കേഴമാൻ (ജനുസ്സ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേഴമാൻ
Indian muntjac
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Muntiacus

മുന്റിയാകസ് (Muntiacus) ജനുസിൽപ്പെട്ട ഒരു മാനാണ്‌ കേഴമാൻ. കുരക്കും മാൻ (barking deer), മുന്റ്ജാക്, Mastreani deer എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. 1.5 മുതൽ 3.5 കോടി വർഷങ്ങൾക്കു മുൻപേ തന്നെ നിലനിന്നിരുന്ന നമുക്ക് അറിയാവുന്നതിൽ വച്ച് ഏറ്റവും പുരാതനമായ മാൻ വംശമാണിത്. ഇതിന്റെ അവശിഷ്ടങ്ങൾ ഫ്രാൻസിലേയും ജർമനിയിലേയും മയോസിൻ നിക്ഷേപങ്ങളിൽ നിന്നും കിട്ടിയിട്ടുണ്ട്. ഇവ ഏറ്റവും ചെറിയ മാൻ ആണ്.

ഇതിന്റെ ഇന്നു കണ്ടുവരുന്ന വംശങ്ങൾ ദക്ഷിണ-പൂർവേഷ്യയിൽ ഉടലെടുത്തതാണ്‌. ഇന്ത്യ, ശ്രീലങ്ക, ദക്ഷിണ ചൈന, തായ്‌വാൻ, ജപ്പാനിലെ ബോസോ ഉപദ്വീപിലും ഓഷിമ ദ്വീപിലും, ഇന്തോനേഷ്യൻ ദ്വീപുകളിലും കണ്ടു വർന്നു.

ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടൂകളിൽ ഇവയെ കണ്ടുവരുന്നു. കൊടുങ്കാടുകളിൽ ജീവിക്കുന്ന ഈ മാനുകൾ ചുറ്റിനടക്കുമ്പോൾ നാക്കുകൊണ്ട് ഒരു പതിഞ്ഞ ശബ്ദം പുറപ്പെടുവിക്കുന്നു. പേടിച്ചോടുന്ന സമയത്ത് ഈ ശബ്ദം ഉച്ചത്തിൽ തുടരെത്തുടരെ പുറപ്പെടുവിക്കുകയും അത് ഒരു നായുടെ കുര പോലെ അനുഭവപ്പെടുകയും ചെയ്യുന്നു[1]‌..

വിതരണം[തിരുത്തുക]

തലയോട്
തല

കേഴമാനിനെ തെക്കേഏഷ്യയിൽ ശ്രീലങ്ക, തെക്കേ ചൈന, തായ്‌വാൻ, ജപ്പാൻ, ഭാരതം, ഇന്തോനേഷ്യ, ഹിമാലയൻ താഴ്വര, മ്യാന്മാർ എന്നിവിടങ്ങളിൽ കാണുന്നു.

ഇവ നിത്യ ഹരിതവനങ്ങൾ തൊട്ട് പുൽമേടുകൾ വരെ എല്ലാ ആവാസ വ്യവസ്ഥയിലും കാണുന്നു.

ക്രോമസോമുകള്

ഇവ 12 ഇനങ്ങളുണ്ട്.

അവലംബം[തിരുത്തുക]

  1. HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 82. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. "Fauna of Corbett National Park". corbettnationalpark.in. Retrieved 12 March 2012.
"https://ml.wikipedia.org/w/index.php?title=കേഴമാൻ_(ജനുസ്സ്)&oldid=3237831" എന്ന താളിൽനിന്ന് ശേഖരിച്ചത്