മാറ്റങ്ങൾ

Jump to navigation Jump to search
46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
നൂറ്റാണ്ടിന്റെ തുടക്കത്തിൽ, [[അമേരിക്കൻ സംഗീത പുരസ്കാരം]] ത്തിൽ വെച്ച് ജാക്സൺ 1980-ലെ കലാകാരൻ എന്ന പുരസ്കാരത്തിനർഹനായി. 2000 മുതൽ 2001 വരെ ജാക്സൺ തന്റെ പത്താം സോളോ ആൽബമായ [[ഇൻവിൻസിബ്ൾ]]ന്റെ പണിപ്പുരയിലായിരുന്നു. ഈ ആൽബത്തിനായി അദ്ദേഹം ടെഡി റിലൈ, റോഡ്നി ജെർക്കിൻസ് എന്നിവരുമായി സഹകരിച്ചു. 2001 ഒക്ടോബറിൽ ഈ ആൽബം പുറത്തിറങ്ങി. ഈ ആൽബത്തിന്റെ നിർമ്മാണത്തിനു മാത്രം 3 കോടി ഡോളർ ജാക്സൺ ചിലവഴിച്ചു. ഈ ആൽബത്തിന്റെ പ്രചരണത്തിനായി വേറെയും പണം ചിലവഴിച്ചു. ഈ ആൽബം ആറു വർഷത്തിനിടെ ജാക്സന്റെ ആദ്യത്തെ മുഴുനീള ആൽബമായിരുന്നു. തന്റെ ജീവിതകാലത്ത് പുതിയ ഗാനങ്ങളുമായി പുറത്തിറങ്ങിയ അവസാന ആൽബവുമാണ് [[ഇൻവിൻസിബ്ൾ]]. ഈ ആൽബത്തിന്റെ റിലീസ്  ജാക്സണും തന്റെ റിക്കോർഡ് ലേബൽ ആയ സോണി മ്യൂസിക് മായിട്ടുള്ള തർക്കത്തിൽ കലാശിച്ചു. ജാക്സണ് തന്റെ ആൽബങ്ങളുടെ അവകാശം 2000 ലഭിക്കുമെന്നായിരുന്നാണ് കരുതിയിരുന്നത്. ഈ അവകാശം  ഉണ്ടായിരുന്നുവെങ്കിൽ ജാക്സണു സ്വയം തന്റെ ആൽബങ്ങൾ പുറത്തിറക്കാനും അതിന്റെ  എല്ലാ ലാഭവും നിലനിർത്താൻ കഴിയുമായിരുന്നു. എന്നാൽ കരാറിൽ വകുപ്പുകൾ  മുൻപ്രാപന തീയതി വർഷം നിലനിർത്തി. തുടർന്ന് ജാക്സൺ ഈ ഇടപാടിൽ അവനെ പ്രതിനിധാനം ചെയ്തിരുന്ന അഭിഭാഷകൻ തന്നെയാണ്  സോണിയെയും പ്രതിനിധീകരിക്കുന്നതെന്ന് കണ്ടെത്തി. ഇതിനു പുറമേ വർഷങ്ങളായി, സോണി ജാക്സണെ സോണിയുമായുള്ള തന്റെ  സംഗീത കാറ്റലോഗ് സംരംഭത്തിലള്ള പങ്ക് വിൽക്കാൻ സമ്മർദം ചെലുത്തുന്നു എന്നു  ആശങ്കപെട്ടു. സോണി മ്യൂസിക്കിന് ഈ കാര്യത്തിൽ വേറെ ചില താൽപര്യങ്ങളുണ്ടെന്ന് മനസ്സിലാക്കിയ ജാക്സൺ തന്റെ സംഗീത ജീവിതം പരാജയപ്പെട്ടാൽ താൻ  കുറഞ്ഞ വിലയ്ക്ക് തന്റെ സംഗീത കാറ്റലോഗ്  സോണിക്കു വിൽക്കേണ്ടി വരുമെന്നും സോണി അതിനു ശ്രമിക്കുകയാണെന്നും ഭയപ്പെട്ടു. തുടർന്ന് ജാക്സൺ സോണിയുമായുള്ള കരാറിൽ നിന്ന് പിന്മാറി.
 
സെപ്റ്റംബർ 2001-ൽ ഒരു ഏകാംഗകലാകാരനായി ജാക്സൺ സംഗീത ലോകത്ത്&nbsp; 30 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി മാഡിസൺ സ്ക്വയർ ഗാർഡനിൽ വെച്ച് &apos;&apos;മുപ്പതാം വാർഷിക കച്ചേരി&apos;&apos; എന്ന പേരിൽ രണ്ട് പരിപാടികൾ നടത്തി. ഒരു സംഗീത പരിപാടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ടിക്കറ്റ് നിരക്കായിരുന്നു മുൻനിര സീറ്റുകൾക്ക്.ഈ പരിപാടിയിൽ മ്യാ, [[അഷർ]]&nbsp; ,[[വിറ്റ്നി ഹ്യൂസ്റ്റൺ]], [[ബ്രിട്ട്നി സ്പിയേർസ് ]], [[എൻസിങ്ക്]], [[ഡെസ്റ്റിനിസ് ചൈൽഡ്]], മോണിക്ക, ലൂഥർ വാൻഡറോസ്,സ്ലാഷ് എന്നിവരടക്കം നിരവധി കലാകാരന്മാർ പങ്കെടുത്തു. ജാക്സൺ തന്റെ സഹോദരന്മാരോടൊപ്പം 1984 നു ശേഷം ആദ്യമായി സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നത് ഈ പരിപാടിയിൽ ആയിരുന്നു. ഇതിലെ രണ്ടാമത്തെ പരിപാടി [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം]]ത്തിന്റെ തലേ ദിവസമായിരുന്നു. 9/11 ശേഷം ജാക്സൺ,[[യുണൈറ്റഡ് വി സ്റ്റാൻഡ്: വാട്ട് മോർ കാൻ ഐ ഗിവ്]] എന്ന ലാഭരഹിതമായ സംഗീത പരിപാടി [[വാഷിങ്ടൺ, ഡി.സി.]] യിലെ RFK സ്റ്റേഡിയത്തിൽ വെച്ചു സംഘടിപ്പിച്ചു. നിരവധി പ്രമുഖർ പങ്കെടുത്ത ഈ സംഗീത പരിപാടിയിൽ ജാക്സൺ തന്റെ [[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|9/11]] നു തന്റെ ഐക്യദാർഡ്യം പ്രകടിപ്പിച്ചു [[വാട്ട് മോർ കാൻ ഐ ഗിവ്]] എന്ന ഗാനം ആ പരിപാടിയുടെ അവസാനം ആലപിച്ചു.<br>
<br>
വളരെയധികം പ്രതീക്ഷയോടെയാണ് ജാക്സൺ തന്റെ പത്താമത്തെ ആൽബമായ [[ഇൻവിൻസ്ബ്ൾ]] 2001 ഒക്ടോബറിൽ പുറത്തിറക്കിയത്. 13 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ ഈ ആൽബം ലോകമെമ്പാടുമായി 1.3 കോടി പ്രതികളാണ് വിറ്റഴിച്ചത്. എന്നിരുന്നാലും, ഈ ആൽബത്തിന്റെ വിൽപന ജാക്സന്റെ മുൻ ആൽബത്തിന്റെ വിൽപ്പനയുമായി തട്ടിച്ചു നോക്കുമ്പോൾ അത്ര വിജയകരമായിരുന്നില്ല, റിക്കോർഡ് ലേബൽ ആയ സോണിയുമായുള്ള തർക്കം ഈ ആൽബത്തിന്റെ പ്രചാരണാർത്ഥം സംഗീത പര്യടനം നടത്താതിരുന്നതും ഇതിനെ പ്രതികൂലമായി ബാധിച്ചു. കൂടാതെ പൊതുവായി സംഗീത വ്യവസായ രംഗത്തിനു മോശം സമയമായിരുന്നു അത് എന്നും പറയപ്പെട്ടു. ഈ ആൽബത്തിലെ ഗാനങ്ങളിൽ മൂന്നെണ്ണം [[യു റോക്ക് മൈ വേൾഡ്]] ,[[ക്രൈ]], [[ബട്ടർഫ്ളൈ]] എന്നിവ സിംഗിളുകളായി പുറത്തിറങ്ങി. ഇതിൽ അവസാന സിംഗിളിനു സംഗീത വീഡിയോ ഇല്ലായിരുന്നു. യു റോക്ക് മൈ വേൾഡ് ബിൽബോർട് ഹോട് 100-ൽ പത്താം സ്ഥാനത്തെത്തി.2002-ൽ ജാക്സൺ അന്നത്തെ സോണി മ്യൂസിക് ചെയർമാൻ ടോമി മൊട്ടോളെ യെ&nbsp; &quot;പിശാച്&quot; എന്നും &quot;വംശീയ വിരോധി&quot; എന്നും വിളിച്ചു. അയാൾ ആഫ്രിക്കൻ-അമേരിക്കൻ കലാകാരന്മാരെ പിന്തുണയ്ക്കുന്നില്ലെന്നും തന്റെ സ്വന്തം വ്യക്തിപരമായ നേട്ടത്തിനുവേണ്ടി&nbsp; അവരെ ഉപയോഗിക്കുന്നുവെന്നും കൂടാതെ മറ്റൊരു കലാകാരനായ&nbsp; [[ഇർവ് ഗോട്ടി]] യെ &apos;&apos;തടിച്ച കറുമ്പൻ&apos;&apos; എന്നു വിളിച്ചതായും ആരോപിച്ചു. സോണി ജാക്സണുമായിട്ടുള്ള കരാർ പുതുക്കാൻ വിസമ്മതിച്ചു, ജാക്സൺ&nbsp; യുണൈറ്റഡ് സ്റ്റേറ്റ്സിൽ പര്യടനം നടത്താൻ വിസമ്മതിച്ചത് കാരണം അവർക്ക്&nbsp; 2.5 കോടി ഡോളർ നഷ്ടം സംഭവിച്ചതായി അവകാശപ്പെട്ടു.
 
2002 ൽ മൈക്കൽ ജാക്സൺ തന്റെ 22 മത്തെ അമേരിക്കൻ മ്യൂസിക് അവാർഡ് ആയ &apos;&apos;നൂറ്റാണ്ടിന്റെ കലാകാരൻ&apos;&apos; എന്ന പുരസ്കാരം നേടി. അതേ വർഷം തന്നെ ജാക്സന്റെ മൂന്നാമത്തെ കുട്ടി യു പ്രിൻസ് മൈക്കൽ ജാക്സൺ രണ്ടാമൻ (ബ്ലാങ്കറ്റ് എന്നറിയപ്പെടുന്ന) ജനിച്ചത്. എന്നാൽ കുട്ടിയുടെ അമ്മയാരാണെന്നു&nbsp; ഇന്നും ആർക്കും അറിയില്ല. ജാക്സന്റെ വാക്കുകൾ പ്രകാരം കുട്ടി ഒരു വാടക മാതാവിനെ ഉപയോഗിച്ച് തന്റെ സ്വന്തം ബീജങ്ങൾ ഉപയോഗിച്ച് കൃത്രിമ ബീജ സംങ്കലനം നടത്തിയ ഫലമായിരുന്നു എന്നാണ്. ആ വർഷം നവംബർ 20 ന് [[ജർമനി]] യിലെ [[ബർലിൻ]] നിലുള്ള ഹോട്ടൽ അഡ്ലോനിൽ വച്ച് തന്റെ നാലാം നിലയിലുള്ള റൂമിൽ വെച്ച് ജാക്സൺ തന്റെ കുഞ്ഞിനെ ഹോട്ടലിനു താഴെ നിൽക്കുന്ന തന്റെ ആരാധകർ കാണുന്നതിനു വേണ്ടി ബാൽക്കണിയുടെ മുകളിൽ നിന്ന് താഴേക്ക് നീട്ടിയത് വളരെയധികം വിമർശന വിധേയമായി.ഇതിനു&nbsp; പിന്നീട് മാപ്പു പറഞ്ഞ ജാക്സൺ അതൊരു വലിയ തെറ്റായിരുന്നെന്നു സമ്മതിച്ചു. 2003 നവംബറിൽ, സോണി ജാക്സന്റെ ഹിറ്റുകളുടെ സമാഹാരമായ [[നമ്പർ വൺസ്]] പ്രകാശനം ചെയ്തു. യു.എസിൽ ഈ ആൽബം 60 ലക്ഷം കോപ്പിയും യുകെയിൽ 12 ലക്ഷം കോപ്പിയും വിറ്റഴിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2490859" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി