നഠഭൈരവി
കർണാടക സംഗീതത്തിലെ 20ആം മേളകർത്താരാഗമാണ് നഠഭൈരവി.ഹിന്ദുസ്ഥാനി സംഗീതത്തിലെ ആസാവരി എന്ന രാഗവുമായി ഇതിനു സാദൃശ്യമുണ്ട്
ഘടന,ലക്ഷണം[തിരുത്തുക]
- ആരോഹണം സ രി2 ഗ2 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ ഗ രി2 സ
ഈ രാഗത്തിലെ സ്വരങ്ങൾ ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധമദ്ധ്യമം, ശുദ്ധധൈവതം,കൈശികിനിഷാദം ഇവയാണ്.
ജന്യരാഗങ്ങൾ[തിരുത്തുക]
നഠഭൈരവിക്ക് പ്രശസ്തങ്ങളായ നിരവധി ജന്യരാഗങ്ങളുണ്ട്.ഇവയിൽ ചിലത് ആനന്ദഭൈരവി, സാരമതി, ഹിന്ദോളം എന്നിവയാണ്.
കീർത്തനങ്ങൾ[തിരുത്തുക]
കീർത്തനം | കർത്താവ് |
---|---|
നിന്നനേ നമ്പി | പുരന്ദര ദാസർ |
ശ്രീഷണ്മുഖം | പാപനാശം ശിവൻ |
നവരാത്രി കൃതികൾ | സ്വാതിതിരുനാൾ |
ഉപചാരമുജേസേ | ത്യാഗരാജ സ്വാമികൾ |