-12-20. Retrieved 2018-10-03.
  6. "NEYYAR IRRIGATION PROJECT-". www.idrb.kerala.gov.in. Archived from the original on 2020-07-26. Retrieved 2018-10-01.


"https://ml.wikipedia.org/w/index.php?title=നെയ്യാർ_അണക്കെട്ട്&oldid=4023042" എന്ന താളിൽനിന്ന് ശേഖരിച്ചത്