Jump to content

വീരാണിമംഗലം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി നഗരസഭയിൽ എങ്കക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് വീരണിമംഗലം മഹാദേവക്ഷേത്രം. അമ്പളിക്കാടാണ് വീരാണിമംഗലത്ത് ശിവപ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ നരസിംഹ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്. എങ്കക്കാട് വീരാണിമംഗലം ക്ഷേത്രത്തിലെ ശിവലിംഗ പ്രതിഷ്ഠ നടത്തിയത് അർജ്ജുനനാണന്നു വിശ്വസിക്കുന്നു

വനവാസകാലത്ത് പാണ്ഡവർ ഋഷഭാദ്രി മലയിൽ എത്തുകയും കുറേ ദൂരം നടന്ന് ക്ഷീണിതരായി കമലാരണ്യമെന്ന വനത്തിൽ എത്തുകയും ചെയ്തു. ക്ഷീണിതരായ പാണ്ഡവർ ഭീമസേനനോട് ദാഹത്തിനായി അങ്ങകലെയുള്ള നദിയിൽ നിന്ന് കുറച്ച് ജലം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അന്ന് ഈ സ്ഥലം കൊടുംവനമായിരുന്ന കാലത്ത് , പാണ്ഡവർക്ക് ദാഹത്തിനായി ഭീമസേനൻ ജലം കൊണ്ടുവരുന്ന വഴിയിൽ പണ്ട് ത്രേതായുഗത്തോളം പഴക്കമുള്ളതും അഗസ്ത്യമുനിയാൽ പൂജിക്കപ്പെട്ടതുമായ ശിവലിംഗം കണ്ടെത്തുകയും ശിവലിംഗം പ്രതിഷ്ഠിച്ചു പൂജിക്കാൻ അനുയോജ്യമായ സ്ഥലം ഇതാണെന്നു ഭീമസേനൻ അർജ്ജുനനോട് വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് വിഗ്രഹമിരിക്കുന്ന സ്ഥലത്ത് ഭീമസേനനും അർജ്ജുനനുമെത്തി അവിടെ വിഗ്രഹം ജലാഭിഷേകം നടത്തി അവിടെ ഭീമസേനൻ ക്ഷേത്രം നിർമ്മിച്ച് അർജ്ജുനൻ ശിവലിംഗം പൂജിച്ച് പ്രതിഷ്ഠ നടത്തുകയും ചെയ്തു. അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ചതും ഭീമൻ സ്ഥാപിച്ച ക്ഷേത്ര സങ്കേതമാണ് വീരാണിമംഗലം

മഹാദേവ ക്ഷേത്രമെന്നറിയപ്പെട്ടത്

ക്ഷേത്രം

[തിരുത്തുക]

ശിവക്ഷേത്രം

[തിരുത്തുക]

വീരാണിമംഗലത്തെ പ്രധാനമൂർത്തി പരമശിവനാണ്. പക്ഷേ നരസിംഹസ്വാമിക്ഷേത്രവും ശിവക്ഷേത്രത്തോടൊപ്പം തന്നെ ഇവിടെ പ്രാധാന്യമുള്ള രീതിയിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ ഇവിടെ രണ്ടു ചെറിയക്ഷേത്രങ്ങൾ ഒരേ പ്രാധാന്യത്തോടെ നിർമ്മിച്ചിട്ടുണ്ട്. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതൽ. ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്.

നരസിംഹസ്വാമിക്ഷേത്രം

[തിരുത്തുക]

ശിവക്ഷേത്രത്തിനോട് ചേർന്നുതന്നെയാണ് നരസിംഹസ്വാമിയേയും കുടിയിരുത്തിയിരിക്കുന്നത്. ശിവക്ഷേത്രത്തോടൊപ്പം തന്നെ പ്രാധാന്യം നരസിംഹസ്വാമിക്ഷേത്രത്തിനും നൽകിയിട്ടുണ്ട്. പടിഞ്ഞാറ് ദർശനം നൽകിയാണ് നരസിംഹസ്വാമിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ശിവഭഗവാന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കുവാനാവാം നരസിംഹപ്രതിഷ്ഠ പിന്നീട് നടത്തിയത് എന്നു വിശ്വസിക്കുന്നു. പക്ഷേ, മഹാവിഷ്ണുവിന്റെ രൗദ്രാവതാരമാണ് നരസിംഹം.

മഹാവിഷ്ണുക്ഷേത്രം

[തിരുത്തുക]

മഹാവിഷ്ണുവിന്റെ ക്ഷേത്രവും അടുത്തുതന്നെയാണ് പ്രതിഷ്ഠ നടത്തി നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു പ്രതിഷ്ഠയും പടിഞ്ഞാറു ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരവുമാണ് നരസിംഹം.

ഉപദേവന്മാർ

[തിരുത്തുക]

ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗങ്ങൽ, ബ്രഹ്മരക്ഷസ്സ്, ശ്രീകൃഷ്ണൻ എന്നിവരാണ് ഉപദേവന്മാർ.

വിശേഷങ്ങൾ

[തിരുത്തുക]
  • നരസിംഹജയന്തി
  • ശിവരാത്രി
  • അഷ്ടമിരോഹിണി

ക്ഷേത്രത്തിൽ എത്തിച്ചേരാൻ

[തിരുത്തുക]

വടക്കാഞ്ചേരി-കരുമത്ര റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അവലംബം

[തിരുത്തുക]