ഫു സ ഡോക്ക് ബ്വാ ദേശീയോദ്യാനം
ഫു സ ഡോക്ക് ബ്വാ ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติภูสระดอกบัว | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Thailand |
Nearest city | Mukdahan |
Coordinates | 16°12′10″N 104°48′0″E / 16.20278°N 104.80000°E |
Area | 231 km² |
Established | 1992 |
ഫു സ ഡോക്ക് ബ്വാ ദേശീയോദ്യാനം തായ്‌ലാന്റിലെ അംനറ്റ് ചരിയോൺ, മുക്ദഹൻ, യാസൊതോൺ എന്നീ പ്രവിശ്യകളിലായി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. [1]ഉഷ്ണമേഖലാപ്രദേശങ്ങളിലെ അധികം ഉയരത്തിലല്ലാത്ത മഴക്കാടുുകളാണ് ഇവിടെ കാണപ്പെടുന്നത്. [2]പർവ്വതമുകളിൽ വളരെക്കുറച്ച് മാത്രം വിസ്താരമുള്ള11 കല്ലുകൊണ്ടുള്ള കുളവും ഇവിടെ കാണപ്പെടുന്നു. അപൂർവ്വ ഇനത്തിൽപ്പെട്ട വർണ്ണാഭമായ താമരകൾ ഇവിടത്തെ ചതുപ്പുകളിൽ കാണപ്പെടുന്നു. നാടോടിക്കഥകളിൽപ്പറയുന്നത് ഇവിടെ ആരും താമരകൃഷി ചെയ്യുന്നില്ല അത് തനിയെ ഉണ്ടാകുന്നതാണ്. അതുകൊണ്ട് കുളങ്ങളെ ഫു സ ഡോക്ക് ബ്വാ എന്നു വിളിക്കുന്നു. ഫു സ ഡോക്ക് ബ്വാ എന്നതിന്റെ അർത്ഥം പർവ്വതം നിറയെ താമരപ്പൂക്കൾ എന്നാണ്. ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന വലിയ ഗുഹയ്ക്ക് ചുറ്റുമായി 100 ഓളം ജനങ്ങൾ പാർക്കുന്നുണ്ട്. 1960 കളിൽ ഇവിടെയുള്ളവർ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിൻതാങ്ങുന്നവരാണ്. [3]386 മീറ്റർ ഉയരമുള്ള ഫു ഫ ഹോമിൽ നിന്നുനോക്കിയാൽ ഇവിടെയുള്ള റോക്ക് ടെറേസസുകൾ ആകർഷകമായകാഴ്ചയാണ്. [4]