കാഞ്ഞിരപ്പുഴ അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാഞ്ഞിരപ്പുഴ ഡാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 10°59′9.48″N 76°32′18.24″E / 10.9859667°N 76.5384000°E / 10.9859667; 76.5384000

കാഞ്ഞിരപ്പുഴ അണക്കെട്ട്
Kanjirapuzha dam 1.JPG
കഞ്ഞിരപ്പുഴ അണക്കെട്ട്-സമീപദൃശ്യം

പാലക്കാട് ജില്ലയിൽ (കേരളം, ഇന്ത്യ) ഭാരതപ്പുഴയുടെ പോഷകനദിയായ കാഞ്ഞിരപ്പുഴയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ്‌ കാഞ്ഞിരപ്പുഴ അണക്കെട്ട്. പാലക്കാട്ട് നിന്നും തച്ചമ്പാറ മുതുകുറുശ്ശി വഴി ഏകദേശം 35 കി.മി. ദൂരയാണ് ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. മണ്ണാർക്കാട്‌ വഴി 10 കി.മീ. സഞ്ചരിച്ചാലും കാഞ്ഞിരപ്പുഴയിലെത്താം. ഈ ഡാമിനോട്‌ ചേർന്ന് ഒരു കാഞ്ഞിരപ്പുഴ ഉദ്യാനം എന്ന പേരിൽ ഉദ്യാനവും ഇതിനടുത്തുള്ള ബേബി ഡാമിൽ ബോട്ട്‌ സർവ്വീസും, കുട്ടയിലെ ജലഗതാഗതവും സഞ്ചാരികൾക്കായി ലഭ്യമാണ്. ഈ ഡാമിൽ നിന്ന് കാണാവുന്ന ദൂരത്തിലാണ് വാക്കോടൻ മല സ്ഥിതി ചെയ്യുന്നത്.

ഡാമിന്റെ പ്രവേശന കവാടത്തിനടുത്തുനിന്ന്‌ വലത്തോട്ട്‌ പോകുന്ന പാതയിലൂടെ 22 കിലോമീറ്റർ സഞ്ചരിച്ചാൽ ശിരുവാണി ഡാമിലെത്താം(10°58′36.49″N 76°38′31.2″E / 10.9768028°N 76.642000°E / 10.9768028; 76.642000). നിത്യഹരിത വനമായ ശിരുവാണി വനത്തിലാണ് ശിരുവാണി ഡാം സ്ഥിതിചെയ്യുന്നത്‌. ഇവിടെ പ്രവേശിക്കുവാൻ ഫോറസ്റ്റ്‌ ക്യാമ്പിൽ നിന്നും അനുമതി ആവശ്യമാണ്. കാഴ്ചകൾ കാണുന്നതിനായി വനം വകുപ്പിന്റെ വക ആറോ ഏഴോ പേർക്ക്‌ സഞ്ചരിക്കാനാകൂന്ന ഓട്ടോറിക്ഷയും ഇവിടെയുണ്ട്‌. 2 മണിക്കൂർ ദൈർഘ്യമുള്ള സഞ്ചാരത്തിനിടയിൽ ചിലപ്പോൾ ആന, മാൻ, വരയാട്‌, കരിങ്കുരങ്ങ്‌ തുടങ്ങിയ മൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണുവാൻ സാധിക്കും.

ചിത്രശാല[തിരുത്തുക]