സാൽസെറ്റ് ദ്വീപ്
Geography | |
---|---|
Location | അറബിക്കടൽ |
Coordinates | Coordinates: 19°12′N 72°54′E / 19.200°N 72.900°E |
Area | 619 കി.m2 (239 ച മൈ) |
Highest elevation | 467 m (1,532 ft) |
Administration | |
India | |
Demographics | |
Population | 15,111,974 |
Pop. density | 24,414 /km2 (63,232 /sq mi) |
ഇന്ത്യയുടെ പടിഞ്ഞാറേ തീരത്ത് മഹാരാഷ്ട്ര സംസ്ഥാനത്ത് അറബിക്കടലിലായി സ്ഥിതി ചെയ്യുന്ന ദ്വീപാണ് സാൽസെറ്റ് ദ്വീപ്. മുംബൈ, താനെ എന്നീ വൻ നഗരങ്ങൾ ഈ ദ്വീപിലാണ്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപുകളിലൊന്നാണ് സാൽസെറ്റ് ദ്വീപ്. ഏകദേശം 619 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപിൽ 15.1 ദശലക്ഷം ആളുകൾ വസിക്കുന്നു.
സ്ഥാനം[തിരുത്തുക]
വടക്ക് ദിക്കിൽ വസായ് ഉൾക്കടൽ, വടക്കു കിഴക്ക് ഭാഗത്ത് ഉല്ലാസ് നദി, കിഴക്ക് ഭാഗത്ത് മുംബൈ തുറമുഖവും താനെ ഉൾക്കടലും, തെക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും അറബിക്കടൽ എന്നിവയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ബോംബേ നഗരവികസനത്തിന്റെ ഭാഗമായി ഏഴു ദ്വീപുകൾ സംയോജിപ്പിച്ചുണ്ടാക്കിയ പ്രദേശം സാൽസെറ്റ് ദ്വീപിന്റെ തെക്കേ മുനമ്പായി നിലകൊള്ളുന്നു[1].
പണ്ട് സാൽസെറ്റ് ദ്വീപിന്റെ തെക്കുകിഴക്കായി സ്ഥിതിചെയ്തിരുന്ന ട്രോംബേ ദ്വീപും ചതുപ്പുകൾ നികത്തിയതിന്റെ ഫലമായി ഇന്ന് ഇതിനോട് കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു.
മീരാ-ഭയന്തർ ഉപനഗരം ഇതിന്റെ വടക്ക് പടിഞ്ഞാറേ മൂലയിൽ സ്ഥിതി ചെയ്യുന്നു. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സാൽസെറ്റ് ദ്വീപിലാണ്. മുംബൈ സിറ്റി, മുംബൈ സബർബൻ, താനെ എന്നീ മൂന്ന് ജില്ലകളിലാണ് സാൽസെറ്റ് ദ്വീപിലെ വിവിധപ്രദേശങ്ങൾ[2].
അവലംബം[തിരുത്തുക]
- ↑ "Geography - Salsette group of Islands". Maharashtra State Gazetteer, Greater Bombay district. 1987. ശേഖരിച്ചത് 24 March 2012.
- ↑ "2.17.1 Existing Situation" (PDF). Mumbai city Development Plan 2005. ശേഖരിച്ചത് 24 March 2012.[പ്രവർത്തിക്കാത്ത കണ്ണി]