ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hat Khanom–Mu Ko Thale Tai National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനം
Hat Khanom–Mu Ko Thale Tai National Park
หาดขนอม-หมู่เกาะทะเลใต้
Khanom Beach.jpg
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
Locationനഖോൺ സി ഥമാരാട്ട് പ്രവിശ്യ, സൂററ്റ് തനി പ്രവിശ്യ
Nearest cityNakhon Si Thammarat
Coordinates9°13′0″N 99°51′0″E / 9.21667°N 99.85000°E / 9.21667; 99.85000Coordinates: 9°13′0″N 99°51′0″E / 9.21667°N 99.85000°E / 9.21667; 99.85000
Area739 km²
Establishedunder construction

ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനം (Thai: หาดขนอม-หมู่เกาะทะเลใต้) 2015-ൽ നിലവിൽവന്ന ഒരു ദേശീയോദ്യാനം ആണ്. തെക്കൻ തായ്ലാൻറിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. നഖോൺ സി ഥമാരാട്ട് പ്രവിശ്യയിലെ ഖനാം, സൈകോൺ ജില്ലകൾ, നഖോൺ സി തിമാരത് പ്രവിശ്യ, ഡോൺ സക്, കോ സാമുയി, സൂററ്റ് തനി പ്രവിശ്യ എന്നിവിടങ്ങളിൽ ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനം വ്യാപിപ്പിച്ചുകിടക്കുന്നു.[1] ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു -പാർക്കിനെ രണ്ട് പ്രധാന ഭാഗങ്ങളായി കണക്കാക്കുന്നു. ഹാറ്റ് ഖാനോം ഖാനോം ജില്ലയുടെ ബീച്ചുകളെ സൂചിപ്പിക്കുന്നു. തേൽ തായ് ദ്വീപസമൂഹത്തിൽ തായ്ലൻഡ് ഉൾക്കടലിൽ എട്ട് ദ്വീപുകൾ ഖാനോമിനും കോ സാമുയിയ്ക്കുമിടയിൽ ഉൾക്കൊള്ളുന്നു. കോ മത് ടാങ്, കോ മത് കോങ്, കോ റാപ്, കൊ ഹുവ ത ഖേ, കോ വാങ് നായി, കോ വാങ് നക്, കോ നോയി, കോ ത റായി, എല്ലാ ദ്വീപുകളും സെകോൺ, ഖാനോം ജില്ലകളിൽ നഖോൺ സി താമാരത് പ്രവിശ്യയിൽ കോ സാമുയി ജില്ല, സൂററ്റ് തനി എന്നിവിടങ്ങളിലായി കാണപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂരിഭാഗം പ്രദേശങ്ങളും പ്രാഥമിക വനങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. അത് പല കരകളുടെ ഉറവിടമാണ്. ഈ പാർക്കിൽ ചുണ്ണാമ്പു പാറകളും മലനിരകളും കാണപ്പെടുന്നു. വടക്കൻ നഖോൺ സൈ ധർമരാട്ട് മലനിരകളിലെ ചുണ്ണാമ്പുകല്ലും ഷെയ്ൽ മലനിരകളുമൊക്കെയായി ജില്ലയുടെ തീരത്ത് നിരവധി ബീച്ചുകൾ ഉൾക്കൊള്ളുന്നു.

കാലാവസ്ഥ[തിരുത്തുക]

തെക്കുപടിഞ്ഞാറനും വടക്കുകിഴക്കൻ കാറ്റും വർഷാവർഷം മഴ വർഷിക്കുന്നു. വേനൽക്കാലം (ഫെബ്രുവരി-ഏപ്രിൽ), മഴക്കാലം (മെയ് ജനുവരി) എന്നീ രണ്ട് സീസണുകൾ കാണപ്പെടുന്നു.[2]

സസ്യ ജീവ ജാലങ്ങൾ[തിരുത്തുക]

ദേശീയോദ്യാനത്തിലെ പിങ്ക് ഡോൾഫിൻ

പ്രാഥമിക വനങ്ങളിൽ ഇൻറ്സിയ പാലെംമ്പാനിക, ഡിപ്റ്റെറോകാർപസ് സ്പീഷ്യസ്, അയൺ വുഡ്, സാന്റൊറികം കൊയ്റ്റ്ജാപ്പ്, ഇന്ത്യൻ ഓക്ക്, കണ്ടൽ കാടുകളിൽ കണ്ടൽച്ചെടികൾ പോലുള്ള വിലപ്പെട്ട സസ്യങ്ങളും ടബൂണും തെസ്പേഷ്യ പോപ്ലൂനോയ്ഡുകളും കാണപ്പെടുന്നു. ചുണ്ണാമ്പു പർവ്വതത്തിൽ ചാൻപാ, ഒപ്പെൻഷിയ ഇലേഷിയർ എന്നീ സസ്യങ്ങൾ ഉൾക്കൊള്ളുന്നു.

സസ് സ്ക്രോഫ (കാട്ടുപന്നി), കുരങ്ങൻ, സെമ്ന്വ, അണ്ണാൻ, മെനെതെസ് ബെർഡ്മോറൈ (ഇന്തോ-ചൈനീസ് ഗ്രൌണ്ട് അണ്ണാൻ), നിമോർഹിഡസ് സുമാത്രൻസിസ്, മൂണ്ടിയാകസ് മുംജാക്ക്, അർസസ് മലയാനസ്, കടുവ, ഗിബൺ, മലയൻ സൺ ബീയർ എന്നീ സസ്തനികളും ഇവിടെ കാണപ്പെടുന്നു.

സ്പിലോർണിസ് ചീല, ട്രെറോൺ കർവിരോസ്ട്ര (തിക്ക്- ബിൽഡ് പീജിയോൺ), കോപ്സിക്കസ് സൗലാരിസ്, ഷമാ, പ്രാവ്, കോർമോറാൻറ്, നിക്കോബാർ പീജിയൻ, സീഗുൾ, ഈഗ്രറ്റ സാർക (പസഫിക് റീഫ്-ഇഗ്രറ്റ്), ഡ്യൂകുല ഈനിയ (ഗ്രീൻ ഇംപീരിയൽ) എന്നീ പക്ഷികളും ആമ, പാമ്പുകൾ, ചാമെലിയോൺ, എന്നീ ഉരഗങ്ങളും പലതരം തവളകൾ, ബുഫോ അസ്പർ എന്നീ ഉഭയജീവികളും ചന്ന സ്ട്രിറ്റസ് (സെപെന്തെഡ്), ഞണ്ട്, കൊഞ്ച്, ഉപ്പുവെള്ള മത്സ്യം, ബ്രൂക്ക് കാർപ്, സ്നേക്ക്ഹെഡ്സ് എന്നീ ജലാശയജീവികളും ഇവിടെ കാണപ്പെടുന്നു.

സൈകോൺ ഖാനോം തീരത്ത് ഒരു പ്രധാന ആകർഷണമാണ് പിങ്ക് ഡോൾഫിൻ. (സൌസ ചൈനെൻസിസ് ചൈനെൻസിസ് "പിങ്ക് ഡോൾഫിൻസ്" എന്ന് സാധാരണ അറിയപ്പെടുന്നു) ഗൾഫ് ഓഫ് തായ്ലന്റിന്റെ തീരങ്ങളിലെ ആഴക്കടലിലാണ് ഇത് കാണപ്പെടുന്നത്. [3]ഒക്ടോംബറിലും ഏപ്രിലിനുമിടയ്ക്കാണ് ഈ സസ്തനിയെ കാണാൻ കഴിയുന്നത്. വംശനാശം സംഭവിക്കുന്ന ജീവിയായി ഇതിനെ കണക്കാക്കപ്പെടുന്നു.

ചിത്രശാല[തിരുത്തുക]

ഹാറ്റ് ഖാനോം-മു കോ തേൽ തായ് ദേശീയോദ്യാനത്തിലെ വിവിധ ദൃശ്യങ്ങൾ.

അവലംബം[തിരുത്തുക]

  1. "Hat Khanom - Mu Ko Thale Tai National Park". Department of National Parks (Thailand). മൂലതാളിൽ നിന്നും 25 February 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 November 2015.
  2. "Hat Khanom - Mu Ko Thale Tai National Park". Department of National Parks (Thailand). Archived from the original on 25 February 2016. Retrieved 4 November 2015.
  3. https://books.google.co.in/books?id=nZ5tBAAAQBAJ&pg=PA190&lpg=PA190&dq=Hat+Khanom%E2%80%93Mu+Ko+Thale+Tai+National+Park+pink+dolphin&source=bl&ots=JU7jbYRGIn&sig=uiob-nb0jr7yEJOWSy5E-qpyK0o&hl=en&sa=X&ved=2ahUKEwjFmsvY1LPeAhVWVH0KHcilBJ8Q6AEwDXoECAMQAQ#v=onepage&q=Hat%20Khanom%E2%80%93Mu%20Ko%20Thale%20Tai%20National%20Park%20pink%20dolphin&f=false

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • DK, 2014, DK Eyewitness Travel Guide Thailand's Beaches & Islands, Dorling Kindersley Ltd. ISBN: 0241013631, 9780241013632.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]