"അ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
+
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: cs:Téměř otevřená střední samohláska
വരി 105: വരി 105:
[[br:Vogalenn damzigor a-greiz plaen]]
[[br:Vogalenn damzigor a-greiz plaen]]
[[ca:Vocal quasioberta central]]
[[ca:Vocal quasioberta central]]
[[cs:Téměř otevřená střední samohláska]]
[[de:Fast offener Zentralvokal]]
[[de:Fast offener Zentralvokal]]
[[en:Near-open central vowel]]
[[en:Near-open central vowel]]

11:06, 28 ഒക്ടോബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള അക്ഷരം
വിഭാഗം {{{വിഭാഗം}}}
ഉച്ചാരണമൂല്യം {{{ഉച്ചാരണമൂല്യം}}}
തരം ഹ്രസ്വസ്വരം
ക്രമാവലി {{{ക്രമാവലി}}}
ഉച്ചാരണസ്ഥാനം {{{ഉച്ചാരണസ്ഥാനം}}}
ഉച്ചാരണരീതി തീവ്രയത്നം
ഉച്ചാരണം
സമാനാക്ഷരം
സന്ധ്യാക്ഷരം {{{സന്ധ്യാക്ഷരം}}}
സർവ്വാക്ഷരസംഹിത {{{സർവ്വാക്ഷരസംഹിത}}}
ഉപയോഗതോത് {{{ഉപയോഗതോത്}}}
ഓതനവാക്യം {{{ഓതനവാക്യം}}}
പേരിൽ
{{{}}}←
{{{}}}
→{{{}}}

മലയാള അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമാണ് . ഇതൊരു ഹ്രസ്വസ്വരമാണ്, ഒരു മാത്രയിൽ ഉച്ചരിക്കുന്നതും, സ്വയം ഉച്ചാരണക്ഷമങ്ങളാവുന്നതുമായ ശബ്ദങ്ങളെയാണ് ഹ്രസ്വസ്വരം എന്ന് വിശേഷിപ്പിക്കുന്നത്.

വ്യഞ്ജനാക്ഷരങ്ങളുടെ കൂടെ സ്വരം ഉപയോഗിക്കുമ്പോൾ അവയുടെ ചിഹ്നങ്ങൾ ഉപയോഗിച്ചാണ് എഴുതുന്നത്. ഉദാഹരണത്തിന് ക്+ഇ, ക്+ഉ, ക്+ഒ എന്നിവ യഥാക്രമം കി, കു, കൊ, എന്നിങ്ങനെ. എന്നാൽ ഇത്തരം സ്വരചിഹ്നം ഇല്ലാത്ത ഒരേഒരു സ്വരാക്ഷരമാണ് 'അ'. വ്യഞ്ജനാക്ഷരങ്ങൾ അവയുടെ വർണ്ണത്തോടൊപ്പം 'അ' എന്ന അക്ഷരം ചേർന്ന രീതിയിൽ എഴുതുന്നതിനാലാണ് സ്വരചിഹ്നം ഇല്ലാതെ വന്നത്. ക,ഖ,ഗ തുടങ്ങിയ അക്ഷരങ്ങൾ ക്+അ, ഖ്+അ, ഗ്+അ, എന്ന രീതിയിൽ പിരിക്കാവുന്നവയാണ്.

ഉച്ഛാരണസ്ഥാനമനുസരിച്ച് തരം തിരിക്കുമ്പോൾ കണ്ഠ്യം എന്ന വർഗ്ഗത്തിലാണ് 'അ' വരുന്നത്. കണ്ഠത്തിൽ നിന്ന്‌ (തൊണ്ടയിൽ നിന്ന്) പുറപ്പെടുന്ന വർണ്ണമായതിനാലാണ് ഇപ്രകാരം തരം തിരിച്ചിരിക്കുന്നത്. ഉച്ചാരണം രീതി തീവ്രയത്നം.

വിവേചകാർഥത്തിൽ സർവനാമങ്ങളുടെ ആദ്യഭാഗമായി കാണപ്പെടുന്ന എന്നിവയിൽ പെട്ട ഒരു ചുട്ടെഴുത്താണ് 'അ' എന്ന അക്ഷരം. വിവേചകമായി ദൂരെയുള്ള ഒന്നിനെ നിർദ്ദേശിക്കാൻ ഇത് ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ‘അവൻ’, ‘അവൾ’, ‘അക്കര’, ‘അപ്പുറം’ തുടങ്ങിയവ പരിഗണിച്ചാൽ 'അ' എന്ന അക്ഷരത്തിന് ‘അടുത്തല്ലാത്ത’ എന്നർഥം ലഭിക്കും.

'ന' (ന്+അ) എന്ന നിഷേധപ്രത്യയത്തിന്റെ നകാരം ലോപിക്കുമ്പോൾ ലഭിക്കുന്ന നിഷേധാർത്ഥം കുറിക്കുവാൻ ഉപയോഗിക്കുന്ന ഒരു അക്ഷരമാണ് 'അ'. നാമങ്ങളുടെയോ വിശേഷണങ്ങളുടേയോ അവ്യയങ്ങളുടേയോ, ചിലപ്പോൾ ക്രിയകളുടേയോ മുൻപിൽ ചേർത്താൽ വിരുദ്ധാർത്ഥം ലഭിക്കും. ഉദാഹരണത്തിന് അശക്തൻ, അശുദ്ധം, അക്ഷീണവിക്രമം, തുടങ്ങിയവ. അതേ സമയം സ്വരങ്ങൾക്കു മുൻപിലാണ് നിഷേധാർത്ഥം കുറിക്കുവാൻ 'അ' ചേർക്കുന്നതെങ്കിൽ 'അൻ' എന്ന് രൂപാന്തരപ്പെടും. ഉദാഹരണത്തിന് അ+ഇഷ്ടം എന്നത് അനിഷ്ടം (അൻ+ഇഷ്ടം) എന്നായിമാറും. എന്നാൽ ഋണീ എന്ന പദത്തിനു മുൻപ് ചേർക്കുമ്പോൾ അഋണി എന്നാണ് എഴുതുന്നത്.

തമിഴ്, കന്നഡ, തെലുഗു എന്നീ ദ്രാവിഡഭാഷകളിലും സംസ്കൃതം, പാലി, പ്രാകൃതം, അപഭ്രംശം എന്നീ പ്രാചീന ഭാരതീയ ഭാഷകളിലും ഹിന്ദി, ബംഗാളി, മറാഠി, ഗുജറാത്തി തുടങ്ങിയ ആധുനിക ഭാരതീയ ആര്യഭാഷകളിലും ആദ്യത്തെ അക്ഷരം 'അ' തന്നെയാണ്. ഹീബ്രുഭാഷയിലെ അലെഫ് (Aleph), അറബി ഭാഷയിലെ അലിഫ, ലത്തീൻ-ഗ്രീക്ക് ഭാഷകളിലെ 'ആൽഫ' (Alpha) എന്നിവയും ഇംഗ്ലീഷിലെ 'എ' (A)യും പ്രതിനിധാനം ചെയ്യുന്നത് 'അ'യുടെ ഉച്ചാരണത്തെയാണ്. ബ്രാഹ്മി, ഖരോഷ്ഠി, ഗ്രന്ഥാക്ഷരം, വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപിമാലകളെല്ലാം ആരംഭിക്കുന്നത് 'അ'യിൽ ആകുന്നു.


ഭട്ടോജി ദീക്ഷിതർ തുടങ്ങിയ സംസ്കൃതവൈയാകരണൻമാർ ഈ സ്വരത്തിന്റെ ഉച്ചാരണസ്വഭാവത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. 'അ'കാരത്തിന്റെ ഉച്ചാരണം തീവ്രയത്നമാകയാൽ പല വാക്കുകളിലും മാറ്റം വന്നിട്ടുണ്ട്. മലയാളത്തിൽ 'അ'കാരത്തിന്റെ ധ്വനി ചിലപ്പോൾ 'എ'കാരത്തിന്റെ ഛായയിൽ ആകുന്നു. ഉദാ. ഗന്ധം - ഗെന്ധം, ജനം - ജെനം, ദയ - ദെയ. ഈ ഉദാഹരണങ്ങളിൽ നിന്നും സംസ്കൃതത്തിലെ മൃദുക്കളോടും മധ്യമങ്ങളോടും ചേർന്ന 'അ'കാരത്തെ മലയാളികൾ ഏതാണ്ട് 'എ'കാരംപോലെ ഉച്ചരിക്കുന്നു എന്നു വ്യക്തമാകുന്നു. പദമധ്യത്തിലെ 'അ'കാരത്തിലും ഈ 'എ'കാരച്ഛായ വരുന്നു.

ഉദാ. വിളക്ക് -- വിളെക്ക്

അലക് -- അലെക്

അകലെയുള്ള ഒരു വസ്തുവിനെ നിർദേശിക്കാൻ ഉപയോഗിക്കുന്ന ചുട്ടെഴുത്തായും 'അ' വ്യവഹരിക്കപ്പെടുന്നു.

ഉദാ.

അ + ഇടം = അവിടം

അ + കുതിര = അക്കുതിര

അ + തരം = അത്തരം

പേരെച്ചപ്രത്യയം എന്ന നിലയിലും 'അ' മലയാളത്തിൽ പ്രയോഗിച്ചുപോരുന്നു.

ഉദാ.

വരുന്നു + അ = വരുന്ന

വന്നു + അ = വന്ന

വിശേഷണ പ്രത്യയം:

ഉദാ.

നല് + അ = നല്ല

ഒരു + അ = ഒറ്റ

നപുംസക ബഹുവചന പ്രത്യയം :

ഉദാ.

അ + അ = അവ് = അവ

നിഷേധാർഥകനിപാതം. ഇത് സംസ്കൃതത്തിലെ സമ്പ്രദായമാണ്. സമാസമുള്ളിടത്തു മാത്രമേ ഈ നിപാതം പ്രയോഗിക്കാറുള്ളു.

ഉദാ.

അ + ധർമം = അധർമം

അ + ശുദ്ധം = അശുദ്ധം

നിയോജകപ്രകാരാർഥത്തിലുള്ള ഒരു പ്രത്യയം:

ഉദാ.

പോക് + അ = പോക

അറിക് + അ = അറിക

ഒരു ആശംസകപ്രകാരപ്രത്യയം

ഉദാ.

വാഴ്ക് + അ = വാഴ്ക

വിജയിക്ക് + അ = വിജയിക്ക

ബ്രഹ്മാവ്, വിഷ്ണു, ശിവൻ, കാമദേവൻ, വായു, അഗ്നി എന്നീ അർത്ഥങ്ങളും 'അ'യ്ക്ക് കല്പിച്ചുവരുന്നു. [അവലംബം ആവശ്യമാണ്]

അ ഉപയോഗിക്കുന്ന ചില വാക്കുകൾ


അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അ&oldid=1089448" എന്ന താളിൽനിന്ന് ശേഖരിച്ചത്