Jump to content

ഇന്ത്യാ വിഭജനകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1947-ൽ ഇന്ത്യയുടെ വിഭജനം നടക്കുമ്പോൾ സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ വളരെ രൂക്ഷമായിരുന്നു.[1] ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട് 75000 മുതൽ ഒരു ലക്ഷത്തോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്ന് കണക്കാക്കപ്പെടുന്നു.[2][3] ഇക്കാലയളവിൽ സ്ത്രീകൾക്കു നേരെയുള്ള പുരുഷാതിക്രമങ്ങൾ വളരെ കൂടുതലായിരുന്നുവെങ്കിലും സ്ത്രീ കുറ്റവാളികളും എണ്ണത്തിൽ ഒട്ടും പിന്നിലായിരുന്നില്ല.[4][4][5] ഹിന്ദു സ്ത്രീകളെയും സിഖ് വനിതകളെയും അപേക്ഷിച്ച് ഇരട്ടിയോളം മുസ്ലീം സ്ത്രീകൾ അതിക്രമങ്ങൾക്കിരയായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.[6] തട്ടിക്കൊണ്ടുവന്ന ഹിന്ദു സ്ത്രീകളെയും സിഖ് സ്ത്രീകളെയും പിന്നീട് ഇന്ത്യയിലേക്കും മുസ്ലീം സ്ത്രീകളെ പാകിസ്താനിലേക്കും തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.[6]

പശ്ചാത്തലം

[തിരുത്തുക]
1947-ൽ ഇന്ത്യാവിഭജന കാലത്തെ അഭയാർത്ഥികൾ

ഇന്ത്യയുടെ വിഭജനം നടക്കുമ്പോൾ കൊലപാതകം, നാടുകടത്തൽ, അതിക്രമങ്ങൾ എന്നിങ്ങനെ എല്ലാ വിധത്തിലും ദുരിതമനുഭവിക്കേണ്ടി വന്ന ജനവിഭാഗമാണ് പഞ്ചാബികൾ. പഞ്ചാബികളോടു ശത്രുതയുള്ള മതവിഭാഗങ്ങൾ അവരെ നാടുകടത്തുന്നതിനായി സ്ത്രീകളെ ലക്ഷ്യം വച്ചുകൊണ്ടുള്ള അതിക്രമങ്ങൾ ആരംഭിച്ചു. സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത മതപരിവർത്തനം എന്നിവ ഉൾപ്പെട്ടിരുന്നു. ജമ്മു കാശ്മീരിലും രജപുത്ര സംസ്ഥാനങ്ങളിലുമാണ് ഇത്തരം അതിക്രമങ്ങൾ കൂടുതലായി നടന്നിരുന്നത്.[7]

അക്രമങ്ങൾ

[തിരുത്തുക]

1946 നവംബറിൽ ഗർമുക്തേശ്വർ പട്ടണത്തിൽ ഒരു സംഘം ഹിന്ദുക്കൾ മുസ്ലീം സ്ത്രീകളെ വിവസ്ത്രരാക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു.[8] 1947 മാർച്ചിൽ റാവൽപിണ്ടി ജില്ലയിൽ സിഖ് വനിതകൾക്കു നേരെ മുസ്ലീം ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായി.[9] പിന്നീട് നിരവധി ഹിന്ദു ഗ്രാമങ്ങളും സിഖ് ഗ്രാമങ്ങളും തുടച്ചുനീക്കപ്പെട്ടു.[10] ഇവിടങ്ങളിൽ നിർബന്ധിത മതപരിവർത്തനം, സ്തീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകൽ, പൊതുസ്ഥലത്ത് സ്ത്രീകളെ ബലാത്സഗം ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ രൂക്ഷമായിരുന്നു.[11][12] ഔദ്യോഗിക കണക്കുകളനുസരിച്ച് റാവൽപിണ്ടിയിൽ മാത്രം മരിച്ചവരുടെ എണ്ണം 2,263 ആണ്.[12] മതപരിവർത്തനവും അപമാനഭയവും മൂലം നിരവധി സിക്ക് വനിതകൾ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു.[13][14]

ഹിന്ദു സ്ത്രീകളും സിക്ക് വനിതകളുമായി പോയ തീവണ്ടികളിൽ സംഘടിതമായ അതിക്രമങ്ങളുണ്ടായി. ആയുധധാരികളായ സിക്കുകാർ ട്രെയിനിൽ നിന്നു മുസ്ലീം സ്ത്രീകളെ വലിച്ചിഴച്ചുകൊണ്ടു പോവുകയും കൊല്ലുകയും ചെയ്യുന്നത് നോക്കിനിന്നിരുന്ന പട്ടാളക്കാർ അവരെ രക്ഷിക്കുവാൻ ശ്രമിച്ചില്ല.[15]

തങ്ങൾക്കു നേരെയുണ്ടായ അതിക്രമങ്ങൾക്കു പ്രതികാരം ചെയ്യുവാൻ സിക്കുകാരും മുസ്ലീങ്ങളും പുറപ്പെട്ടു. ഡെൽഹിയുടെ പ്രാന്തപ്രദേശങ്ങളിലും ഗുഡ്ഗാവ് മേഖലയിലും പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയതും ബലാത്സംഗത്തിനിരയാക്കിയതും വംശഹത്യയുടെ ഭാഗമെന്നാണ് ആൻഡ്രു മേജർ അഭിപ്രായപ്പെടുന്നത്.[16] പോലീസുകാരും അധികാരികളും ഇത്തരം അതിക്രമങ്ങൾക്കു കൂട്ടുനിന്നു. റാവൽപിണ്ടി മേഖലയിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടത്തിയത് പത്താൻ വിഭാഗക്കാരായിരുന്നു. അവർ കാശ്മീരിലെ മുസ്ലീം സ്ത്രീകൾ ഒഴികെയുള്ളവരെ തട്ടിക്കൊണ്ടുപോവുകയും പശ്ചിമ പഞ്ചാബിൽ വിൽക്കുകയും ചെയ്തിരുന്നു. ഈ സ്ത്രീകളെ പിന്നീട് ഫാക്ടറികളിൽ അടിമകളെപ്പോലെ പണിയെടുപ്പിച്ചു. 1948-ന്റെ തുടക്കത്തിൽ പത്താൻ വിഭാഗക്കാർ മുസ്ലീം സ്ത്രീകളെയും ഉപദ്രവിച്ചു തുടങ്ങി.[17]

കിഴക്കൻ പഞ്ചാബിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നവരിൽ പോലീസുകാരും പട്ടാളക്കാരും ഉൾപ്പെട്ടിരുന്നു.[18] ഡെൽഹിക്കു ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോലീസും പട്ടാളക്കാരും മുസ്ലീം വനിതകളെ മാനഭംഗപ്പെടുത്തിയിട്ടുണ്ട്.[19]

തട്ടിക്കൊണ്ടുപോകൽ

[തിരുത്തുക]

ഇന്ത്യാ വിഭജനസമയത്ത് തട്ടിക്കൊണ്ടുപോകലിനിരയായ സ്ത്രീകളുടെ എണ്ണം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. ഇന്ത്യയിലും പാകിസ്താനിലും ഒരു ലക്ഷത്തോളം സ്ത്രീകളെ തട്ടിക്കൊണ്ടുപോയിരുന്നതായി പറയപ്പെടുന്നു. ഇന്ത്യൻ ഗവൺമെന്റിന്റെ കണക്കുപ്രകാരം 33000 ഹിന്ദു സ്ത്രീകളെയും സിക്ക് വനിതകളെയും പാകിസ്താനിലേക്കും പാകിസ്താൻ ഗവൺമെന്റിന്റെ കണക്കുപ്രകാരം 50000 മുസ്ലീം സ്ത്രീകളെ ഇന്ത്യയിലേക്കും തട്ടിക്കൊണ്ടുപോയെന്ന് അനുമാനിക്കുന്നു.[20][21][22]

പുനരധിവാസം

[തിരുത്തുക]

ഇരു രാജ്യങ്ങളിലേക്കും ബലപ്രയോഗത്താൽ എത്തിച്ചേർന്ന സ്ത്രീകളുടെ പുനരധിവാസത്തിനായി 1947-ൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും പാകിസ്താൻ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി. ഇരുരാജ്യങ്ങളിലും നടന്ന നിർബന്ധിത വിവാഹങ്ങൾക്ക് നിയമസാധുത നൽകില്ലെന്നായിരുന്നു ഈ ഉടമ്പടിയിലെ പ്രധാന വ്യവസ്ഥ.[23] ഈ ഉടമ്പടി പ്രകാരം നിരവധി സ്ത്രീകളെ സ്വന്തം നാടുകളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു.[23] എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ മൂലം പുനരധിവാസ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.[24] പാകിസ്താനിൽ നിന്നു തിരികെ കൊണ്ടുവന്ന സ്ത്രീകളെ സ്വീകരിക്കുവാൻ ചില ഹിന്ദുക്കളും സിക്കുകാരും തയ്യാറായില്ല. [25] പാകിസ്താനിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതിനാൽ പല സ്ത്രീകളും തിരികെമടങ്ങുവാൻ തയ്യാറാകാതെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിച്ചു.[26]

1947 ഡിസംബറിനും 1949 ഡിസംബറിനും മധ്യേ പാകിസ്താനിൽ നിന്നും 6000 സ്ത്രീകളെയും ഇന്ത്യയിൽ നിന്ന് 12000 സ്ത്രീകളെയും തിരികെക്കൊണ്ടുപോയി. പുനരധിവസിപ്പിച്ച സ്ത്രീകളിൽ കൂടുതലും മുസ്ലീങ്ങളായിരുന്നു. 1956 വരെ പുനരധിവാസപ്രവർത്തനങ്ങൾ തുടർന്നു വന്നു.[27] [28][29][30][31]

അവലംബം

[തിരുത്തുക]
  1. Žarkov, Dubravka (2007). The Body of War: Media, Ethnicity, and Gender in the Break-Up of Yugoslavia. Duke University Press. p. 172. ISBN 978-0822339663.
  2. Aftab, Tahera (30 November 2007). Inscribing South Asian Muslim Women: An Annotated Bibliography & Research Guide (Annotated ed.). Brill. p. 224. ISBN 978-9004158498.
  3. Butalia, Urvashi. Harsh Dobhal (ed.). Writings on Human Rights, Law and Society in India: A Combat Law Anthology. Human Rights Law Network. p. 598. ISBN 81-89479-78-4.
  4. 4.0 4.1 Kabir, Ananya Jahanara (25 January 2010). Sorcha Gunne, Zoe Brigley Brigley Thompson (ed.). Feminism, Literature and Rape Narratives: Violence and Violation (1st ed.). Routledge. p. 149. ISBN 978-0415806084.
  5. Chowdhry, Geeta (2000). Sita Ranchod-Nilsson, Mary Ann Tétreaul (ed.). Women, States, and Nationalism: At Home in the Nation? (1st ed.). Routledge. pp. 107–110. ISBN 978-0415221726.
  6. 6.0 6.1 Barbara D. Metcalf; Thomas R. Metcalf (24 September 2012). A Concise History of Modern India. p 226, Cambridge University Press. ISBN 978-1-139-53705-6
  7. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 57–58.
  8. Gyanendra Pandey (22 November 2001). Remembering Partition: Violence, Nationalism and History in India. Cambridge University Press. pp. 104–. ISBN 978-0-521-00250-9.
  9. Shani, Giorgio. Sikh Nationalism and Identity in a Global Age. Routledge. p. 89.
  10. Page, David (2002). The Partition Omnibus. Oxford University. Almost every village in the Rawalpindi District where non- Muslims lived was attacked and plundered in this manner and Hindus and Sikhs were murdered.
  11. Bina D'Costa. Nationbuilding, Gender and War Crimes in South Asia. Routledge. p. 57.
  12. 12.0 12.1 Verinder Grover, Ranjana Arora (1998). Partition of India: Indo-Pak Wars and the Uno. Deep and Deep Publications. p. 11.
  13. Anjali Gera Roy, Nandi Bhatia (2008). Partitioned Lives: Narratives of Home, Displacement, and Resettlement. Pearson. p. 189.
  14. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 59.
  15. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 60.
  16. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 61.
  17. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 62.
  18. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 63.
  19. "The Hindu : Do women have a country?". The Hindu. Retrieved 2017-05-09. {{cite web}}: Cite has empty unknown parameter: |dead-url= (help)
  20. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 68–69.
  21. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 69.
  22. Kiran, Violence against Muslim Women 2017, പുറം. 163.
  23. 23.0 23.1 Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 64–65.
  24. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 65.
  25. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 66.
  26. Major, Abduction of women during the partition of the Punjab 1995, പുറങ്ങൾ. 67–68.
  27. Bina D'Costa (4 October 2016). Children and Violence: Politics of Conflict in South Asia. Cambridge University Press. pp. 24–. ISBN 978-1-316-67399-7.
  28. Sukeshi Kamra (2002). Bearing Witness: Partition, Independence, End of the Raj. University of Calgary Press. pp. 316–. ISBN 978-1-55238-041-3.
  29. Sukeshi Kamra (2002). Bearing Witness: Partition, Independence, End of the Raj. University of Calgary Press. pp. 316–. ISBN 978-1-55238-041-3.
  30. Anis Kidwai (1 March 2011). In Freedom’s Shade. Penguin Books Limited. pp. 183–. ISBN 978-81-8475-152-9.
  31. Ashraf, Ajaz (2017-08-12). "How Sunil Dutt's uncle and Inzamam-ul-Haq's family were saved during Partition violence". DAWN.COM (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-10-24.

പുസ്തകങ്ങൾ

[തിരുത്തുക]
ബുക്കുകൾ

പുറം കണ്ണികൾ

[തിരുത്തുക]