ഡോയി ഫു നങ് ദേശീയോദ്യാനം
ദൃശ്യരൂപം
ഡോയി ഫു നങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติดอยภูนาง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Phayao Province |
Coordinates | 19°00′N 100°10′E / 19.0°N 100.16°E[1] |
Area | 512 km2 |
Established | 2012 |
ഡോയി ഫു നങ് ദേശീയോദ്യാനം തായ്‌ലാന്റിലെ ഫയോ പ്രവിശ്യയിലെ ഡോക് ഖംടൈ, പോങ്, ചിയാങ്, മ്യുാൻ എന്നീ ജില്ലകളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. ഫി പാൻ മേഖല, മി യോം എന്നീ രണ്ടു പർവ്വതശൃംഖലയ്ക്കിടയിടയിലാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. ഇതിനിടയിൽ ഉള്ള പ്രദേശവും നംപി മേഖലയും സംരക്ഷിതമേഖലയല്ല. നിത്യഹരിതവനങ്ങളും, വരണ്ട ഇലപൊഴിയും കാടുകളും, ഉഷ്ണമേഖലാപ്രദേശങ്ങളിലെ അധികം ഉയരത്തിലല്ലാത്ത മഴക്കാടുകളും ഇവിടെ കാണപ്പെടുന്നു. 1,202 മീറ്റർ ഉയരമുള്ള ഡോയി ഫു നങ് കൊടുമുടിയിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേര് ലഭിച്ചത്. ഈ പർവ്വതത്തിൽ യോം നദിയുടെ രണ്ട് പോഷകനദികൾ ഒഴുകുന്നു. [2] റോക്ക് ഫോർമേഷനും, നംടോക് താൻ സവൻ, നംടോക് ടോൺ ഫുങ് എന്നീ രണ്ടു വെള്ളച്ചാട്ടങ്ങളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. [3]
അവലംബം
[തിരുത്തുക]- ↑ Protected Planet
- ↑ Bangkok Post: Travel - Doi Phu Nang National Park
- ↑ TourismThailand.org - Doi Phu Nang National Park