Jump to content

ഖുൺ ചായ് ദേശീയോദ്യാനം

Coordinates: 19°9′11″N 99°28′2″E / 19.15306°N 99.46722°E / 19.15306; 99.46722
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Khun Chae National Park
อุทยานแห่งชาติขุนแจ
Overlooking a sea of clouds in the park
Map showing the location of Khun Chae National Park
Map showing the location of Khun Chae National Park
Park location in Thailand
LocationChiang Rai Province, Thailand
Nearest cityPhayao
Coordinates19°9′11″N 99°28′2″E / 19.15306°N 99.46722°E / 19.15306; 99.46722
Area270 km2 (100 sq mi)
Established1995 (1995)[1]
Governing bodyDepartment of National Parks, Wildlife and Plant Conservation

ഖുൺ ചായ് ദേശീയോദ്യാനം (Thai: อุทยานแห่งชาติขุนแจ) തായ്‌ലാന്റിലെ ചിയാങ് റായി പ്രവിശ്യയിലെ ഒരു ദേശീയോദ്യാനമാണ്. ഉയർന്ന കൊടുമുടികളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞതാണിത്.

സസ്യജാലവും ജന്തുജാലവും

[തിരുത്തുക]

ഉയരമനുസരിച്ച് അനേകം തരം വനമേഖലകൾ ഉണ്ട്. മുളകൾ നിറഞ്ഞ വനം,ഇലകൊഴിയും വനങ്ങൾ, പൈന്മരക്കാടുകൾ, മഴക്കാടുകൾ, നിത്യഹരിതവനങ്ങൾ എന്നിവ ഇവിടെക്കാണാം.[2]

Leopard cat

ജന്തുജാലങ്ങളിൽ കറുത്ത ഏഷ്യൻ കരടി, സയാമീസ് മുയൽ, സുമാത്രൻ മെറോ, കുരയ്ക്കുന്ന മാൻ, ഹോഗ് ബാഡ്ജർ, തേവാങ്ക്, വെള്ളകൈകളുള്ള ഗിബ്ബൻ കുരങ്ങ്, പുള്ളിപ്പുലിപ്പൂച്ച, കാട്ടുപന്നി എന്നിവ ഉൾപ്പെടുന്നു. ഉരഗങ്ങളിൽ രാജവെമ്പാല, പല്ലികൾ, അരണ എന്നിവ കാണപ്പെടുന്നു.[1]

Scarlet minivet

സ്കാർലെറ്റ് മിനിവെറ്റ്, ചുവന്ന കാട്ടുകോഴി, പ്രാപ്പിടിയൻ, കാക്കത്തമ്പുരാൻ, white-crowned forktail, മീൻകൂമൻ, ചുട്ടിപ്പരുന്ത്, ഗൗളിക്കിളി, blue-throated barbet, ചെമ്പുകൊട്ടി, നാടൻ ഇലക്കിളി തുടങ്ങിയ പക്ഷികളും ഇവിടെയുണ്ട്.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Khun Chae National Park". Department of National Parks (Thailand). Archived from the original on 10 November 2013. Retrieved 13 April 2014.
  2. "National Parks in Thailand: Khao Lak-Lam Ru National Park" (PDF). Department of National Parks (Thailand). 2015. pp. 40–41. Retrieved 26 May 2017.
"https://ml.wikipedia.org/w/index.php?title=ഖുൺ_ചായ്_ദേശീയോദ്യാനം&oldid=3507706" എന്ന താളിൽനിന്ന് ശേഖരിച്ചത്