Jump to content

മുംബൈ ഭീകരാക്രമണ പരമ്പര (2008 നവംബർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2008 Mumbai terrorist attacks എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പര
ആക്രമണം നടന്ന ചില സ്ഥലങ്ങൾ
സ്ഥലംമുംബൈ, ഇന്ത്യ
തീയതിനവംബർ 26, 2008
10:30pm[1] (ഇന്ത്യൻസമയം, UTC+5:30)
ആക്രമണത്തിന്റെ തരം
ബോംബേറ്, ഷൂട്ടിംഗ്, ബന്ദിയാക്കൽ[2]
ആയുധങ്ങൾആർ.ഡി.എക്സ്., എ.കെ.-47, ഗ്രനേഡ്[3]
മരിച്ചവർ174[4]
മുറിവേറ്റവർ
239+[5]
Suspected perpetrators
ഡെക്കാൻ മുജാഹിദ്ദീൻ,[3] ഇന്ത്യൻ മുജാഹിദ്ദീന്റെ ഒരു വിഭാഗമാണെന്ന് കരുതുന്നു[6] യു.പി.എ സർക്കാർ ആസൂത്രണം [7][8]

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന്‌ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിന്നു.[9][10][10][11] 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.[12] ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[13] ദക്ഷിണ മുംബൈയിലാണ് ഈ ആക്രമണങ്ങളിൽ കൂടുതലും നടന്നത്. ഛത്രപതി ശിവജി റെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ പോയന്റിലെ ഒബ്റോയി ട്രിഡന്റ്, ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ടാജ് മഹൽ പാലസ് & ടവർ എന്നീ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ലിയോപോൾഡ് കഫേ എന്ന മുംബൈയിലെ കൊളാബയിലെ ഒരു ടൂറിസ്റ്റ് റെസ്റ്റോറന്റ്, കാമ ഹോസ്പിറ്റൽ, മുംബൈ ചബാദ് ഹൗസിന്റെ നിയന്ത്രണത്തിലുള്ള ഓർത്തഡോക്സ് ജ്യൂയിഷ്; മെട്രോ ആഡ്ലാബ്‌സ് തീയേറ്റർ; പോലീസ് ഹെഡ് ക്വോർട്ടേസ് എന്നീ സ്ഥലങ്ങളിലാണ്‌ ഭീകരാക്രമണങ്ങൾ നടന്നത്. പോലീസ് ഹെഡ് ക്വാർട്ടേർസിൽ നടന്ന വെടിവെപ്പിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിലെ ചീഫ് ഓഫീസറടക്കം 3 ഉന്നത പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പത്താമത്തെ സ്ഫോടനം നടന്നത് മുംബൈ വിമാനത്താവളത്തിനു സമീപത്തുള്ള വിലെ പാർലെ എന്ന ഉണ്ടായ കാർ ബോബ് സ്ഫോടനം ഈ അക്രമണ പരമ്പരയുമായി ബന്ധപ്പെട്ടതാണെന്ന സ്ഥീതികരണം ഉണ്ടായിട്ടില്ല[14]. ഏതാണ്ട് 50-നും 60-നും ഇടയിൽ തീവ്രവാദികൾ ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചതായി കരുതുന്നു[15].

ഡെക്കാൻ മുജാഹദ്ദീൻ എന്ന അപരിചിതമായ ഭീകര സംഘടന ഉത്തരവദിത്വം ഏറ്റെടുത്തതായി വാർത്താ മാദ്ധ്യമങ്ങൾക്ക് ഇ മെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്[3]. ഈ ഇമെയിന്റെ ഉറവിടം പാകിസ്താൻ ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് കണ്ടെത്തി[16]. ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് രാജ്യത്തോടായി നടത്തിയ പ്രസംഗത്തിൽ ഈ അക്രമണങ്ങൾക്ക് പിന്നിൽ വിദേശ ശക്തികൾ പ്രവർത്തിച്ചുവെന്നും, പുറത്തുനിന്നുള്ളവരുടെ സഹായമില്ലാതെ ഇത്തരമൊരു പ്രവർത്തനം അസാദ്ധ്യമെന്നുമാണ്‌.[17]

എന്നാൽ ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു പ്രകാരം ലഷ്‌കർ ഇ തോയ്‌ബ എന്ന പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദി സംഘടനയാണ്‌ ആക്രമണത്തിനു പിന്നിലെന്നാണ്‌.[18][19]

കേന്ദ്ര സർക്കാർ തന്നെ നടപ്പിക്കിയ നാടകമായിരുന്നു ഇതെന്നും സർക്കാറായിരുന്നും ഇതിന് പിന്നിലെന്നും  ഇശ്റത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപിച്ചു.[അവലംബം ആവശ്യമാണ്]

പശ്ചാത്തലം

[തിരുത്തുക]

ഈ പതിറ്റാണ്ടിൽ മുംബൈ പല ഭീകരാക്രമണങ്ങൾക്കും ഇരയായിട്ടുണ്ട്. 2002 ഡിസംബർ 6-ന് ബൃഹൻമുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ടിന്റെ ആളില്ലാത്ത ഒരു ബസിന്റെ സീറ്റിനടിയിൽ വച്ച ഒരു ബോംബ് ഘട്കോപറിൽ വച്ച് പൊട്ടിത്തെറിച്ചു. 2 പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[20] അയോധ്യയിലെ ബാബറി മസ്ജിദ് സംഭവത്തിന്റെ പത്താം വാർഷിക ദിനത്തിലാണ് ഈ സ്ഫോടനം നടന്നത്.[21] 2003 ജനുവരി 27-ന് വൈൽ പാർക്കിനടുത്ത് ഒരു സൈക്കിളിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചു. ഇതിൽ ഒരാൾ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയുടെ മുംബൈ സന്ദർശനത്തിന്റെ തലേദിവസമാണ് ഈ സ്ഫോടനം നടന്നത്.[22] 2003 മാർച്ഛ് 13-ന് മുംബൈയിലെ മുലുംട് സ്റ്റേഷനിലേക്ക് എത്തിക്കൊണ്ടിരുന്ന ഒരു ട്രെയിനിൽ ബോംബ് സ്ഫോടനം നടന്നു. 10 പേർ കൊല്ലപ്പെടുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 1993-ലെ ബോംബെ സ്ഫോടന പരമ്പരയുടെ 10-ആം വാർഷികത്തിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ദുരന്തമുണ്ടായത്.[23] 2003 ജൂലൈ 28-ന് ഘട്കോപറിൽ വച്ച് തന്നെ ബെസ്റ്റിന്റെ ഒരു ബസിൽ സ്ഫോടനമുണ്ടായി. സ്ഫോടനത്തിൽ 4 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[24]

ഗൂഡാലോചന സിദ്ധാന്തങ്ങൾ

[തിരുത്തുക]

ഈ ആക്രമണം യു.പി.എ സർക്കാർ തന്നെ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതാണെന്ന് ഗൂഡാലോചന സിദ്ധാന്തങ്ങൾ നിലനിൽക്കുന്നുണ്ട്. ‘പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണ്. ഭീകരവിരുദ്ധ കരിനിയമങ്ങൾ കൊണ്ടുവരുന്നതിന് അരങ്ങൊരുക്കുകയായിരുന്നു ലക്ഷ്യം എന്നാണ് ആരോപണം. പാർലമെൻറ് ആക്രമണത്തിന് പിന്നാലെ പോട്ടയും മുംബൈ ആക്രമണത്തിന് ശേഷം യു.എ.പി.എ നിയമ ഭേദഗതിയും നടപ്പാക്കി’. ഇത്തരം കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്ന് എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപിച്ചിരുന്നു.[25]

ആക്രമണം നടന്ന സ്ഥലങ്ങൾ

[തിരുത്തുക]
സ്ഥലം ആക്രമണസ്വഭാവം
ഛത്രപതി ശിവജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ വെടിവയ്പ്, ഗ്രനേഡ്.
തെക്കൻ മുംബൈ പോലീസ് ആസ്ഥാനം വെടിവയ്പ്[26]
ലെപോൾഡ് കേഫ്, കൊളബ വെടിവയ്പ്.
താജ് മഹൽ പാലസ് & ടവർ ഹോട്ടൽ വെടിവയ്പ്,[27] ആറ് സ്ഫോടനങ്ങൾ, മുകൾ നിലയിൽ അഗ്നിബാധ, ബന്ധികൾ,[10] സമീപത്തുനിന്നും ആർ.‍ഡി.‌എക്സ്. കണ്ടെത്തി.[28]
ഒബ്രോയ് ട്രൈഡന്റ് ഹോട്ടൽ വെടിവയ്പ്, സ്ഫോടനം, ബന്ധികൾ, അഗ്നിബാധ.
മാസഗോൺ തുറമുഖം സ്ഫോടനം, ആയുധങ്ങൾ അടങ്ങിയ ബോട്ട് പിടിച്ചെടുത്തു.
കാമ ആശുപത്രി വെടിവയ്പ്, ബന്ധികൾ.[29]
നരിമാൻ ഹൗസ് ആക്രമണം, വെടിവയ്പ്,[30]
വൈൽ പാർലെ, വടക്കൻ മുംബൈ കാർ ബോംബ് സ്ഫോടനം .[31]
ഗിർഗൗം ചൗപതി 2 തീവ്രവാദികൾ കൊല്ലപ്പെട്ടു.[32]
ടർഡിയൊ 2 തീവ്രവാദികൾ അറസ്റ്റ് ചെയ്യപ്പെട്ടു.

സംഭവങ്ങൾ നടന്ന ക്രമത്തിൽ

[തിരുത്തുക]
തീവ്രവാദി ആക്രമണം നടന്ന താജ് ഹോട്ടൽ

താജ് മഹൽ പാലസ് & ടവർ ഹോട്ടലിൽ നടന്ന സംഭവങ്ങൾ

[തിരുത്തുക]
തിയതി സമയം സംഭവം
നവം 27 3:30 എ‌എം നേവൽ കമാണ്ടോകൾ ഹോട്ടലിലേക്ക്
നവം 27 4:30 എ‌എം 200 ലധികം ആളുകളെ ഒഴിപ്പിച്ചു
നവം 27 6:35 എ‌എം ആർമി കടലിന്റെ നിയന്ത്രണം ഏറ്റെടുത്തു, എൻ.എസ്.ജി ഹോട്ടലിലേക്ക്
നവം 27 10:30 എ‌എം തോക്കു പോരാട്ടം ഹോട്ടലിനകത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
നവം 27 12 ഉച്ച 50 പേരെ ഒഴിപ്പിച്ചു.
നവം 27 4:30 പി‌എം തീവ്രവാദികൾ 4-)ം നിലയിലെ ഒരു റൂമിന് തീയ്യിടുന്നു.
നവം 27 7:20 പി‌എം കൂടുതൽ എൻ.എസ്.ജി കമാണ്ടോകൾ എത്തി, ഹോട്ടലിലേക്ക് കയറുന്നു.
നവം 27 11:00 പി‌എം ഓപ്പറേഷൻ തുടരുന്നു.
നവം 27 14:53 പി‌എം ആറ് മൃതശരീരങ്ങൾ കണ്ടെടുത്തു.
നവം 27-28 14:53 പി‌എം - 15:59 പത്ത് ഗ്രനേഡ് പൊട്ടിത്തെറികൾ
നവം 28 3:00 പി‌എം മറൈൻ കമാണ്ടോകൾ സ്ഫോടനവസ്തുക്കൾ താജ് ഹോട്ടലിൽ നിന്ന് കണ്ടെടുക്കുന്നു.
നവം 28 4.00 പി‌എം 12-15 മൃതശരീരങ്ങൾ താജിൽ നിന്നും നേവൽ കമാണ്ടോകൾ കണ്ടെടുക്കുന്നു.
നവം 28 7:30 പി‌എം പുതിയ സ്ഫോടനങ്ങൾ, വെടിവക്കൽ തുടരുന്നു. പോരാട്ടം തുടരുന്നു.
നവം 28 8:30 പി‌എം ഒരു തീവ്രവാദി കൂടി താജിൽ ബാക്കി ഉള്ളതായി വാർത്ത .
നവം 29 3:40 എ‌എം - 4:10 എ‌എം താജിൽ അഞ്ച് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ട്.
നവം 29 5:05 എ‌എം മൂന്ന് തീവ്രവാദികൾ കൂടി താജിൽ ഉള്ളതായി റിപ്പോർട്ട് .
നവം 29 7:54 എ‌എം ഒന്നാം നിലയിൽ തീപ്പിടുത്തം. രണ്ടാം നിലയിൽ കറുത്ത പുകപടലം. വെടിയൊച്ചകൾ കേൾക്കുന്നു.

ഒബറോയി ട്രൈഡന്റ് ഹോട്ടലിലെ സംഭവങ്ങൾ

[തിരുത്തുക]
തിയതി സമയം സംഭവം
നവം 27 6 എ‌എം എൻ.എസ്.ജി ഹോട്ടലിൽ എത്തുന്നു .
നവം 27 8:40 എ‌എം വെടിയൊച്ചകൾ, ഉയർന്ന ആർമി, നേവി ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നു.
നവം 27 1:30 പി‌എം രണ്ട് ചെറിയ സ്ഫോടനങ്ങൾ, കൂടുതൽ സേന ഹോട്ടലിലേക്ക്.
നവം 27 3:25 പി‌എം കുറച്ച് വിദേശ ബന്ദികളെ മോചിപ്പിക്കുന്നു.
നവം 27 5:35 പി‌എം സിഖ് റെജിമെന്റ് എത്തുന്നു, വെടിവക്കൽ തുടരുന്നു.
നവം 27 6 പി‌എം 27 ബന്ദികൾ പുറത്തു വരുന്നു, 4 വിദേശികളായവരെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.
നവം 27 6:45 പി‌എം ഹോട്ടലിനകത്ത് നിന്ന് പൊട്ടിത്തെറികൾ കേൾക്കുന്നി, രണ്ട് എൻ.എസ്.ജി ഗാർഡുകൾ, 25 ആർമി എന്നിവർക്ക് പരിക്കേറ്റതായി സംശയം, 31ബന്ദികൾ മോചിപ്പിക്കപ്പെടുന്നു.
നവം 27 7:10 പി‌എം ഒരു തീവ്രവാദി അറസ്റ്റിലാകുന്നു.
നവം 27 7:25 പി‌എം നാലാം നിലയിൽ തീപ്പിടുത്തം
നവം 27 11 പി‌എം ഓപ്പറേഷൻ തുടരുന്നു
നവം 28 3:00 പി‌എം കമാണ്ടോ ഓപ്പറേഷൻ ഒബറൊയി ഹോട്ടലിലെ അവസാനിക്കുന്നു. 24 മൃതശരീരങ്ങൾ കണ്ടെടുത്തു.[33]

നരിമാൻ ഹൌസിലെ സംഭവങ്ങൾ

[തിരുത്തുക]
തിയതി സമയം സംഭവം
Nov 27 7 AM പോലീസ് സമീപ പ്രദേശ കെട്ടിടങ്ങൾ ഒഴിപ്പിക്കുന്നു.
Nov 27 11 AM പോലീസും തീവ്രവാദികളും പോലീസും തമ്മിൽ വെടിവപ്പ്, ഒരു തീവ്രവാദിക്ക് പരിക്കേൽക്കുന്നു.
Nov 27 2:45 PM തീവ്രവാദികൾ സമീമസ്ഥലത്തേക്ക് ഗ്രനേഡ് ആക്രമണം നടത്തുന്നു. അപകടങ്ങൾ ഇല്ല.
Nov 27 5:30 PM എൻ.എസ്.ജി കമാണ്ടോകൾ എത്തുന്നു. നേവൽ ഹെലികോപ്ടറുകൾ മുകളിലൂടെ എത്തുന്നു.
Nov 27 11 PM ഓപ്പറേഷൻ തുടരുന്നു.
Nov 28 7:30 AM എൻ.എസ്.ജി കമാണ്ടോകൾ മുകളിൽ ഹെലികോപ്ടർ വഴി ഇറങ്ങുന്നു.
Nov 28 7:30 PM ആകെ ബന്ദികളാക്കിയിരുന്നു 5 പേരെ മോചിപ്പിക്കുന്നു. ഇതിൽ മരിച്ച റബ്ബി എന്നയാളും ഭാര്യയും ഉൾപ്പെടൂന്നു.[34][35]
Nov 28 8:30 PM ഓപ്പറേഷൻ കഴിഞ്ഞതായി എൻ.എസ്.ജി പ്രഖ്യാപിക്കുന്നു. 2 തീവ്രവാദികൾ കൊല്ലപ്പെട്ടു.

അത്യാഹിതങ്ങൾ

[തിരുത്തുക]
പൌരത്വം മരണങ്ങൾ പരിക്കുപറ്റിയവർ
ഇന്ത്യ ഇന്ത്യൻ 96 300+
ഇസ്രയേൽ ഇസ്രയേൽ 5 -
ഓസ്ട്രേലിയ ആസ്ടേലിയൻ 4[36] 2
ജെർമനി ജർമ്മൻ 3[36] 3
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ 2[37] 3
ഫ്രാൻസ് ഫ്രഞ്ച് 2[38] 0
United Kingdom ബ്രിട്ടീഷ് 1 7
കാനഡ കനേഡിയൻ 1 2
ജപ്പാൻ ജപ്പാനീസ് 1 1
ഇറ്റലി ഇറ്റാലിയൻ 1 -
സിംഗപ്പൂർ സിംഗപ്പൂർ 1[39] -
ഒമാൻ ഒമാനി - 2[36]
ഫിലിപ്പീൻസ് ഫിലിപ്പിനോ - 1[40]
ചൈന ചൈനീസ് - 1[36]
സ്പെയ്ൻ സ്പാനിഷ് - 1[36]
ഫിൻലൻഡ് ഫിൻലാൻഡ് - 1[36]
നോർവേ നോർവീജിയൻ - 1[41]

ഈ തീവ്രവാദി ആക്രമണത്തിൽ 160 പേരിലധികം മരിച്ചതായും 327 പേർക്ക് പരിക്കേറ്റതായിട്ടാണ് ഇതുവരെയുള്ള റിപ്പോർട്ട്.[42] ഇതിൽ ഏഴ് ബ്രിട്ടീഷുകാരും, മൂന്ന് അമേരിക്കനും, രണ്ട് ആസ്ടേലിയനും, രണ്ട് കനേഡിയനും, ഒരു ഫിലിപ്പിനോയും പരിക്ക് പറ്റിയവരിൽ പെടുന്നു.[43][44] മരിച്ചവരിൽ 81 ഇന്ത്യൻ പൌരന്മാരും, 14 പോലീസുകാരും, ആറ് വിദേശികളും ഉൾപ്പെടുന്നു.[10][45][46][47][48][49][50] ഇതു കൂടാതെ ഒൻപത് തീവ്രവാദികളും കൊല്ലപ്പെട്ടു. ഒൻപത് പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.[51] Andreas Liveras,

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്‌മുഖ് പറഞ്ഞതനുസരിച്ച്, 14 പോലീസുകാർ കൊല്ലപ്പെട്ടു. ഇതിൽ താഴെ പ്പറയുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാരും ഉൾപ്പെടുന്നു:[47]

അനന്തര ഫലങ്ങൾ

[തിരുത്തുക]

ആക്രമണത്തിന്റെ ഫലമായി മുംബൈയിലെ എല്ലാ സ്കൂളുകളും കോളെജുകളും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ഉൾപ്പെടെയുള്ള മിക്ക കാര്യാലയങ്ങളും 27-ആം തിയതി അടഞ്ഞുകിടന്നു.[56] ബോളിവുഡ് സിനിമകളുടെയും ടിവി പരമ്പരകളുടെയും ചിത്രീകരണം മുടങ്ങി.[57] യാത്രക്കാരുടെ സുരക്ഷയെ മാനിച്ച് പല അന്താരാഷ്ട്ര എയർലൈനുകളും മുംബൈയിൽ ഇറങ്ങുന്നത് താത്കാലികമായി നിർത്തലാക്കി.[58]

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിൽ ബാക്കി ഉണ്ടായിരുന്ന രണ്ട് ഏകദിന മത്സരങ്ങൾ ഉപേക്ഷിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നാട്ടിലേക്ക് മടങ്ങി [59]. 2008 ഡിസംബർ 3 മുതൽ 10 വരെ നടക്കേണ്ടിയിരുന്ന മുംബൈ കൂടി ഒരു വേദി ആയിരുന്ന ട്വന്റി20 ചാമ്പ്യൻസ് ലീഗ് നീട്ടി വെച്ചു[60]. നവി മുംബൈയിലെ ഐറ്റിസി ഫോർചുൺ ഹോട്ടൽ ബോംബ് വച്ച് തകർക്കുമെന്ന് മുംബൈ പൊലീസിന് ഒരു ഭീഷണി സന്ദേശം ലഭിച്ചു. ഛത്രപതി ശിവജി ടെർമിനസിൽ വീണ്ടും വെടിവപ്പ് നടന്നതായി അഭ്യൂഹങ്ങൾ പരക്കുകയുണ്ടായി. റെയിൽവേ പൊലീസ് ഈ വാർത്ത തള്ളികളഞ്ഞുവെങ്കിലും അവിടെക്കുള്ള ട്രെയിനുകൾ നിർത്തിയിട്ടു. മുംബൈ ആക്രമണത്തിനിടെ പിടികൂടിയ അജ്മൽ കസബ് പകിസ്താൻ കാരനനെന്ന് സ്തിരീകരിച്ചത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് ഇടയാക്കി. അതിർത്തിയിൽ ഇന്ത്യാ പാക്ക് യുദ്ധത്തിനു സാധ്യത ഉണ്ടായി.[61]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Mumbai survivors tell of how gunmen opened fire". guardian.co.uk. Retrieved 2008-11-26.
  2. India terrorist attacks leave at least 78 dead in Mumbai
  3. 3.0 3.1 3.2 "Terror attacks in Mumbai; six foreigners among 101 dead". Times of India. November 27, 2008. Retrieved 2008-11-26.
  4. "Death Toll in Mumbai Attacks Revised Down to 174". ABC News. 2008-11-29. Retrieved 2008-11-30.
  5. "Death Toll in Mumbai Attacks Revised Down to 174". ABC News. 2008-11-30. Retrieved 2008-11-30. {{cite news}}: Check date values in: |accessdate= and |date= (help); Italic or bold markup not allowed in: |publisher= (help); Text "publisher" ignored (help)
  6. Indian Mujahideen threatens to target Mumbai
  7. http://m.indiatimes.com/news/india/shocking-govt-behind-parliament-attack-2611_-88910.html
  8. http://www.madhyamam.com/news/235058/130714
  9. "A day of reckoning as India toll tops 170", The New York Times, 2008 November 29 {{citation}}: Check date values in: |date= (help)
  10. 10.0 10.1 10.2 10.3 "Scores killed in Mumbai rampage". CNN. 2008-11-26. Retrieved 2008-11-26. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "CNN" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  11. 6 "താജ്‌ ഹോട്ടൽ എൻ.എസ്‌.ജിയുടെ നിയന്ത്രണത്തിൽ". മാതൃഭൂമി. 29 November, 2008. Retrieved നവംബർ 29 2008. {{cite web}}: Check |url= value (help); Check date values in: |accessdate= and |date= (help)
  12. "Indian forces kill last gunmen in Mumbai". Associated Press. 2008-11-29. Retrieved 2008-11-29.
  13. "Standoffs continue in Mumbai as soldiers storm Jewish center". CNN. 2008-11-27. Retrieved 2008-11-27. {{cite news}}: Check date values in: |date= (help)
  14. "Cops clueless about Vile Parle taxi blast". The Times Of India. 2008-11-26. Retrieved 2008-11-28. {{cite news}}: Check date values in: |date= (help)
  15. "Is al-Qaida behind the Mumbai terror attacks?". Haaretz. 2008-11-27. Retrieved 2008-11-27. {{cite web}}: Check date values in: |date= (help)
  16. "Deccan Mujahideen email originated in Pakistan". The Hindu. The Hindu. 2008-11-30. {{cite news}}: |access-date= requires |url= (help); Check date values in: |date= (help); Text "http://www.hindu.com/2008/11/30/stories/2008113060790100.htm" ignored (help)
  17. PM promises terror clean-up
  18. Terror attacks in Mumbai; six foreigners among 101 dead
  19. Lashkar-e-Taiba responsible for Mumbai terroristic act
  20. "Blast outside Ghatkopar station in Mumbai, 2 killed". rediff.com India Limited. 2002-12-06. Retrieved 2008-08-19. {{cite news}}: Check date values in: |date= (help)
  21. "1992: Mob rips apart mosque in Ayodhya". BBC. Retrieved 2008-11-11.
  22. "1 killed, 25 hurt in Vile Parle blast". The Times of India. 2003-01-28. Retrieved 2008-08-19. {{cite news}}: Check date values in: |date= (help); Italic or bold markup not allowed in: |publisher= (help)
  23. "Fear after Bombay train blast". BBC. 2003-03-14. Retrieved 2008-08-19. {{cite news}}: Check date values in: |date= (help)
  24. Vijay Singh, Syed Firdaus Ashra (2003-07-29). "Blast in Ghatkopar in Mumbai, 4 killed and 32 injured". rediff.com India Limited. Retrieved 2008-08-19. {{cite news}}: Check date values in: |date= (help)
  25. http://www.thehindu.com/news/ibcbi-tussle-will-hurt-us-badly/article4921639.ece?homepage=true
  26. Multiple attacks kill and wound scores in Mumbai. Retrieved on November 27, 2008.
  27. Scores killed in Mumbai attacks
  28. Mumbai tense as hotel standoffs remain
  29. Mumbai terror kills 65
  30. Encounter on at Nariman House in South Mumbai
  31. TERROR TAKES OVER MUMBAI. The Statesman.
  32. Mumbai Hit: Two terrorists shot dead
  33. http://ibnlive.in.com/news/commando-ops-at-oberoi-over-hotel-death-toll-30/79281-3.html
  34. [1]
  35. http://ibnlive.in.com/news/terrorists-kill-5-hostages-at-nariman-house/79296-3.html
  36. 36.0 36.1 36.2 36.3 36.4 36.5 "Mumbai gunmen besiege hotels, kill 119 in 2 days". Retrieved 2008 November 27. {{cite news}}: Check date values in: |accessdate= (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ASSOCIATED PRESS-27th" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  37. "Two Nelson County residents confirmed dead in India". WBDJ. 2008-11-28. Retrieved 2008-11-28.
  38. "Battle rages for Mumbai hostages". Retrieved 2008 November 28. {{cite news}}: Check date values in: |accessdate= (help)
  39. "Sporean hostage killed". The Straits Times. 2008-11-28. Retrieved 2008-11-28.
  40. "Filipino tourist injured in Mumbai hotel attack". Retrieved 2008 November 28. {{cite news}}: Check date values in: |accessdate= (help)
  41. "Norway condemns terrorist attacks in India". Norwegian Broadcasting Corporation. The Norway Post. 2008 November 28. Retrieved 2008 November 28. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help); Unknown parameter |curly= ignored (help)
  42. "Fighting reported at Mumbai Jewish center". CNN. 2008-11-27. Retrieved 2008-11-28. {{cite news}}: Check date values in: |date= (help)
  43. Associated Press: 24 more bodies found in Mumbai; death toll now 143. Accessed November 28 2008 at 7:04 AM EST.
  44. Mumbai: Hostages freed as PM blames 'outsiders'. Accessed November 27 2008 at 11:43 AM CST.
  45. Chang, Anita (2008-11-27). "104 killed as gunmen rampage in India city". Associated Press. Archived from the original on 2008-12-01. Retrieved 2008-11-27. {{cite news}}: Check date values in: |accessdate= and |date= (help)
  46. Somayaji, Chitra (2008-11-27). "Mumbai Deaths in Attacks Top 100; Injured Total 290". Bloomberg. Retrieved 2008-11-27. {{cite news}}: Check date values in: |accessdate= and |date= (help); Unknown parameter |coauthors= ignored (|author= suggested) (help)
  47. 47.0 47.1 "Indian forces storm Jewish centre". BBC News. 2008-11-27. Retrieved 2008-11-27. {{cite news}}: Check date values in: |accessdate= and |date= (help)
  48. One Japanese killed, another wounded in Mumbai shootings. Retrieved on November 26, 2008.
  49. PTI (2008-11-27). "Nine foreigners die in terror attacks". mid-day.com. Retrieved 2008-11-27. {{cite web}}: Check date values in: |accessdate= and |date= (help); External link in |publisher= (help)
  50. "Mumbai: Italians killed in attack". ANSA. 2008-11-27. Retrieved 2008-11-27. {{cite news}}: Check date values in: |accessdate= and |date= (help)
  51. Seven Britons injured in terror strikes
  52. 52.0 52.1 52.2 52.3 "Three top cops die on duty". The Times of India. 2008-11-27. Retrieved 2008-11-27. {{cite news}}: Check date values in: |date= (help)
  53. Rajesh, Y P (2008-11-27). "Karkare's response to a death threat: A 'smiley'". Indian Express. Retrieved 2008-11-27. {{cite news}}: Check date values in: |date= (help)
  54. 54.0 54.1 "2 NSG men killed, six others injured in Mumbai gunbattles" (in ഇംഗ്ലീഷ്). PTI. നവംബർ 28. Retrieved നവംബർ 28, 2008. {{cite news}}: Check date values in: |date= (help)
  55. Three rly men killed in CST encounter
  56. "BSE, NSE to remain closed on Thursday". 2008 November 27. Retrieved 2008-11-27. {{cite news}}: Check date values in: |date= (help); Unknown parameter |publiser= ignored (|publisher= suggested) (help)
  57. "Shooting of films and TV serials hauled". MiD-Day. 2008-11-27. Retrieved 2008-11-28.
  58. Prada, Paulo (2008-11-27). "Mumbai Notebook: Squeeze to India's Cash-Strapped Carriers". The Wall Street Journal. Retrieved 2008-11-27. {{cite news}}: Unknown parameter |coauthors= ignored (|author= suggested) (help)
  59. "Mumbai terrorist attacks: England set to leave India but Test series could still go ahead". The Daily Telegraph. 2008-11-27. Retrieved 2008-11-28. {{cite news}}: Check date values in: |date= (help)
  60. "Mumbai terror attack: T20 Champions League postponed". Express India. 2008-11-27. Retrieved 2008-11-28. {{cite news}}: Check date values in: |date= (help)
  61. "NSG sanitising Taj Hotel". Rediff.com. November 26, 2008. Retrieved 2008-11-29.