മി യോം ദേശീയോദ്യാനം
ദൃശ്യരൂപം
മി യോം ദേശീയോദ്യാനം อุทยานแห่งชาติแม่ยม | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഫ്രെ പ്രവിശ്യ, തായ്‌ലാന്റ് |
Coordinates | 18°44′45″N 100°11′45″E / 18.74583°N 100.19583°E |
Area | 455 km2 |
Established | 1 മാർച്ച് 1986 |
മി യോം ദേശീയോദ്യാനം തായ്‌ലാന്റിലെ ഫ്രെ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്.[1] യോം നദി ഈ ദേശീയോദ്യാനത്തിലൂടെ ഒഴുകുന്നു. ഈ പർവ്വതമേഖല നല്ല വളക്കൂറുള്ള പ്രദേശമാണ്. ഇവിടെ പ്രകൃതിദത്തമായി തേക്കിൻമരങ്ങൾ വളരുന്നു.
സസ്യജന്തുജാലങ്ങൾ
[തിരുത്തുക]ഫി പാൻ നാം പർവ്വതമേഖലയിൽ കാണപ്പെടുന്ന ഈ ദേശീയോദ്യാനത്തിൽ ഈർപ്പം നിറഞ്ഞ നിത്യഹരിതവനങ്ങളും, വരണ്ട ഇലപൊഴിയും കാടുകളും, തേക്കിൻ വനങ്ങളും കാണപ്പെടുന്നു. യോം നദിയിൽ കീങ് സൂയ ടെൻ ഡാം സ്ഥിതിചെയ്യുന്നു. ഡാം തെക്കുഭാഗത്തുള്ള ഉദ്യാനപ്രദേശത്തെ ധാരാളം വനമേഖലകൾ നശിക്കാനിടയായി.[2]
ആന, മൗണ്ടൻ ഗോട്ട്, കേഴമാൻ, ഏഷ്യൻ ബ്ലാക്ക് ബിയർ, വാർത്തോഗ്, മുയൽ മുതലായവയും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു.