എങ്കക്കാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കാഞ്ചേരി നഗരസഭയിലെ ഒരു സുപ്രധാന പ്രദേശമാണ് എങ്കക്കാട്. വടക്കാഞ്ചേരിയിൽ നിന്നും [[വാഴാനി അണക്കെട്ട്|വാഴാനി അണക്കെട്ടിലേക്ക്] ]പോകുന്ന വഴിയിലാണ് എങ്കക്കാട് സ്ഥിതിചെയ്യുന്നത്. മൂന്ന് ഭാഗവും ഇപ്പോൾ രണ്ടു ഭാഗവും വയലും കിഴക്കു വനപ്രദേശവും മങ്കരകുന്നുകളുമാണ് ഈ ഗ്രാമത്തിന്റെ അതിർത്തി ഇന്നിപ്പോൾ പടിഞ്ഞാറു ഭാഗം പൂർണമായി നികതപ്പെട്ടിരിക്കുന്നു.ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, നടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ ഭരതൻ എന്നിവരുടെ നാടാണ് എങ്കക്കാട്. രുധിര മഹാകാളി കാവ് എന്ന ഉത്രാളിക്കാവ് ഈ പ്രദേശത്താണ്. സിനിമാ സംവിധായകനായ സിദ്ധാർത്ഥ് ഭരതൻ, നടി കെ പി എ സി ലളിത എന്നിവരും എങ്കക്കാട് നിവാസികളാണ്. മച്ചാട് ഫോറസ്റ്റ് റേഞ്ചിന്റെയും വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിന്റെയും ഓഫീസുകൾ വടക്കാഞ്ചേരി നഗരസഭയുടെ പൊതു ശ്മശാനം, 110 കെ വി സബ്സ്റ്റേഷൻതുടങ്ങിയവ സ്ഥിതിചെയ്യുന്നത് എങ്കക്കാട് പ്രദേശത്താണ്. ഉത്രാളിക്കാവ് പൂരം കൂടാതെ എങ്കക്കാട് ഗ്രാമപ്രദേശത്ത് പാലയ്ക്കൽ അമ്പലത്തിൽ വിഷുദിനത്തിൽ പൂരം നടക്കാറുണ്ട്. കൂടാതെ ജനുവരി പതിനൊന്നാം തീയതി മട പതി അയ്യപ്പക്ഷേത്രത്തിൽ വിളക്ക് മഹോത്സവം നടക്കാറുണ്ട്. 108 ശിവാലയങ്ങളിൽ ഒന്നായ വീരാണിമംഗലം ശിവക്ഷേത്രം ഈ പ്രദേശത്താണ് ഈ ക്ഷേത്രത്തെ വീരാണിമംഗലം നരസിംഹമൂർത്തി ക്ഷേത്രം എന്നും അറിയപ്പെടുന്നു കൂടാതെഒരു മുരുകൻ ക്ഷേത്രവും 2 അയ്യപ്പ ക്ഷേത്രങ്ങളും Kodalani കാവ്, പാലയ്ക്കൽ അമ്മ ക്ഷേത്രം, തുടങ്ങി അനേകം സ്വകാര്യ ഹൈന്ദവ ആരാധന കേന്ദ്രങ്ങളും ഇവിടെ സ്ഥിതിചെയ്യുന്നു. ഒരു ജുമാ മസ്ജിദും ഒന്നിലധികം നമസ്കാര പള്ളികളും ഇവിടെയുണ്ട്. ഈ പ്രദേശത്ത് ക്രിസ്ത്യൻ ജനവിഭാഗം വളരെ കുറവാണെങ്കിലും ഓർത്തഡോക്സ് സഭയുടെ ഒരു ആരാധനാലയവും സെമിത്തേരിയും ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. റോമൻ കാത്തലിക്ക് വിഭാഗത്തിന്റെ വേളാങ്കണ്ണി മാതാവിനെ പ്രതിഷ്ഠിച്ച ഒരു കൊച്ചു പള്ളിയും ഈ പ്രദേശത്തുണ്ട്.[1]

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • രാമസ്മാരക ലോവർ പ്രൈമറി സ്കൂൾ
  • ഒടുവിൽ കുഞ്ഞിക്കൃഷ്ണ മേനോൻ സ്മാരക വായനശാല
  • എങ്കക്കാട് പോസ്റ്റോഫീസ്
  • എങ്കക്കാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ്
  • എങ്കക്കാട് എൻഎസ്എസ് കരയോഗം ഓഫീസ്

ആരാധനാലയങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Census of India: Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.CS1 maint: others (link)
"https://ml.wikipedia.org/w/index.php?title=എങ്കക്കാട്&oldid=3050524" എന്ന താളിൽനിന്ന് ശേഖരിച്ചത്