Jump to content

അജ്മൽ കസബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അജ്മൽ കസബ്
اجمل قصاب
പ്രമാണം:Mohammed Ajmal Kasab.jpg
ജനനം
മുഹമ്മദ്‌ അജ്മൽ അമീർ കസബ്

(1987-07-13)13 ജൂലൈ 1987[1]
മരണം21 നവംബർ 2012(2012-11-21) (പ്രായം 25)
മരണ കാരണംExecution by hanging
ദേശീയതപാകിസ്താനി
ക്രിമിനൽ ശിക്ഷവധശിക്ഷ
ക്രിമിനൽ പദവിതൂക്കിലേറ്റിയുള്ള വധ ശിക്ഷ at 7:30 a.m. (IST) on 21 November 2012
Place – Yerwada Central Jail, Pune[3][4]
ലക്ഷ്യംതീവ്രവാദം
ചുമത്തപ്പെട്ട കുറ്റ(ങ്ങൾ)കൊലപാതകം
ഗൂഢാലോചന
ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യൽ
സ്ഫോടകവസ്തുക്കൾ കൈവശം വയ്ക്കൽ

അജ്മൽ കസബ് എന്നു കൂടുതലായറിയപ്പെടുന്ന മുഹമ്മദ് അജ്മൽ അമീർ കസബ്(ഉർദു: محمد اجمل امیر قصاب; 1987 ജൂലൈ 13 - 2012 നവംബർ 21) 2008-ലെ മുംബൈ അക്രമണപരമ്പരയിൽ പങ്കാളിയായ ഒരു പാകിസ്താൻ പൗരനാണ്‌.[5][6]

ഈ ആക്രമണ പരമ്പരക്കു ശേഷം ജീവനോടെ പിടിയിലായ ഏക തീവ്രവാദി കസബാണ്‌. കസബ് ഒരു പാകിസ്താൻ പൗരനാണെന്ന കാര്യം പാകിസ്താൻ ആദ്യം നിഷേധിച്ചുവെങ്കിലും 2009 ജനുവരിയിൽ അക്കാര്യം അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചു.[7] 2010 മേയ് 3-നു് മുംബൈയിലെ ആർതർ റോഡ് ജയിലിലെ പ്രത്യേക കോടതി കസബ് കൊലപാതകം, രാജ്യത്തിനെതിരെയുള്ള യുദ്ധം, ആയുധങ്ങൾ സൂക്ഷിക്കൽ, തുടങ്ങിയ കാരണങ്ങൾ ചുമത്തി കുറ്റക്കാരനാണെന്ന് കണ്ടെത്തി.[8] 2010 മേയ് 6-ന്‌ ഇതേ കോടതി നാല് കുറ്റങ്ങൾക്ക് വധശിക്ഷ, അഞ്ച് കുറ്റങ്ങൾക്ക് ജീവപര്യന്തം എന്ന രീതിയിൽ ശിക്ഷ പ്രഖ്യാപിച്ചു.

2011 ഫെബ്രുവരി 21 ന് മുംബൈ ഹൈക്കോടതി വധശിക്ഷ ശരിവെച്ചു. ഇതിനെ തുടർന്ന് വധശിക്ഷ റദ്ദുചെയ്യുന്നതിനായി സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഒക്ടോബർ 21 ന് സുപ്രീംകോടതിയും കീഴ്ക്കോടതി വിധികൾ ശരിവെച്ചു. ഇതിനെതിരായി 2012 ആഗസ്റ്റ് 29 ന് സമർപ്പിച്ച പുന:പ്പരിശോധനാ ഹർജിയും സുപ്രീംകോടതി തള്ളി. തുടർന്ന് രാഷ്ട്രപതി പ്രണബ് മുഖർജി മുൻപാകെ കസബ് ദയാഹർജി സമർപ്പിച്ചുവെങ്കിലും നവംബർ 5 ന് അദ്ദേഹവും അത് നിരാകരിച്ചു. ഇതിനെ തുടർന്ന് അജ്മൽ കസബിനെ 2012 നവംബർ 21ന് രാവിലെ 7.30ന് പുനെയിലെ യെർവാദ ജയിലിൽ തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കി.[9][10]

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; TH 4120451 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Mumbai gunman Kasab hanged on four-year anniversary of attack". Business Week. Retrieved 21 November 2012 {{cite journal}}: Invalid |ref=harv (help)CS1 maint: postscript (link)
  3. "Ajmal Kasab hanged today at 7:30 am (0200 GMT) today". oneindia. Archived from the original on 2014-07-03. Retrieved 21 November 2012 {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)CS1 maint: postscript (link)
  4. "Ajmal Kasab hanged at Pune's Yerawada Jail". Yahoo! News. Retrieved 21 November 2012.
  5. "Planned 9/11 at Taj: Caught Terrorist". Zee News. 2008-11-29. Archived from the original on 2008-12-25. Retrieved 2010-05-06.
  6. "'Please give me saline'". Bangalore Mirror. 2008-11-29. Archived from the original on 2009-03-02. Retrieved 2010-05-06.
  7. "Surviving gunman's identity established as Pakistani". Dawn (Pakistani Newspaper). 2009-01-07. Archived from the original on 2009-05-28. Retrieved 2009-01-07.
  8. Irani, Delnaaz (2010 May 3). "Surviving Mumbai gunman convicted over attacks". BBC News. Retrieved 2010 May 3. {{cite web}}: Check date values in: |accessdate= and |date= (help)
  9. അജ്മൽ കസബ്: കഥ ഇതുവരെ, retrieved 2012 നവംബർ 21 {{citation}}: Check date values in: |accessdate= (help)
  10. timesofindia (2012 നവംബർ 21). "പൂനയിലെ യർവാഡാ ജെയിലിൽ അജമൽ കസബിനെ തൂക്കിക്കൊന്ന്, മറവുചെയ്തു". ടൈംസ് ഓഫ് ഇന്ത്യ. Retrieved 2012 നവംബർ 21. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=അജ്മൽ_കസബ്&oldid=3800899" എന്ന താളിൽനിന്ന് ശേഖരിച്ചത്