ഇന്ദിരാഗാന്ധി വള്ളംകളി
(Indira Gandhi Boat Race എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
കേരളത്തിലെ എറണാകുളം ജില്ലയിലെ കൊച്ചി കായലിൽ എല്ലാ വർഷവും ഡിസംബർ അവസാനം നടത്തുന്ന ഒരു വള്ളംകളിയാണ് ഇന്ദിരാഗാന്ധി വള്ളംകളി. ഇന്ന് കേരളത്തിലെ പ്രശസ്തമായ വള്ളംകളികളിൽ ഒന്നാണ് ഇത്. കേരളത്തിലെ വിനോദസഞ്ചാര വികസനത്തിനായി ആണ് ഈ വള്ളംകളി നടത്തുന്നത്. ചെണ്ടമേളങ്ങളും ആഘോഷങ്ങളുമായി നടത്തുന്ന ഈ വള്ളംകളി നയനാനന്ദകരമായ ഒരു അനുഭവമാണ്.
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഓർമ്മക്കാണ് ഈ ട്രോഫി സമർപ്പിച്ചിരിക്കുന്നത്.