Jump to content

സന്ദീപ് ഉണ്ണിക്കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ
(1977-03-15)മാർച്ച് 15, 1977 – നവംബർ 28, 2008(2008-11-28) (പ്രായം 31)

ജനനസ്ഥലം കോഴിക്കോട്, കേരളം
മരണസ്ഥലം മുംബൈ, മഹാരാഷ്ട്ര
Allegiance  India
Service/branch ഇന്ത്യൻ കരസേന, ദേശീയ സുരക്ഷാസേന
Years of service 1999-2008
പദവി മേജർ, കമാൻഡോ
Unit 51 SAG, NSG
7 BIHAR
ബഹുമതികൾ അശോക് ചക്ര

2008 നവംബറിൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനിടയിൽ പാക്കിസ്ഥാൻ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരസൈനികനാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ് (N.S.G) കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ (മാർച്ച് 15, 1977നവംബർ 28, 2008[1][2]കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ സ്വദേശിയായ അദ്ദേഹം ജോലിസംബന്ധമായി ബാംഗ്ലൂരിലായിരുന്നു താമസിച്ചിരുന്നത്.[1] ആർമി മേജറായിരുന്ന സന്ദീപ് ദേശീയ സുരക്ഷാസേനയിൽ (NSG) ഡെപ്യൂട്ടേഷനിൽ പരിശീലകനായി ജോലി ചെയ്യുന്നതിനിടെ താജ് ഹോട്ടലിൽ തമ്പടിച്ചിരുന്ന പാകിസ്ഥാൻ തീവ്രവാദികളുമായി നേരിട്ടു നടന്ന ഏറ്റുമുട്ടലിനിടയിൽ ബന്ധികളാക്കപ്പെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. [3] സ്വജീവൻ വെടിഞ്ഞും രാഷ്ട്രസംരക്ഷണം എന്ന കടമ നിറവേറ്റിയ അദ്ദേഹത്തെ രാജ്യം മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു.

ജീവിതരേഖ

[തിരുത്തുക]

ഐ.എസ്.ആർ.ഒ. ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണൻറെയും ധനലക്ഷ്മിയുടെയും മകനാണ് സന്ദീപ്. ഉൽസൂരിലെ ഫ്രാങ്ക് ആന്റണി പബ്ലിക് സ്കൂളിലാണ് സന്ദീപ് തന്റെ 14 വർഷം നീണ്ട വിദ്യാഭ്യാസ ജീവിതം നയിച്ചത്. 1995-ൽ ഇവിടെനിന്ന് ശാസ്ത്രത്തിൽ ബിരുദവും നേടി.[2] പഠനകാലത്ത് കായിക ഇനങ്ങളിൽ ഏറെ താല്പര്യം കാണിച്ചിരുന്ന സന്ദീപ് സ്കൂളിലെ മികച്ച ഓട്ടക്കാരനായിരുന്നു.[4]

സൈനികജീവിതം

[തിരുത്തുക]

1995-ൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ ചേർന്നു. പഠനത്തിനുശേഷം 1999-ൽ ഇന്ത്യൻ കരസേനയുടെ ബിഹാർ റെജിമെൻറിൽ ചേർന്നു. കരസേനയിലെ സൈനികജീവിതത്തിനിടയിൽ ജമ്മു കശ്മീർ, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ ദേശവിരുദ്ധ പ്രവർത്തനം നേരിടാനും അദ്ദേഹം നിയോഗിക്കപ്പെട്ടു.[2] 2007 ജനുവരി മുതൽ ദേശീയ സുരക്ഷാസേനയിൽ ഡെപ്യൂട്ടേഷനിൽ പ്രവേശിച്ചു.[2] അവിടെ അദ്ദേഹം 51 സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിലായിരുന്നു പ്രവർത്തിച്ചിരുന്നത്.[3]

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

[തിരുത്തുക]

2008-ൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. തീവ്രവാദികൾ നിലയുറപ്പിച്ച താജ് ഹോട്ടലിലേക്ക് കമാൻഡോകൾ നടത്തിയ പ്രത്യാക്രമണം ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്നായിരുന്നു അറിയപ്പെട്ടത്. ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ അവിടെനിന്ന് മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.[5]

അന്ത്യയാത്ര

[തിരുത്തുക]

നവംബർ 29-ന് ബാംഗ്ലൂരിലെ വസതിയിലെത്തിച്ച സന്ദീപിന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.[2]

സൈനികബഹുമതി

[തിരുത്തുക]

ഭീകരാക്രമണത്തിൽ ജീവത്യാഗം ചെയ്തതിനെ മാനിച്ച് ഭാരത സർക്കാർ സന്ദീപ് ഉണ്ണിക്കൃഷ്ണന് മരണാനന്തര ബഹുമതിയായി അശോകചക്ര നൽകി ആദരിച്ചു.[6]

ഇതും കാണുക

[തിരുത്തുക]

ഹേമന്ത് കർകരെ

ജീവചരിത്രം

[തിരുത്തുക]

സന്ദീപ് ഉണ്ണികൃഷ്ണൻ്റെ ജീവിത കഥയെ അടിസ്ഥാനമാക്കി തെലുങ്ക് സംവിധായകൻ ശശി കിരൺ തിക സംവിധാനം ചെയ്ത മേജർ എന്ന ചലച്ചിത്രം 24 മെയ് 2022ൽ തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസ് ചെയ്ത ഈ സിനിമ മലയാളത്തിലും ഇതേ ദിവസത്തിൽ തന്നേ റിലീസ് ചെയ്തിരുന്നു. സന്ദീപ് ഉണ്ണികൃഷ്ണൻ്റെ വേഷത്തിൽ അവതരിച്ചത് തെലുങ്ക് താരം ആദിവി സേഷാണ്. ഈ സിനിമ നിർമ്മിച്ചത് തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായ മഹേഷ് ബാബുവാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Army Major from Kerala dies in Mumbai encounter" (in ഇംഗ്ലീഷ്). WebIndia 123. നവംബർ 28. Archived from the original on 2012-02-13. Retrieved നവംബർ 28, 2008. {{cite news}}: Check date values in: |date= (help)
  2. 2.0 2.1 2.2 2.3 2.4 "B'lore: Tearful adieu to brave heart Sandeep" (in ഇംഗ്ലീഷ്). Mangalorean. നവംബർ 29. Archived from the original on 2008-12-04. Retrieved ഡിസംബർ 1, 2008. {{cite news}}: Check date values in: |date= (help)
  3. 3.0 3.1 "2 NSG men killed, six others injured in Mumbai gunbattles" (in ഇംഗ്ലീഷ്). PTI. നവംബർ 28. Retrieved നവംബർ 28, 2008. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Maj Sandeep UnniKrishnan - A school remembers" (in ഇംഗ്ലീഷ്). Times of India. Retrieved ഡിസംബർ 1, 2008.
  5. "Sandeep Unnikrishnan waged a valiant battle against terrorists" (in ഇംഗ്ലീഷ്). The Hindu. നവംബർ 29, 2008. Archived from the original on 2008-12-02. Retrieved ഡിസംബർ 1, 2008.
  6. "സന്ദീപും ജോജനും അടക്കം 11 സൈനികർക്ക്‌ അശോകചക്ര". മാതൃഭൂമി. ജനുവരി 23, 2009. Archived from the original on 2009-01-26. Retrieved ജനുവരി 23, 2009.



"https://ml.wikipedia.org/w/index.php?title=സന്ദീപ്_ഉണ്ണിക്കൃഷ്ണൻ&oldid=3917813" എന്ന താളിൽനിന്ന് ശേഖരിച്ചത്