ദക്ഷിണ മുംബൈ
ദൃശ്യരൂപം
ദക്ഷിണ മുംബൈ | |
|---|---|
മുംബൈ നഗരഭാഗം | |
ദക്ഷിണമുംബൈയിലെ അംബരചുംബികളുടെ രാത്രിദൃശ്യം | |
ദക്ഷിണമുംബൈ ഓറഞ്ച് നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു | |
| Coordinates (India Post Office GPO): 18°56′20″N 72°50′14″E / 18.9389245°N 72.8372392°E | |
| Country | ഇന്ത്യ |
| State | മഹാരാഷ്ട്ര |
| District | മുംബൈ |
| City | മുംബൈ |
| Wards | A, B, C, D, E, FS, FN, GS, GN |
| വിസ്തീർണ്ണം | |
• ആകെ | 67.7 ച.കി.മീ. (26.1 ച മൈ) |
| ജനസംഖ്യ (2011) | |
• ആകെ | 31,45,966 |
| • ജനസാന്ദ്രത | 46,000/ച.കി.മീ. (1,20,000/ച മൈ) |
| സമയമേഖല | UTC+5:30 (IST) |

മുംബൈ നഗരത്തിന്റെ തെക്കേമുനമ്പും അതിനോടനുബന്ധിച്ച പ്രദേശങ്ങളുമാണ് ‘’’ദക്ഷിണ മുംബൈ’’’ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെഏറ്റവും സമ്പന്നമായ നഗരഭാഗമാണിത്[1]. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഭൂമിവിലയും വാടകയും ഉള്ള പ്രദേശങ്ങളിലൊന്നാണ് ദക്ഷിണ മുംബൈ. സൗത്ത് ബോംബേ എന്നതിന്റെ ചുരുക്കപ്പേരായി ‘SOBO’ എന്ന് മാധ്യമങ്ങളിലും മറ്റും ദക്ഷിണ മുംബൈ വിവക്ഷിക്കപ്പെടാറുണ്ട്. [2]
ഏറ്റവും വിലയേറിയ വീടുകളിലൊന്നായ മുകേഷ് അംബാനിയുടെ ആന്റിലിയ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]സാൽസെറ്റ് ദ്വീപിന്റെ തെക്കേ മുനമ്പാണ് ദക്ഷിണ മുംബൈ. കൊളാബ മുതൽ മാഹിം വരെയുള്ള പ്രദേശമാണ് പൊതുവേ ദക്ഷിണ മുംബൈ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. കിഴക്ക് മുംബൈ തുറമുഖവും പടിഞ്ഞാറ് അറബിക്കടലുമാണ് അതിരുകൾ.
| ദക്ഷിണ മുംബൈ: ജനസംഖ്യ | |||
|---|---|---|---|
| Census | Pop. | %± | |
| 1971 | 30,70,380 | ||
| 1981 | 32,85,040 | 7.0% | |
| 1991 | 31,74,910 | -3.4% | |
| 2001 | 33,26,840 | 4.8% | |
| Est. 2011 | 31,45,966 | -5.4% | |
| Source: MMRDA[3] Data is based on Government of India Census. | |||