വധശിക്ഷ ചെക്ക് റിപ്പബ്ലിക്കിൽ
1990-ൽ നിർത്തലാക്കപ്പെടും വരെ ചെക്കോസ്ലോവാക്യയിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു. 1989-ലാണ് അവസാന വധശിക്ഷ നടപ്പിലാക്കപ്പെട്ടത്. ചെക്ക് റിപ്പബ്ലിക്ക് രൂപീകരിക്കപ്പെട്ടത് ഇതിനു ശേഷം 1993-ലാണെങ്കിലും ഈ തീരുമാനം ലംഘിച്ചിട്ടില്ല.
ചരിത്രം
[തിരുത്തുക]ഓസ്ട്രിയൻ രാജഭരണം നിലവിലുണ്ടായിരുന്ന കാലത്ത് വധശിക്ഷ സാധാരണമായിരുന്നു. 1787-നും 1795-നുമിടയിൽ വിശുദ്ധ റോമൻ ചക്രവർത്തിയായ ജോസഫ് രണ്ടാമന്റെ കീഴിൽ വധശിക്ഷ നിർത്തലാക്കപ്പെട്ടിരുന്നു. 1918-ൽ ചെക്കോസ്ലോവാക്യ രൂപീകൃതമായശേഷവും വധശിക്ഷ നിയമവിധേയമായിരുന്നു. 1918 മുതൽ 1989 വരെ 1217 ആൾക്കാരെ നിയമത്തിന്റെ കീഴിൽ വധശിക്ഷയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. 1939-നും 1945-നും ഇടയിൽ ചെക്കോസ്ലോവാക്യ വിദേശ അധീനതയിലായിരുന്നപ്പോഴും സ്ലൊവാക് സ്റ്റേറ്റ് നിലവിലുണ്ടായിരുന്നപ്പോഴും ആയിരക്കണക്കിനാൾക്കാരെ വധിച്ചിട്ടുണ്ടാവാം. ഇതിൽ ഉദ്ദേശം 1079 ആൾക്കാരെ പാൻക്രാക്ക് ജയിലിൽ ഗില്ലറ്റിൻ ഉപയോഗിച്ച് വധിക്കുകയായിരുന്നു.
ചെക്കോസ്ലോവാക്യയിലെ അവസാന വധശിക്ഷ 1989 ജൂൺ 8 -നാണ് നടന്നത്. സ്റ്റെഫാൻ സ്വിറ്റെക് എന്നയാളെ മൂന്നുപേരെ കൊന്ന കുറ്റത്തിന് ബ്രാറ്റിസ്ലാവയിലെ ജയിലിൽ വച്ച് തൂക്കിക്കൊല്ലുകയായിരുന്നു. നിലവിലുള്ള ചെക്ക് റിപ്പബ്ലിക്കിന്റെ കീഴിലുള്ള പ്രദേശങ്ങളിൽ നടന്ന അവസാന വധശിക്ഷ 1989 ഫെബ്രുവരി 2-നായിരുന്നു നടന്നത്. വ്ലാഡിമിർ ലൂലെക് എന്നയാളെ തെന്റെ ഭാര്യയെയും നാലുകുട്ടികളെയും കൊന്ന കുറ്റത്തിന് പാൻക്രാക്ക് ജയിലിൽ തൂക്കിക്കൊല്ലുകയായിരുന്നു. സ്ഡെനെക് വോകാസെക് എന്നയാളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കീലും 1990-ൽ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കപ്പെട്ടു.
വധശിക്ഷ നിർത്തലാക്കൽ
[തിരുത്തുക]1989-ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ നിന്ന് പുറത്തായതിനെത്തുടർന്ന് പുതിയ പ്രസിഡന്റ് വക്ലാവ് ഹാവൽ പാർലമെന്റിൽ വധശിക്ഷ നിർത്തലാക്കൽ നിയമം അവതരിപ്പിച്ച് പാസാക്കി. 1990 മേയ് മാസത്തെ ക്രിമിനൽ നിയമഭേദഗതി വധശിക്ഷയ്ക്ക് പകരം ജീവപര്യന്തം തടവുശിക്ഷ നൽകാനുള്ള വ്യവസ്ഥ കൊണ്ടുവന്നു. 1991 ജനുവരിയിൽ പുതിയ ഭരണഘടന പ്രകാരം വധശിക്ഷ നിരോധിക്കപ്പെട്ടു.
അവലംബം
[തിരുത്തുക]പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- List of all people executed in Czechoslovakia, historical background, laws, bibliography(in Czech, MS Word document, by Google)