ദുരഭിമാനക്കൊല
ഒരു സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ അഭിമാനക്ഷതിനു കാരണമായി എന്ന കുറ്റം ചുമത്തി ഒരു വ്യക്തിയെ ആ കുടുംബത്തിലെ/സമൂഹത്തിലെ മറ്റ് അംഗങ്ങൾ കൊലചെയ്യുന്നതിനെ അഭിമാനക്കൊല അഥവാ ദുരഭിമാനക്കൊല എന്നു വിശേഷിപ്പിക്കുന്നു.
വർഷം തോറും 20,000ത്തിലധികം സ്ത്രീകൾ ദുരഭിമാനക്കൊലക്ക് വിധേയമാകുന്നതായി മദ്ധ്യപൂർവേഷ്യയിലെയും പശ്ചിമേഷ്യയിലെയും വനിതാസംഘടനകൾ വിശ്വസിക്കുന്നു[1] കേരളത്തിൽ 2018മെയ് മാസത്തിൽ കോട്ടയം സ്വദേശിയായ കെവിൻ ജോസഫ് ദളിത് ക്രിസ്ത്യാനി യുവാവ് ദുരഭിമാനക്കൊലയ്ക്ക് ഇരയാത് കേരളത്തെ ഞെട്ടിച്ചിരുന്നു. കെവിൻ വിവാഹം ചെയ്തതു സവർണ ക്രിസ്ത്യൻ വിഭാഗത്തിലെ പെണ്കുട്ടിയെ ആയിരുന്നു
നിർവചനങ്ങൾ
[തിരുത്തുക]ഹ്യൂമൻ റൈറ്റ്സ് വാച്ച് ദുരഭിമാനക്കൊലയെ താഴെ പറയും പ്രകാരം നിർവചിച്ചിരിക്കുന്നു.
“ | കുടുംബത്തിനു മാനഹാനി വരുത്തി എന്ന കാരണത്താൽ കുടുംബത്തിലെ ആൺ അംഗങ്ങൾ പെൺ അംഗങ്ങൾക്കു നേരെ നടത്തുന്ന പ്രതികാര നടപടികൾ, പൊതുവേ കൊലപാതകം,ആണ് ദുരഭിമാനക്കൊല. തീരുമാനിച്ച വിവാഹത്തിന് തയ്യാറാവാതിരിക്കൽ,ലൈംഗിക അതിക്രമത്തിന്റെ ഇരയാകൽ, വിവാഹമോചനത്തിനു ശ്രമിക്കൽ -അതിക്രമകാരിയായ ഭർത്താവാണെങ്കിലും, അല്ലെങ്കിൽ ചാരിത്ര്യം ചോദ്യംചെയ്യപ്പെടുക തുടങ്ങി പലകാരണങ്ങളാലും ഒരു സ്ത്രീ ഇതിനിരയാവാം. കുടുംബത്തിനു 'മാനഹാനിക്കു കാരണമാവുന്ന രീതിയിൽ പ്രവർത്തിച്ചു എന്ന കേവല വിവരം മതി അവളുടെ ജീവനു ഭീഷണിയുണ്ടാവാൻ[2] | ” |
ഒരു കുടുംബത്തിലെ സ്ത്രീയുമായി അനഭിമതമായ ബന്ധത്തിലേർപ്പെട്ടു എന്ന കാരണത്താൽ ആ സ്ത്രീയുടെ ബന്ധുക്കളാൽ ഒരു പുരുഷനും ദുരഭിമാനക്കൊലക്കിരയാകാവുന്നതാണ്. [3] ദുരഭിമാനക്കൊല നടത്തിവരുന്ന സംസ്കാരങ്ങളിൽ ഈ പദം സ്ത്രീയേയും പുരുഷനെയും വധിക്കുന്നതിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു [4]
സാമൂഹിക അസമത്വത്തിനെതിരെ പ്രവർത്തിക്കുന്ന വനിതകൾ, മറ്റു സമൂഹങ്ങളുമായി പരസ്യമായി ഇടപഴകുന്ന സ്ത്രീകൾ, മറ്റുമതങ്ങളിലെയും സമൂഹങ്ങളിലേയും ആചാരങ്ങളിലേർപ്പെടുന്നവർ , പൊതുജീവിത,രാഷ്ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ (ഉദാ:ഫെമിനിസ്റ്റുകൾ) എന്നിവർ ആക്രമണത്തിനിരയാകാം. [5]
അവലംബം
[തിരുത്തുക]- ↑ Robert Fisk (7 September 2010). "Robert Fisk: The crimewave that shames the world". London: The Independent. Retrieved 8 September 2010.
- ↑ "Violence Against Women and "Honor" Crimes". Human Rights Watch. Retrieved 2001-04-06.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ Afghan couple stoned to death – Central & South Asia. Al Jazeera English (2010-08-16). Retrieved on 2011-10-01.
- ↑ Teen Lovers killed in India Honor Killing. LiveLeak.com
- ↑ (in Swedish)"Fadimes minnesfond". fadimesminne.nu. Retrieved 2007-06-06.
{{cite web}}
: Italic or bold markup not allowed in:|publisher=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- UK police start 'honour' crime plan (Al Jazeera News)
- One Woman's Brave Struggle to Expose "Honor Killings" (PBS WIDE ANGLE)
- Bill in Parliament to curb honour killing :Moily