നംടോക് സാം ലാൻ ദേശീയോദ്യാനം
നംടോക് സാം ലാൻ ദേശീയോദ്യാനം Namtok Sam Lan National Park | |
---|---|
อุทยานแห่งชาติน้ำตกสามหลั่น | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
![]() Near visitor centre | |
Location | സരബുരി പ്രവിശ്യ, തായ്‌ലാന്റ് |
Nearest city | സരബുരി |
Coordinates | 14°26′14″N 100°57′47″E / 14.43722°N 100.96306°E |
Area | 45 കി.m2 (480,000,000 sq ft) |
Established | ജൂൺ 1981 |
Governing body | Department of National Parks, Wildlife and Plant Conservation |
നംടോക് സാം ലാൻ ദേശീയോദ്യാനം തായ്‌ലാന്റിലെ സരബുരി പ്രവിശ്യയിലെ, ദേശീയോദ്യാനമാണ്. ഖാവോ സാം ലാൻ ലാൻ ദേശീയോദ്യാനം, ഫ്രാ പുട്ടചായി ദേശീയോദ്യാനം എന്നിവ ദേശീയോദ്യാനത്തിന്റെ മറ്റ് പേരുകളിൽ ഉൾപ്പെടുന്നു. വെള്ളച്ചാട്ടങ്ങൾ, റിസർവോയർ, വനപ്രദേശങ്ങൾ എന്നിവയുൾപ്പെടുന്ന ദേശീയോദ്യാനം വാട്ട് ഫ്രാ പുട്ടചായി ഗുഹ ക്ഷേത്രത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം[തിരുത്തുക]
നംടോക് സാം ലാൻ ദേശീയോദ്യാനം സരബുരിയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ (4 മൈൽ) തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്നു. പാർക്ക് മേഖലയുടെ വിസ്തീർണ്ണം 45 ചതുരശ്ര കിലോമീറ്റർ (17 ച മൈം) ആണ്. കെയ്ംഗ് ഖോയ് ജില്ല, നോങ് ഖെ ജില്ല, വിഹാൻ ഡാങ്ങ് ജില്ല, മ്യാങ് സരാബുരി ജില്ല എന്നീ നാലു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 329 മീറ്റർ (1,079 അടി) ഉയരമുള്ള ഖാവോ ഖോക് കൊടുമുടിയാണ് ഏറ്റവും ഉയർന്ന സ്ഥലം.[1]
ചരിത്രം[തിരുത്തുക]
രണ്ടാം ലോക മഹായുദ്ധസമയത്ത് ജാപ്പനീസ് ആർമി ഈ പ്രദേശം ഒരു പാർപ്പിടമായി ഉപയോഗിച്ചു. ഇത് ദേശീയോദ്യാനത്തിലെ വനങ്ങളുടെ നാശത്തെ സാരമായി ബാധിച്ചു. 1960 ൽ തായ് ഗവൺമെൻറ് ഈ വനത്തിന്റെ പുനഃസ്ഥാപനം ആരംഭിക്കുകയും അതിനെ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്തു. 1981 ജൂൺ 2-നു നംടോക് സാം ലാൻ ദേശീയോദ്യാനമായി നാമനിർദ്ദശം ചെയ്തു.[1]
ആകർഷണങ്ങൾ[തിരുത്തുക]
വെള്ളച്ചാട്ടങ്ങൾ ദേശീയോദ്യാനത്തിൻെറ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നാണ്. ദേശീയോദ്യാനത്തിലെ സാം ലാൻ വെള്ളച്ചാട്ടം മൂന്നു തലങ്ങളിൽ കാണപ്പെടുന്നു. ഏകദേശം 5 മീറ്റർ (16 അടി) വീതം ഉയരം ഓരോ തലങ്ങളിൽ ഉണ്ട്. ഫൊ ഹിൻ ഡാറ്റ്, റോയി ക്യൂക് മാ, ടോൺ രാക് സായ് എന്നിവയാണ് മറ്റു വെള്ളച്ചാട്ടങ്ങൾ.[2]
സസ്യ ജന്തുജീവജാലങ്ങൾ[തിരുത്തുക]
നംടോക് സാം ലാൻ കാടുകൾ ഇലപൊഴിയും വനമാണ്. അയൺ വുഡ്, ബർമ്മൻ കരിമരം, കൈമരുത്, മഖ്ഹ, മുള, റട്ടൻ, ഓർക്കിഡ് എന്നിവ ഉൾപ്പെടുന്ന സസ്യജാലങ്ങൾ ഇവിടെ കാണപ്പെടുന്നു.[1]
ഫെസെന്റ്, കാട്ടുകോഴി, കേഴമാൻ, കാട്ടുപന്നി, അണ്ണാൻ എന്നീ ജന്തുജാലങ്ങളും കാണപ്പെടുന്നു. വിവിധതരം ബട്ടർഫ്ലൈ വർഗ്ഗങ്ങൾക്ക് ഈ ദേശീയോദ്യാനം ശ്രദ്ധേയമാണ്.[1][3]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 1.3 "Namtok Samlan National Park". Department of National Parks (Thailand). മൂലതാളിൽ നിന്നും 23 May 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 June 2013.
- ↑ "National Parks in Thailand: Namtok Sam Lan National Park" (PDF). Department of National Parks (Thailand). 2015. പുറങ്ങൾ. 196–197. ശേഖരിച്ചത് 26 May 2017.
- ↑ Williams, China; Bewer, Tim (February 2012). Lonely Planet Thailand (14th പതിപ്പ്.). Lonely Planet Publications. പുറങ്ങൾ. 171. ISBN 978-1-74179-714-5.
{{cite book}}
:|first2=
missing|last2=
(help); Unknown parameter|last2സസ്യ ജീവ ജാലങ്ങൾ=
ignored (help)